Current Date

Search
Close this search box.
Search
Close this search box.

സ്ഥിരമായ യുദ്ധം ആഗ്രഹിക്കുന്ന ഇസ്രായേൽ ?

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഇറാനെതിരെ ഇസ്രായേൽ ഇടവിടാതെ യുദ്ധഭീഷണി മുഴക്കി കൊണ്ടിരിക്കുകയാണ്. 2012-ൽ, മുൻ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാൻ ഒരു ആണവ ഭീഷണിയാണെന്ന് വരുത്തി തീർക്കാനായി ഇറാൻ ബോംബ് എന്ന പേരിൽ ഒരു കാർട്ടൂണിസ്റ്റ് രേഖാചിത്രം പ്രദർശിപ്പിക്കുകയും 2018-ൽ, ഇറാനിയൻ ന്യൂക്ലിയർ റിയാക്ടർ സൈറ്റിന്റെ ഒരു അമച്വർ ലേബൽ ചെയ്ത Google മാപ്പ് പ്രദർശിപ്പിച്ചതും പോലുള്ള നാടക പ്രകടനങ്ങൾ ഐക്യരാഷ്ട്രസഭയിൽ അരങ്ങേറി.

1969ൽ ജനറൽ യിഗാൽ അലോൺ ആക്ടിഗ് പ്രധാനമന്ത്രിയാവുന്നത് മുതൽ ഇസ്റഈലിന്റെ സൈനിക – സിവിലിയൻ നേതാക്കാളും ഈ പ്രപഗാണ്ഡ പിന്തുടർന്നു.

1960-കൾ മുതൽ അണുബോംബുകൾ കൈവശം വച്ചിരിക്കുന്നത് ഇസ്രായേലാണ്, ഇറാനല്ല 1973 ഒക്ടോബറിലെ യുദ്ധത്തിൽ ആദ്യ നിമിഷത്തിലെ പരാജയ സമയത്ത് ആണവായുധങ്ങൾ ഉപയോഗിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നു.

1956-ലെ ഗാസയിലും ഈജിപ്ഷ്യൻ സിനായിലും നടത്തിയ അധിനിവേശത്തിന് ഇസ്രയേലുമായി ഗൂഢാലോചന നടത്തിയ ഫ്രാൻസിൽ നിന്നാണ് ആണവായുധങ്ങൾ നിർമ്മിക്കാനുള്ള കഴിവ് ഇസ്രായേൽ നേടിയത് എന്നതിൽ സംശയമില്ല.അതിനു പകരമായി ഡി മോണയിൽ ഒരു ആണവ റിയാക്ടർ സ്ഥാപിക്കാൻ ഇരുവരും ധാരണയായിരുന്നു.

1973-ൽ, യുദ്ധത്തെ ഇസ്രയേലിന് അനുകൂലമാക്കി മാറ്റിയ ആയുധങ്ങളുടെ ഒരു എയർ ബ്രിഡ്ജുമായി യുഎസ് എത്തിയിരുന്നില്ലെങ്കിൽ ഈജിപ്തിലും സിറിയയിലും വർഷിക്കാനായി പതിമൂന്ന് ആണവ ബോംബുകൾ ഇസ്രായേൽ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

മിഡിൽ ഈസ്റ്റ് മേഖലയിലെ ആണവ ശക്തിയും വലിയ ആക്രമണകാരിയുമായ ഇസ്രായേൽ, അയൽ രാജ്യങ്ങളുടെ ഇരയായി സ്വയം ചിത്രീകരിക്കുന്നതിന്റെ വിരോധാഭാസം പറഞ്ഞറിയിക്കാനാവില്ല. 1948-ൽ ഈ കുടിയേറ്റ-കോളനി സ്ഥാപിക്കുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്, കൂടുതൽ സയണിസ്റ്റ് കോളനിവൽക്കരണത്തിനായി അതിന്റെ പ്രദേശം വിപുലീകരിക്കുന്നതിനും കോളനി വിരുദ്ധ പ്രതിരോധത്തിൽ നിന്ന് അധിനിവേശക്കാരെ സംരക്ഷിക്കുന്നതിനുമായി സ്ഥിരമായ ഒരു യുദ്ധാവസ്ഥ സൃഷ്ടിക്കാനുള്ള ഇസ്രായേലിന്റെ നിർബന്ധബുദ്ധിയാണ്.

തുടരുന്ന പീഡനം

ഇസ്രായേലിന് ജനന സർട്ടിഫിക്കറ്റ് നൽകിയ 1947 ലെ യുഎൻ വിഭജന പദ്ധതിയെ പിന്തുണച്ച പല പാശ്ചാത്യ രാജ്യങ്ങളും അവകാശപ്പെട്ടത്, ഫലസ്തീനിലെ അറബ് ഭൂരിപക്ഷം ഒരു സംസ്ഥാനത്ത് സ്വാതന്ത്ര്യം നേടിയാൽ ഉണ്ടാവുന്ന യുദ്ധത്തെയും
ജൂത കോളനിവാസികൾ നേരിടേണ്ടി വരുന്ന പീഡനവും ഒഴിവാക്കുകയെന്നതാണ് തങ്ങൾ ഇസ്രായേലിന്റെ സൃഷ്ടിയെ പിന്തുണയ്ക്കുന്നതിലൂടെ, ലക്ഷ്യമിടുന്നതെന്നാണ്.

എന്നാൽ ഒരു കുടിയേറ്റ-കൊളോണിയൽ രാഷ്ട്രം സൃഷ്ടിക്കുന്നതിനെ പിന്തുണച്ചുകൊണ്ട്, അവർ മിഡിൽ ഈസ്റ്റിൽ ആകമാനം നിരന്തരമായ യുദ്ധാവസ്ഥയും ഫലസ്തീനികളെയും ഇസ്രായേൽ കീഴടക്കിയ മറ്റ് അറബികളെയും തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു ഭീതിതാവസ്ഥയും അടിച്ചേൽപിക്കുകയായിരുന്നു .

തുടർന്നു കൊണ്ടേയിരിക്കുന്ന യുദ്ധത്തിന് നിയമസാധുത നൽകുക വഴി ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ , പീഡനങ്ങളുടെയും അക്രമണക്കളുടെയും ഫലമായി രൂപം കൊണ്ട പ്രതികാര രീതിയിലുള്ള ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെയും, അറബ് രാജ്യങ്ങൾ, ചെലുത്തിയ യുദ്ധങ്ങളുടെയും പീഡനങ്ങളുടെയും യഥാർത്ഥ ഇരകളായി ചിത്രീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

1948 ൽ ഇസ്റഈൽ സ്വതന്ത്ര രാഷ്ട്ര പ്രമേയത്തെ പിന്തുണക്കുമ്പോൾ തന്നെ പശ്ചാത്യൻ രാജ്യങ്ങൾക്ക് ഈ വിഷയത്തിൽ വ്യക്തതയുണ്ടായിരുന്നു. ഫലസ്തീൻ ജനതയെ പുറത്താക്കിയതും അവരുടെ യുഎൻ നിയുക്ത പ്രദേശങ്ങളിലേക്കുള്ള ഇസ്റഈലിന്റെ അധിനിവേശവും, അയൽ രാജ്യങ്ങളായ മികച്ച സൈനിക സംവിധാനങ്ങളോ വേണ്ടത്ര ശക്തിയോ ഇല്ലാത്ത അറബ് രാജ്യങ്ങൾക്ക് ഈ കോളനിവൽകരണത്തിനും വംശീയ ഉൻമൂലനത്തിനും തടയിടാനായി അതേ വർഷം മേയ് മാസം തന്നെ ഇസ്റാഈലിൽ ഇടപെടേണ്ടതായി വന്നു.എന്നിരുന്നാലും അറബ് സെന്യത്തിന്റെ ബലഹീനതകൾ അമേരിക്കക്കും സയണിസ്റ്റുകൾക്കും നന്നായറിയാമായിരിന്നു.

മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോർജ്ജ് മാർഷൽ ഈ സന്ദർഭത്തെ വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: “ഇറാഖിന്റെ മുഴുവൻ ഗവൺമെന്റ് ഘടനയും രാഷ്ട്രീയവും സാമ്പത്തികവുമായ ക്രമക്കേടുകളാൽ അപകടത്തിലാണ്, ഇറാഖ് ഗവൺമെന്റിന് ഇപ്പോൾ അയച്ചിരിക്കുന്നതിൽ കൂടുതൽ സൈനികരെ അയയ്‌ക്കാൻ കഴിയില്ല. . ഈജിപ്ത് അടുത്തിടെ പണിമുടക്കുകളും ക്രമക്കേടുകളും അനുഭവിക്കുകയാണ്. ബ്രിട്ടീഷ് സഹായം നിരസിച്ചതിനാൽ അതിന്റെ സൈന്യത്തിന് തങ്ങളുടെ ആഭ്യന്തര നിയമ പാലനത്തിനപ്പുറം മതിയായ ആയുധങ്ങളോ ഉപകരണങ്ങളോ ഇല്ല.

സിറിയയ്ക്ക് ആവശ്യമായ തരത്തിലുള്ള ആയുധങ്ങളോ പറയത്തക്ക രീതിയിലുള്ള ഒരു സൈനിക സംവിധാനമോ സൈന്യമോ ഇല്ല, മൂന്ന് വർഷം മുമ്പ് ഫ്രഞ്ചുകാർ പോയതിനുശേഷം മതിയായ ഒരു ശക്തിയെ സംഘടിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുമില്ല.

ലെബനാന് സ്ഥിരമായ ഒരു സൈന്യമില്ല, അതേസമയം സൗദി അറേബ്യയിൽ ഗോത്രങ്ങളെ ക്രമപ്പെടുത്താൻ പര്യാപ്തമായ ഒരു ചെറിയ സൈന്യമുണ്ട്. ഒരു വശത്ത് സൗദി അറേബ്യൻമാരും സിറിയക്കാരും തമ്മിലുള്ള അസൂയയും ട്രാൻസ്‌ജോർദാനിലെയും ഇറാഖിലെയും ഹാഷിമൈറ്റ് ഗവൺമെന്റുകളും അറബികളെ തങ്ങൾക്കുള്ള ശക്തികളെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നു.”

അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയായ രാഷ്ട്രം

അറബ് സംയുക്ത സേന ഇസ്രാഈലിൽ ഇടപെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് 1948 മെയ് നാലിന് അറബ് സമൂഹത്തിനും ഫലസ്തീനികൾക്കും എതിരെയുള്ള ജൂതന്മാരുടെ ആക്രമണങ്ങൾ നിയമാനുസൃതമായി ന്യായീകരിക്കാവുന്നതാണോ ? യുഎൻ സുരക്ഷാ സേനയുടെ ഇടപെടൽ ആവശ്യമാകുന്ന തരത്തിൽ അന്താരാഷ്ട്ര സമാധാനത്തിന് ഇത് വെല്ലുവിളി ആകുന്നുണ്ടോ?തുടങ്ങിയ ചോദ്യങ്ങൾ യു എൻ സെക്യൂരിറ്റി കൗൺസിൽ ഉടൻ നേരിടേണ്ടിവരുമെന്ന് യുഎൻഒ യിലെ ഒരു യുഎസ് പ്രതിനിധി നിരീക്ഷിച്ചിരുന്നു. അറബ് സൈന്യം ഫലസ്തീനിൽ പ്രവേശിച്ചാൽ അത് തങ്ങളുടെ രാജ്യം സായുധ അധിനിവേശത്തിന്റെ ലക്ഷ്യമാണെന്ന് വാദിക്കാനും അറബ് പ്രത്യാക്രമണത്തിന്റെ മറവിൽ അറബികൾ ക്കെതിരെയുള്ള അവരുടെ സ്വന്തം ആക്രമണങ്ങളെ മറച്ചുവെക്കാനും കാരണമാകുമെന്നും ഈ ഡ്രാഫ്റ്റ് മെമ്മൊറാണ്ടത്തിൽ എടുത്തുപറഞ്ഞിരുന്നു.

1956 ഒക്ടോബറിൽ ഈജിപ്തിനെ ആക്രമിക്കാൻ ഫ്രാൻസുമായി ഇസ്രായേൽ ഗൂഢാലോചന നടത്തിയതും സ്ഥിരമായ യുദ്ധം എന്ന നയത്തിന്റെ ഭാഗമായിരുന്നു.

ഇസ്രായേലികൾ ഗാസയും സിനായും പിടിച്ചടക്കുകയും യുഎൻ ഒ യും, യുഎസും അപലപിച്ചിട്ടും നാല് മാസത്തേക്ക് പിന്മാറാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ പിന്മാറിയ അവർ ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും അതിനായി ശ്രമിക്കുകയാണ്.

1967-ൽ, മൂന്ന് അറബ് രാജ്യങ്ങളെ ഇസ്രയേൽ അധിനിവേശത്തിന് ശ്രമിക്കുന്നു എന്ന പേരിൽ അവർ ആക്രമിക്കുന്നതിന് മുമ്പ് ആക്രമണം നടത്തേണ്ടതുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടത്, 1948 ലെ അതേ വാദങ്ങൾ ഉയർത്തിയായിരുന്നു. ഈ ആക്രമണങ്ങളിലൂടെ ഇസ്രയേൽ കൂടുതൽ ഭൂമി കൈവശപ്പെടുത്തുകയും കൂടുതൽ ഫലസ്തീനികളെയും, സിറിയക്കാരെയും, ഈജിപ്തുകാരെയും പീഡിപ്പിക്കുകയും ചെയ്തു.

1960-കളുടെ അവസാനത്തിൽ വാരാന്ത്യ റെയ്ഡുകളായി തുടങ്ങുകയും തുടർന്ന് 1978-ലും 1982-ലും നടന്ന നിരവധി ലബനീസ് ഫലസ്തീൻ വംശജരെ കൊന്നൊടുക്കിയ ലെബനാനെ തിരെയുള്ള അപ്രഖ്യാപിത യുദ്ധത്തിലും ഇസ്റാഈൽ ഇതേ ഫോർമുലയാണ് പിന്തുടർന്നത്.

1973-ൽ ഇസ്രായേൽ സിനായിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഒരു ലിബിയൻ സിവിലിയൻ വിമാനം വെടിവെച്ച് വീഴ്ത്തി 106 യാത്രക്കാരെ കൊലപ്പെടുത്തി യതും. 1981-ൽ ഇറാഖിലെ ഫ്രാൻസിന്റെ സഹായത്താൽ നിർമ്മാണത്തിലുള്ള ഒരു ന്യൂക്ലിയർ റിയാക്ടറിന് നേരെയുള്ള ഇസ്രായേൽ ആക്രമണം, എന്നിവയെല്ലാം ഞങ്ങൾ സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരാവുകയാണ് എന്ന പതിവു ന്യായീകരണം ഉയർത്തി കൊണ്ടായിരുന്നു.

പതിറ്റാണ്ടുകളായി, പതിനായിരക്കണക്കിന് അറബ് സിവിലിയന്മാരെ കൊല്ലുകയും ദശലക്ഷക്കണക്കിന് പലസ്തീൻ അഭയാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്തതിനു പുറമേ, 1960-കളുടെ അവസാനത്തിൽ നടന്ന യുദ്ധത്തിൽ ഇസ്രായേൽ ദശലക്ഷക്കണക്കിന് ഈജിപ്തുകാരെയും 1978 മുതൽ ലെബനൻ അധിനിവേശത്തിലൂടെ ലക്ഷക്കണക്കിന് ലെബനീസ് ആളുകളെയും ഭവനരഹിതരാക്കിയിട്ടുണ്ട്.

കൊല്ലുന്ന യന്ത്രം

പ്രതിരോധത്തിന്റെ മറവിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇസ്രായേൽ സൈന്യം സിറിയ, ലബനൻ, ഗസ്സ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ബോംബെറിഞു കൊണ്ടിരിക്കുകയാണ്. അതിനിടെ, കൊളോണിയൽ കുടിയേറ്റക്കാർക്കൊപ്പം അതിന്റെ കൊലപാതക യന്ത്രവും സൈനിക പീഡനവും, അധിനിവേശ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഫലസ്തീനികളെയും ഗോലാൻ കുന്നുകളിലെ സിറിയക്കാരെയും ലക്ഷ്യമിടുന്നത് തുടർന്നു കൊണ്ടിരിക്കുന്നു.

ഇസ്രായേലിന്റെ വംശീയ പോലീസും നിയമ സംവിധാനവും ഇസ്രായേലിലെ പലസ്‌തീനിയൻ പൗരന്മാരെ നിരന്തരം ലക്ഷ്യമിടുന്നത് തുടരുകയാണ്. എന്നിരുന്നാലും, ജൂത സൈന്യം കോളനിവൽക്കരിക്കുകയും അധിനിവേശം നടത്തുകയും ചെയ്യുന്നവരുടെ ആക്രമണത്തിനെതിരെ സ്വയം “പ്രതിരോധിക്കുക” മാത്രമാണെന്ന് ഇസ്രായേലി പ്രചാരകർ തറപ്പിച്ചുപറയുന്നു.

ഇസ്രായേൽ ഇപ്പോൾ സമീപ പ്രദേശമായ ശൈഖ് ജാറയിൽ നടത്തുന്ന അക്രമണം ഫലസ്തീനികളുടെ വീടുകൾ മോഷ്ടിച്ചതിന്റെ ഭാഗമായുള്ളതാണ് .

കഴിഞ്ഞ മേയിൽ ഇസ്രായേലിലെ ഫലസ്തീൻ വംശീയ ഉൻമൂലനത്തിന്റെ ഭാഗമായി രണ്ട് മില്യൺ ഫലസ്തീനികളെ ജയിലിലടച്ചത് ഇസ്രായേലിനെതിരെ വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു.

സ്ഥാപിതമായതുമുതൽ, ഇസ്രായേൽ രാഷ്ട്രം പലസ്തീൻ, ജോർദാൻ, ലെബനൻ, ഈജിപ്ത്, സിറിയ എന്നിവ ആക്രമിച്ചു; ഇറാഖ്, സുഡാൻ, തുണീഷ്യ എന്നിവിടങ്ങളിൽ ബോംബെറിഞ്ഞു; ഇറാൻ, ലിബിയ, യെമൻ, മൊറോക്കോ, അൾജീരിയ എന്നിവയ്‌ക്കെതിരെ ആക്രമണാത്മക നിലപാട് സ്വീകരിച്ചു; ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ മേഖലയിലെ ഒരേയൊരു രാജ്യമാണിത്. എന്നിട്ടും, ഇര തങ്ങളാണെന്ന് ലജ്ജയില്ലാതെ അവകാശപ്പെടുന്നത് ഇസ്രായേൽ തുടർന്നു കൊണ്ടിരിക്കുന്നു.

തുടർച്ചയായ ആക്രമണത്തിനും സ്ഥിരമായ യുദ്ധങ്ങളും ഈ മേഖലയിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ ന്യായീകരണങ്ങളും അവകാശവാദങ്ങളും അതിന്റെ പ്രാരംഭകാലെത്ത വാദങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നുവെന്നും പ്രാരംഭ ഘട്ടത്തിൽ അത് സ്വയം നിശ്ചയിച്ച അതേ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമായ വസ്തുതയാണ്.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles