Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനും സിറിയയും തഴയപ്പെടുന്നത് എന്ത് കൊണ്ട്?

റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സൈന്യത്തിൽ ചേരാൻ താൽപര്യപ്പെടുന്നവരെ പൂർണ്ണാർഥത്തിൽ പിന്തുണക്കുമെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ട്രറി ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സ്വാന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സന്ധിയില്ലാ സമരമെന്നാണ് യുക്രൈൻ ചെറുത്തുനിൽപ്പിനെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്.

പൗരത്വം റദ്ദാക്കപ്പെടുമെന്നുള്ള ബ്രിട്ടീഷ് സർക്കാരിന്റെ കടുത്ത തീരുമാനത്തിന് നിർബന്ധിതരായി വിദേശികളോട് യുദ്ധം ചെയ്യാൻ ബ്രിട്ടൻ തീരങ്ങൾ വിട്ട് പോയവരെയോർത്തെനിക്ക് അത്ഭുതം തോന്നുന്നു. യുക്രൈൻ ചെറുത്തുനിൽപ്പിൽ അതീവ തൽപരരാകുമ്പോഴും ഫലസ്തീൻ, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളോട് മുഖം തിരിച്ചു നിൽക്കുന്നതിന്റെ ഏക കാരണം തൊലി നിറവും വിശ്വാസവുമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഏകദേശം ഒരു ലക്ഷ്യത്തോളം മുസ്ലിംകളാണ് യുക്രൈൻ നഗരമായ കീവിൽ വസിക്കുന്നത്. യുക്രൈൻ തലസ്ഥാന നഗരത്തിലെ മുസ്ലിംകളുടെ വിമോചനത്തിനായി ബ്രിട്ടീഷ്, യൂറോപ്യൻ പൗരന്മാർ പോരാട്ട ഗോഥയിലിറങ്ങണമെന്ന് ട്രസ്സ് ആവിശ്യപ്പെടുമോ?. ഇത്തരം കലുശിതമായ സാഹചര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികളിൽ അധിഷ്ടിതമായിരിക്കുമെന്നാണ് ട്രസ്സ ബി.ബി.സി യോട് പങ്കുവെച്ചത്. കേവലമൊരു രാജ്യത്തിനെന്നതിനപ്പുറം അഖില യൂറോപ്പിന്റെ മോചനത്തിനാണ് യുക്രൈൻ പൗരന്മാർ പോരാടുന്നതെന്ന് കൂടി അവർ കൂട്ടിച്ചേർത്തു.

സ്വതന്ത്ര്യ ഭരണം സ്വപനം കണ്ട് വിപ്ലവത്തിന് തിരികൊളുത്തിയ സിറിയൻ ജനതയുടെ പോരാട്ട വീര്യത്തെ നിഷ്കരുണം തകർത്തെറിഞ്ഞ ഏകാധിപതി ബശ്ശാറുൽ അസദിന്റെ സിറിയയേക്കാളും ജനാധിപത്യവും സ്വാതന്ത്ര്യവും യൂറോപ്പിനാണോ കൂടുതൽ ആവിശ്യമെന്ന ചിന്ത എന്നെകൂടുതൽ കുഴപ്പിക്കുന്നു. ഇസ്രായോലിന്റെ ക്രൂരമായ അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന ഫലസ്തീനികളെ തീവ്രവാദികളായി മുദ്രകുത്തുന്നതിന്റെയും ‘സ്വതന്ത്ര്യ സ്നേഹികളായ’ പാശ്ചാത്യർ അരികുവത്കരിക്കുന്നതിന്റേയും പിന്നിലെ താത്പര്യമെന്തായിരിക്കും?. ന്യായമായ അവകാശങ്ങൾക്കായി ഇസ്രായേലിനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന ഫലസ്തീനീകളോടൊപ്പം യുദ്ധത്തിൽ അണിചേരാൻ അതിയായി ആഗ്രഹിക്കുന്ന നിരവധി പേരെ എനിക്കറിയാം.

യൂറോപ്പിന്റെ സുരക്ഷാ പ്രതിരോധത്തിൽ പങ്കാളികളാകൂവെന്ന് വിദേശ പൗരന്മാരോട് നിരന്തരം ആഹ്വാനംചെയ്യുന്നതോടെ റഷ്യൻ സേനക്കെതിരെ അന്താരാഷ്ട്ര സൈന്യസഖ്യം രൂപീകരിക്കാൻ തന്റെ സർക്കാർ തയ്യാറാണെന്ന സന്ദേശമാണ് യുക്രൈൻ പ്രസിഡന്റ് വ്ലാദ്മിർ സെലൻസ്കി ലോക ജനതക്ക് കൈമാറുന്നത്. കേവലം യുക്രൈൻ അധിനിവേശമെന്നതിനപ്പുറം യൂറേപ്യൻ ഐക്യത്തിനെതിരെയുള്ള റഷ്യയുടെ അതിക്രമത്തിന്റെ തുടക്കമായി വേണമിതിനെ കാണാനെന്നാണ് അദ്ദേഹം തന്റെ വെബ്സൈറ്റിൽ പ്രഖ്യാപിച്ചത്.

ഇസ്രായേൽ ഭരണകൂടത്തിന് കീഴിലുള്ള മുസ്ലീംങ്ങളുടെ മൂന്നാമത്തെ വിശുദ്ധ നഗരമായ അൽ അഖ്സയുടെ വിമോചനത്തിനായി ഫലസ്തീൻ നേതാക്കളും സമാന പ്രസ്ഥാവനകളും നടത്തിയിരുന്നുവെന്ന സത്യത്തെ ലോകം മനപൂർവ്വം അവഗണിക്കുകയാണ്. ഇസ്രായേൽ നരഹത്യയിൽ നിന്ന് ലക്ഷണക്കിന് വരുന്ന മുസ്ലിംകളെ സംരക്ഷിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നാൽ വിദേശ കാര്യ സെക്രട്ട്രറി ലിസ് ട്രസ്സ് അതംഗീകരിക്കുമായിരുന്നോ?

യൂറോപ്പ്യൻ സുരക്ഷാ പ്രതിരോധത്തിൽ അണിചേരാൻ ആഗ്രഹിക്കുന്നവർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഘാതകർക്കെതിരെ യുക്രൈനോടൊപ്പം ഒന്നിക്കണമെന്നായിരുന്നു സെലൻസ്കി ആവിശ്യപ്പെട്ടത്. 2006ൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഫലസ്തീൻ പ്രധാനമന്ത്രി ഇസ്മായിൽ ഹനിയ്യ ഫലസ്തീനെ മോചിപ്പിക്കണമെന്ന അപേക്ഷയുമായി മുന്നോട്ട് വന്നെങ്കിൽ ബ്രിട്ടനും മറ്റു രാജ്യങ്ങളും സ്വീകരിക്കുന്ന നിലപാട് ഊഹിക്കാവുന്നതേയുള്ളൂ. വിവേചനം മനുഷ്യവർഗത്തോട് ചെയ്യുന്ന പാതകവും ഭൂമി കൈയ്യേറ്റം നിയമ വിരുദ്ധവുമാണെന്നിരിക്കെ ഇരു കുറ്റങ്ങൾക്കും ഇസ്രായേലിനെ ലോകം വിചാരണ ചെയ്യേണ്ടിയിരിക്കുന്നു.

എല്ലാത്തിനുമപരി, ഫലസ്തീൻ അധിനിവേശ അനുകൂലരിൽ ചിലരിപ്പോഴും ബ്രിട്ടന്റെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടേയും പാസ്പോർട്ട് കൈവശപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഇരകൾ അറബികളും വേട്ടക്കാർ ജൂതരുമാകുന്ന കാലത്തോളം ഇതിന് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് നിശ്ചയം.

അംഗവിച്ഛേദം ചെയ്യപ്പെട്ട സിറിയൻ ബാല്യങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ പ്രവർത്തിക്കുന്ന അഗതി മന്ദിരം 2019ൽ ഞാൻ സന്ദർശിക്കാനിടെയായി. വിമതർ അധീനപ്പെടുത്തിയ ഇദ്ലിബിൽ ജോലി ചെയ്യുന്നുവെന്ന ഒറ്റ കാരണത്താൽ പൗരത്വം റദ്ദാക്കപ്പെട്ട നിരവധി ബ്രിട്ടീഷ് അധ്യാപകരേയും ഡോക്ടർമാരെയുമാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്. യുദ്ധമുഖത്ത് നിന്ന് ബ്രിട്ടന്റെ നിലപാടിനെ വെല്ലുവിളിക്കാൻ കഴിയാതെ നിസ്സഹയാരായി കഴിയുകയാണവർ.

ആയുധങ്ങളുമേന്തി യുദ്ധത്തിനിറങ്ങാതെ, ജനാധിപത്യ ഭരണത്തിനായി പോരാടിയ സിറിയൻ ബാല്യങ്ങളെ തങ്ങളുടെ കഴിവുപയോഗിച്ച് സഹായിച്ചുവെന്നതാണ് അവർ ചെയ്ത മഹാ പാതകം.

തങ്ങളുടെ പാസ്പോർട്ട് മരവിപ്പിച്ച ബ്രിട്ടീഷ് സർക്കാർ യുക്രൈനിൽ യുദ്ധം ചെയ്യാൻ പൗരന്മാരെ പ്രേരിപ്പിക്കുന്നതിന്റെ കാരണമെന്താണെന്ന് അമ്പരപ്പിലായിരിക്കും അക്കൂട്ടർ. ബേറിസ് ജോൺസും ലിസ് ട്രസ്സും കാബിനറ്റ് അംഗങ്ങളും കാട്ടിക്കൂട്ടുന്ന നെറികേടുകളേക്കാൾ മികച്ച ഇസ്ലാമോഫോബിയയുടെ ഉദാഹരണങ്ങൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സഹജീവികൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ സഹായ ഹസ്തം നീട്ടുന്നത് മനുഷ്യപ്രകൃതമാണ്. യുക്രൈനികളോട് ചേർന്ന് പൊരുതാനുള്ള താത്പര്യത്തിന്റെ പേരിൽ അന്താരാഷ്ട്ര സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരെ കുറ്റപ്പെടുത്താനല്ല ഞാനുദ്ദേശിക്കുന്നത്. യുക്രൈനികളെ സഹായിക്കുന്നത് ശരിയാണെന്ന് കരുതുന്നവർ ഫലസ്തീൻ, ലിബ് യ, സിറിയ, യമൻ, അധിനിവേശ കശ്മീർ അടങ്ങിയ പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാൻ കൂടി മനസ്സുകാണിക്കണമെന്നേ ഞാൻ പറയുന്നുള്ളൂ. സ്പാനിഷ് യുദ്ധത്തിൽ നാസി ശക്തികൾക്കെതിരെ പോരാടാനായി അറുപതിനായിരത്തോളം യുവാക്കളാണ് നോർത്ത് അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമായി യാത്ര തിരിച്ചത്. റിപ്പബ്ലിക്കൻ സേനക്ക് വേണ്ടി പൊരുതുന്നതിനിടെ ബ്രിട്ടീഷ് പൗരന്മാരിൽ പലരും നാസികളോടൊപ്പം ചേർന്നിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പിന്നീടാണ് പുറം ലോകം തിരിച്ചറിഞ്ഞത്. രാജ്യദ്രോഹികളോടൊപ്പം ചേർന്നിട്ടും ബ്രിട്ടനിലേക്ക് തിരിച്ച അവർക്ക് യാതൊരു നിയമ തടസ്സവും നേരിട്ടില്ലെന്നത് എത്ര വിചിത്രമാണ്.

ബ്രിട്ടീഷ് സേനയെ യുക്രൈൻ പോർമുഖത്തേക്ക് അയക്കില്ലെന്ന് ട്രസ്സും യു.കെ പ്രതിരോധ സെക്രട്ട്രറി ബെൻ വല്ലാസും നിർബന്ധം പിടിക്കുമ്പോഴും അന്താരാഷ്ട്ര സഖ്യത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് രാജ്യം സ്വീകരിക്കുന്ന നിലപാട് ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നു.

യുക്രൈൻ ജനാധിപത്യ സംരക്ഷണത്തിനായി മുറവിളി കൂട്ടുമ്പോഴും മറ്റു പ്രശ്ന ബാധിത പ്രദേശങ്ങളിലെ സേച്ഛാധിപതികൾക്കെതിരെ ശബ്ദമുയർത്താൻ അനുവദിക്കാത്തതെന്താണെന്ന് വിദേശ കാര്യ സെക്രട്ട്രറി ഇനിയും വിശദീകരിക്കേണ്ടിയിരിക്കുന്നു. യുക്രൈനികൾ സഹായമർഹിക്കുന്നുവെങ്കിൽ അധിനിവേശ ഫലസ്തീനും സിറിയയും എന്ത് കൊണ്ട് അരികുവത്കരിക്കപ്പെടുന്നു?

വിവ- ആമിർ ഷെഫിൻ

Related Articles