Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ രാഷ്ട്രീയ വക്താക്കളാകാൻ പദ്ധതിയിടുന്നവർ

കുടിയേറ്റ സഖ്യ സർക്കാരുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള യുണൈറ്റഡ് അറബ് പാർലമെന്റംഗങ്ങളുമായി അംഗത്വം സ്ഥാപിച്ച ഇസ്രായേൽ ആസ്ഥാനമായുള്ള ഇസ്ലാമിക് മൂവ്മെന്റിന്റെ തെക്കൻ ശാഖയുടെ തീരുമാനത്തെ സംശയത്തോടെയാണ് ഫലസ്തീനികൾ നോക്കി കണ്ടത്. ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം നിരർഥകമാണെന്ന് വിശ്വസിക്കുന്ന ഫലസ്തീനികളിൽ ഭൂരിഭാഗം പേരും ഈ നീക്കം കൊണ്ട് മസ്ജിദുൽ അഖ്സയിലൊ ജറുസലേമിലോ ഇസ്രായേൽ നരനായാട്ടിന് യാഥൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് അനുമാനിക്കുന്നു. അധിനിവേശ സുരക്ഷാ സേനയെ നേരിടുന്നതിൽ സംഘടനക്ക് നേരിട്ട സംഭ്രമത്തിന്റെ അനന്തര ഫലമാണ് സംഘടനയുടെ തീരുമാനമെന്ന് വലിയ രീതിയിൽ ആക്ഷേപമുയരുകയും ചെയ്തു. കൂടാതെ അംഗത്വം മരവിപ്പിക്കാനുള്ള സഖ്യ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച നെസെറ്റംഗങ്ങളുടെ വാക്കുകൾ പല സന്ദേഹവാദികളും ഗൗരവത്തിലെടുത്തിരുന്നില്ല. യുദ്ധ കുറ്റവാളി ബെന്നി ഗാന്റ്റ്സിന്റെ ശിപാർശയും ഇസ്രായേൽ ആസ്ഥാനമായുള്ള അറബ് രാഷ്ട്രീയ പാർട്ടി സഖ്യ കക്ഷികളായ ജോയിന്റ് ലിസ്റ്റുകളെ ഇസ്രായേൽ ജനാധിപത്യ വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനുള്ള ചില നേതാക്കളുടെ ശ്രമവും അവർക്കത്ര ദഹിച്ചിട്ടില്ലെന്ന് വേണം പറയാൻ.

ഇസ്രായേലിലെ ഫലസ്തീനികളുടെ അവകാശങ്ങളും സ്വത്വവും ബന്ധപ്പെട്ടുള്ള ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള പ്രതിബദ്ധത നെസറ്റിലെ ജോയിന്റ് ലിസ്റ്റംഗങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നത് വസ്തുതയാണെങ്കിലും ഇസ്ലാമിക് മൂവ്മെന്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള ചർച്ചകളിൽ വ്യാപൃതരാകാനായിരുന്നു അവർക്ക് തിടുക്കം. ഇൗ ആശയക്കുഴപ്പങ്ങൾക്കുമൊക്കെ അപ്പുറം നാഷണൽ ഡമോക്രാറ്റിക് അസംബ്ലി കഴിഞ്ഞ രണ്ടു ദശകങ്ങളിലായി അധിനിവേശ ശക്തികൾക്കെതിരെ പരുക്കൻ നിലപാട് സ്വീകരിച്ചിട്ടില്ല. സമീപ കാലത്തായി തന്റെ രാഷ്ട്രീയ, ബൗദ്ധിക സ്വത്വം പുനസ്ഥാപിക്കാൻ നിരന്തരം ശ്രമിച്ച് കൊണ്ടിരുന്ന സമി അബു ശെഹാദയുടെ പ്രവർത്തനങ്ങൾ ദേശീയതക്കും മതേതരത്വത്തിനും വളം വെക്കുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ. ഇസ്രായേലിലെ പ്രമുഖ ഫലസ്തീൻ അക്കാദമിക്കുകളേയും ബുദ്ധിജീവികളേയും കൂട്ടുപിടിക്കാൻ ശ്രമിച്ച സമിയുടെ പ്രവർത്തനങ്ങളോട് ഫലസ്തീനികൾ വിമുഖത കാണിച്ചു. ഇത്തരം ശ്രമങ്ങൾ ഒരു ജനതയുടെ അതിജീവനത്തെ സാരമായി ബാധിക്കുമെന്ന് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ.

ഇവിടെ ഉയർന്ന് വരുന്ന ചോദ്യം വളരെ ലളിതമാണ്; നെസറ്റിന്റെ നിയന്ത്രണങ്ങൾക്കിടെ രണ്ട് ധ്രുവങ്ങൾ തമ്മിലുള്ള രാഷ്ട്രീയത്തെ രാഷ്ട്രീയം എന്നതിലേക്ക് ചുരുക്കിയ ഇൗ ക്ലീഷേ കൃത്വിമത്വത്തെ നേരിടാൻ സതേൺ ഇസ്ലാമിക് മൂവ്മെന്റിനും ജോയിന്റ് ലിസ്റ്റിനുമിടെയിലുള്ള തർക്കങ്ങൾക്കിടെ ബദൽ സംവിധാനം ആര് മുഖേനയാണ് സാധ്യമാകുക? .

ഉദാഹരണത്തിന്, ഇതു വരെ പൂർത്തിയാകാത്ത നാഷണൽ ഡമോക്രാറ്റിക് അസംബ്ലി പ്രൊജക്ടിന്റെ അവസ്ഥ എന്താണ്. ജൂത അധിനിവേശത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്വഭാവം സൃഷ്ടിച്ച് യഥാർഥ പ്രതിനിധി സഭ സ്ഥാപിച്ച് സാമ്പത്തിക ഭദ്രതയുള്ള രാഷ്ട്രമായി മാറ്റിയെടുക്കുന്നതിൽ ഇത് വരെ വിജയിച്ചിട്ടില്ലെന്ന് വേണം പറയാൻ. ഇൗ പദ്ധതി പുനസ്ഥാപിക്കാൻ നമുക്ക് സാധ്യമാണോ?

അതിനിടെ ഇസ്ലാമിക് മൂവ്മെന്റിന്റെ നോർത്തേൺ ബ്രാഞ്ച് അവതരിപ്പിച്ച സെൽഫ്-മെയ്ഡ് സൊസൈറ്റി പദ്ധതിയും സമാന വിധി നേരിടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട മുഴുവൻ പദ്ധതികളും പരിപൂർണ്ണ പരാജയമാണെന്നല്ല ഇതിനർഥം. പ്രായോഗികവും വിലയേറിയതുമായ പല ധാർമ്മിക നേട്ടങ്ങളും അവർ കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ബൗദ്ധിക, രാഷ്ട്രീയ, സാമൂഹ്യ പ്രത്യയാശാസ്ത്രങ്ങളടിസ്ഥാനത്തിൽ നമ്മളൊരു പൈതൃകത്തിന് അടിത്തറയിട്ടുണ്ട്. സ്വന്തം ഭാവി രൂപപ്പെടുത്തുന്നതിനിടെ ഇത്തരം സംസ്ഥാപനങ്ങളിൽ ഇൗ തലമുറയും ഭാവി തലമുറയും പ്രചോദിതരാകുമെന്നതിൽ സംശയമില്ല.

അത്യന്താപേക്ഷികമായ ഒരു ഘട്ടത്തിൽ പുതിയൊരു രാഷ്ട്രീയ, ബൗദ്ധിക സ്വത്വം രൂപപ്പെടുത്താനുള്ള കഴിവും പ്രാപ്തിയും ദേശിയ ജനാധിപത്യ വ്യവസ്ഥക്കുണ്ടെന്നതിൽ സംശയമില്ല.

എല്ലാത്തലുമുപരി, രാജ്യം ഉത്പാദിപ്പിച്ചെടുത്ത രാഷ്ട്രീയ ചിന്തരീതി അത്രമേൽ മേന്മയുള്ളതാണെന്നതിൽ സംശയമില്ല. സയണിസ്റ്റ് അധിവാസത്തിന്റെ യാഥാർഥ്യത്തിന്റെ മറവിൽ കോളോണിയൽ, പോസ്റ്റ് കൊളോണിയൽ പഠനങ്ങളും തിയറികളും പുനനിർമ്മിക്കുന്ന യുവ സ്വതന്ത്ര്യ അക്കാദമിക്കുകളെ പുനനിർമ്മിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്. നിരവധി പോരാട്ടങ്ങളിലും സംഘടിത ചെറുത്തുനിൽപ്പുകളിലും ഭാഗവാക്കായി രാഷ്ട്രീയ പുത്തനുണർവ്വ് നേടിയ നിരവധി യുവാക്കൾ അതിന്റെ ആശയങ്ങൾ ഇപ്പോഴും വെച്ചുപുലർത്തുന്നു.

പുത്തൻ അവസരങ്ങളും നല്ല തുടക്കങ്ങളും സമൂഹത്തിൽ ആക്ടിവിസത്തിന് നാന്ദി കുറിക്കുമെന്നാണ് എന്റെ അഭിപ്രായം. ദേശീയ പോരാട്ടത്തിന്റെ അനുഭവത്തീച്ചൂളയിൽ വളർന്നവർ ധാർമ്മിക മൂല്യചുതിയോട് സെൻസിറ്റീവായും ചെറുത്തുനിൽപ്പിന്റെ പ്രതീകമായും മാറുക സ്വാഭാവികമാണ്. നമ്മുടെ ജനത ചിരപരിചിതരായി മാറിയിരിക്കുന്ന വേളയിൽ സംഘടിത പ്രവർത്തനങ്ങളോട് പക്ഷപാതിത്വം പുലർത്തുക അത്ര രുചികരമല്ല. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും അധാർമ്മികതക്കും ഇരയാകാത്ത സ്വതന്ത്ര്യ ഭൂമിയിൽ മക്കളുടെ സുരക്ഷിതമായ ഭാവി ജീവിതം സ്വപ്നം കാണുന്ന ഏതൊരാളും അത്തരം പോരാട്ടങ്ങളിൽ പ്രചോദിതരാകുമെന്ന് നിസ്സംശയം പറയാം.

വിവ- ആമിർ ഷെഫിൻ

Related Articles