Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടനിലെ ഫലസ്തീൻ ആക്ടിവിസ്റ്റുകളുടെ വിജയവും പ്രോ- ഇസ്രേയിലിന്റെ പരാജയവും

രാഷ്ട്രീയ ലോബി ഗ്രൂപ്പുകൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും ഇസ്രായേൽ അധിനിവേശ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നവർ പാശ്ചാത്യരാജ്യങ്ങളേക്കാൾ കൂടുതൽ സ്വാധീനമുള്ളവരാണെന്നും നമുക്കെല്ലാം അറിയാം. എന്നിരുന്നാലും, അത്തരം സ്വാധീന ശക്തി,പ്രത്യേകിച്ച് ബ്രിട്ടീഷ് കോടതികളെ സംബന്ധിച്ചിടത്തോളം ക്ഷയിച്ചേക്കാമെന്ന് തോന്നുന്നു .

യുകെയിലെ ഇസ്രയേലിന്റെ മാരകമായ ഡ്രോൺ ഫാക്ടറികൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഫലസ്തീൻ അനുകൂല പ്രവർത്തകർക്ക് അനുകൂലമായി നീതിയുണ്ടാകുന്നതും ഒരിക്കൽ കൂടി നീതി നടപ്പാക്കപ്പെടുന്നതും നാം കണ്ടു. പലസ്തീൻ ആക്ഷൻ ആക്ടിവിസ്റ്റുകളുടെ മറ്റൊരു അതിശയകരമായ കോടതി വിജയമായി വീക്ഷിക്കപ്പെടുന്നതാണ് ഈ വിജയം. ഏറ്റവും പുതിയ കേസ് ചാർജുകൾ റദ്ദാക്കാൻ ജഡ്ജി ഉത്തരവിട്ടതോടെ ഫലസ്തീൻ അനുകൂല ഗ്രൂപ്പിനെതിരായ അവസാനത്തെ കേസും തകർന്നു. വ്യാഴാഴ്‌ചത്തെ വാദത്തിനിടെ, പോലീസിന്റെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് പ്രോസിക്യൂഷൻ തെളിവുകളൊന്നും ഹാജരാക്കാനാവാത്തതിനർത്ഥം മൂന്ന് ആക്ടിവിസ്റ്റുകൾക്കുമെതിരെ നീതിയുക്തമായ വിചാരണ നടത്താൻ കഴിയില്ല എന്നാണ്.

ഇസ്രയേലി ഡ്രോൺ നിർമ്മാതാക്കളായ എൽബിറ്റ് സിസ്റ്റംസ് ലിമിറ്റഡിന്റെ വിതരണക്കാരെയും പങ്കാളികളെയും ഭൂവുടമകളെയും ലക്ഷ്യമിട്ടുള്ള വിപുലമായ കാമ്പെയ്‌നിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈ 5 ന് മൂന്ന് വനിതാ പലസ്തീൻ ആക്ഷൻ അംഗങ്ങൾ ബർമിംഗ്ഹാമിലെ വൈൻ പ്രോപ്പർട്ടി മാനേജ്‌മെന്റ് സൈറ്റ് അടച്ചുപൂട്ടിയതിനെ കേന്ദ്രീകരിച്ചായിരുന്നു വിചാരണ. ഇതിനെ തുടർന്ന് മറ്റ് പ്രവർത്തകർ ഗേറ്റുകൾ ചങ്ങലയിട്ട് അടക്കുകയും, മേൽക്കൂര കൈവശപ്പെടുത്തി, ഫലസ്തീനികളുടെ കൊലപാതകത്തിൽ കമ്പനിയുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതിന് സൈറ്റിൽ ചുവന്ന പെയിന്റ് തളിക്കുകയും ചെയ്തിരുന്നു. എൽബിറ്റിന്റെ പ്രവർത്തനങ്ങളിലും, ഇസ്രായേൽ യുദ്ധക്കുറ്റങ്ങളിലും പ്രോപ്പർട്ടി കമ്പനിയുടെ പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടതിനാൽ കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിൽ ഈ നടപടി വിജയിച്ചിരുന്നു.

വൈൻ പ്രോപ്പർട്ടി മാനേജ്‌മെന്റിന്റെ ഓഫീസ് അധിനിവേശത്തെത്തുടർന്ന് മൂന്ന് സ്ത്രീകൾക്കെതിരെ ക്രിമിനൽ നാശനഷ്ടം, അതിക്രമിച്ചുകടക്കൽ, അറസ്റ്റിനെ പ്രതിരോധിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. ഈ കമ്പനി, ഫിഷർ ജർമ്മൻ എന്ന പേരിൽ വ്യാപാരം നടത്തുകയും ഷെൻസ്റ്റോണിലെ എൽബിറ്റിന്റെ ആയുധ ഫാക്ടറി ഉപയോഗിക്കുന്ന ഉൽപന്നത്തിന്റെ വ്യാപാരം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.

വൈൻ പ്രോപ്പർട്ടി മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന മറ്റൊരു ഫാക്ടറിയായ സ്റ്റാഫോർഡ്‌ഷയറിലെ ഷെൻസ്റ്റോണിലുള്ള എൽബിറ്റിന്റെ ഡ്രോൺ എഞ്ചിൻ ഫാക്ടറി ഉപരോധിച്ചപ്പോൾ ക്രിമിനൽ നാശനഷ്ടം വരുത്തിയതിൽ നിന്ന് എൽബിറ്റ് ത്രീ എന്ന് വിളിക്കപ്പെടുന്നവർക്ക് ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി ”കുറ്റവാളിയല്ല” എന്ന വിധി പുറപ്പെടുവിച്ച് ആക്ടിവിസ്റ്റുകളെ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കി ഒരു മാസത്തിന് ശേഷമാണ് കോടതിയുടെ പുതിയ വിധി. എൽബിറ്റിന്റെ രക്തച്ചൊരിച്ചിലിൽ കമ്പനി പങ്കാളിയാണെന്നും പ്രോസിക്യൂഷൻ നിയമം ദുരുപയോഗം ചെയ്തതായും വിചാരണ വേളയിൽ ഡിഫൻസ് അഭിഭാഷകർ കുറ്റപ്പെടുത്തിയിരുന്നു.

തങ്ങൾക്കെതിരെ എടുത്ത രണ്ട് നിയമ കേസുകളും ഫലസ്തീൻ ആക്ഷൻ അംഗങ്ങൾ ഫലപ്രദമായി വിജയിച്ചു.
ഇസ്രായേൽ യുദ്ധക്കുറ്റങ്ങളിലുള്ള ബ്രിട്ടീഷ് പങ്കാളിത്തത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ആനുപാതികതയും കോടതികൾ പോലും മനസ്സിലാക്കുന്നതായി ഈ വിധികൾ സൂചിപ്പിക്കുന്നു .

People gather to support the ‘Palestine Action’ activists group in Leicester, UK on 21 May 2021

ഫലസ്തീൻ ആക്ഷൻ ആക്ടിവിസ്റ്റുകൾ ഉൾപ്പെട്ട ഈ ഏറ്റവും പുതിയ കേസിന്റെ വ്യത്യസ്തമായ കാര്യം അത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ തകർന്നു എന്നതും എൽബിറ്റിന് അപമാനകരമായ രണ്ടാമത്തെ ഫലത്തിന് ശേഷം മൂന്ന് പ്രതികളെ സ്വതന്ത്രരായി നടക്കാൻ പ്രാപ്തരാക്കുന്നു എന്നതുമാണ്.

കെല്ലിയുടെ സോളിസിറ്റേഴ്സിൽ നിന്നുള്ള ലിഡിയ ഡാഗോസ്റ്റിനോ പ്രതിനിധീകരിച്ച ആക്ടിവിസ്റ്റുകൾക്ക് ഇസ്രായേലി യുദ്ധക്കുറ്റങ്ങളിൽ ബ്രിട്ടീഷ് പങ്കാളിത്തം അവസാനിപ്പിക്കാൻ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരുടെ വാദം അവതരിപ്പിക്കാൻ പോലും സമയമില്ലായിരുന്നു. കേസിന് ശേഷം അവർ വളരെ ആഹ്ലാദത്തിലായിരുന്നു. “എൽബിറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വെളിച്ചത്തിൽ ഇത്തരം ആക്ടിവിസം ആവശ്യവും ആനുപാതികവുമാണ്,” അവർ വിശദീകരിച്ചു.

കോടതി സംവിധാനത്തിന് പോലും ഇത് തിരിച്ചറിയാൻ കഴിയുകയും സി.പി.എസിന് ന്യായമായ കേസ് അവതരിപ്പിക്കാൻ കഴിയാതെ വരികയും ചെയ്തതിനാൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്ബോൾ പോലീസ് മർദന ഭീഷണിയും ശാരീരികമായി മുറിവേൽപ്പിക്കുന്നതും അവസാനിപ്പിക്കാൻ പലസ്തീൻ ആക്ഷൻ ആവശ്യപ്പെടുന്നുണ്ടെന്ന്. പ്രോസിക്യൂഷനുള്ള രേഖാമൂലമുള്ള പ്രസ്താവനയിൽ സംഘം പറഞ്ഞു.

ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്ന യഥാർത്ഥ വില്ലന്മാരെ പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ബ്രിട്ടീഷ് പോലീസ് ഓഫീസർമാർക്ക് മികച്ച ജോലി ലഭിച്ചേക്കാം. എൽബിറ്റിന്റെ ഹെർമിസ്, വാച്ച്കീപ്പർ ഡ്രോണുകൾ മാരകമായ കഴിവുള്ളവയും ഉപരോധം നേരിടുന്ന ഗാസ മുനമ്പിലെ പലസ്തീൻ സിവിലിയന്മാർക്കെതിരെ വിന്യസിച്ചിരിക്കുന്നവയുമാണ്. ഇസ്രായേലിന്റെ നിരീക്ഷണത്തിന്റെയും ലക്ഷ്യ ദൗത്യത്തിന്റെയും “നട്ടെല്ല്” എന്നാണ് ഹെർമിസ് ഡ്രോണിനെ വിശേഷിപ്പിക്കുന്നത്.

മറ്റൊരു അനുബന്ധ കേസിൽ, എൽബിറ്റ് സിസ്റ്റത്തിനെതിരെ ബ്രിട്ടനിലെ പ്രചാരണ ഗ്രൂപ്പുകൾ “വലിയ വിജയം” അവകാശപ്പെടുന്നുണ്ട്. ഫലസ്തീൻ നടപടിയുടെ 18 മാസത്തെ നേരിട്ടുള്ള പ്രതിഷേധത്തെത്തുടർന്ന് യുകെ ഫാക്ടറികളിലൊന്ന് അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് അവർ അവകാശപ്പെടുന്നു. എൽബിറ്റിന്റെ മാഞ്ചസ്റ്ററിലെ ഫെറാന്റി പവർ ആൻഡ് കൺട്രോൾ ബിസിനസ്സ് കമ്പനിയെ ടിടി ഇലക്ട്രോണിക്‌സിന് 12 മില്യൺ ഡോളറിന് വിറ്റു,

“ആയുധങ്ങൾ, ഡ്രോണുകൾ, സൈനിക സാങ്കേതിക വിദ്യ എന്നിവയുടെ ഉത്പാദനം പരസ്പരബന്ധിതവും വൻതോതിൽ പങ്കാളിത്തമുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖലയെ ആശ്രയിച്ചിരിക്കുന്നുവെന്നും “ഈ ശൃംഖല തകർക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അവരോടൊപ്പം അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ സ്ഥാപനങ്ങൾ എൽബിറ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കണമെന്നും പലസ്തീൻ ആക്ഷൻ ആവശ്യപ്പെടുന്നു.

ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേലിന്റെ ക്രൂരമായ അടിച്ചമർത്തലിനുള്ള നിങ്ങളുടെ സൗകര്യം അവസാനിപ്പിക്കുകയും എൽബിറ്റുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നത് വരെ, പലസ്തീൻ ആക്ഷൻ നിങ്ങളെ അടച്ചുപൂട്ടുകയും വംശഹത്യയ്ക്കുള്ള നിങ്ങളുടെ സംഭാവന അവസാനിപ്പിക്കുകയും ചെയ്യുമെന്നുമാണ് ഫലസ്തീൻ ആക്ഷൻ മറ്റ് കമ്പനികൾക്ക് നൽകുന്ന ലളിതമായ സന്ദേശമെന്നും അവർ പറഞ്ഞു.

ഈ സന്ദേശം ബ്രിട്ടീഷ് കോടതികളിൽ വ്യക്തമായി പ്രതിധ്വനിക്കുന്നുണ്ടെങ്കിലും, ബ്രിട്ടീഷ് പാർലമെന്റിൽ ഇത് ഇതുവരെ ഫലം കണ്ടിട്ടില്ല, അവിടെ ചില രാഷ്ട്രീയക്കാർ ഇപ്പോഴും ഇസ്രായേലിന്റെ പോക്കറ്റിലാണ്. ബ്രിട്ടീഷ് രാഷ്ട്രീയക്കാരെ ലോബിയിംഗിലും ടാർഗെറ്റുചെയ്യുന്നതിലും ഇസ്രായേൽ എംബസി ജീവനക്കാരന്റെ അപകീർത്തികരമായ പങ്ക് വെളിപ്പെടുത്തിയ അൽ ജസീറ വെളിപ്പെടുത്തലും നാല് ഭാഗങ്ങളുള്ള ടിവി അന്വേഷണമായ ദി ലോബിയും വകവെക്കാതെയാണിത്. തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റേറിയനെ “താഴെയിറക്കാൻ” കഴിയുമെന്ന് ലോബിക്ക് തോന്നുന്നതും അതിന് ശ്രമിക്കാൻ പണമുണ്ടെന്നതും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ കളങ്കമാണ്.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

Related Articles