Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ സർവ്വകലാശാലകൾക്ക് മേലുള്ള കൈകടത്തലുകൾ

ഫലസ്തീന് മേലുള്ള തങ്ങളുടെ അധികാര സ്ഥാപനത്തിന് വേണ്ടിയുള്ള കാര്യമായ ഗൂഢശ്രമങ്ങളിലേർപ്പെടാതെയുള്ള അത്യപൂർവ്വമായ ഒരാഴ്ചയാണ് കഴിഞ്ഞ്പോയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന പതിവിൽ നിന്ന് വിഭിന്നമായി സംഭവിച്ചതോടെ അണിയറയിൽ ഏകാധിപത്യത്തിന്റെ പുതിയ സാധ്യതകൾ തകൃതിയായി ചർച്ച ചെയ്യുകയാണെന്ന് വേണം മനസ്സിലാക്കാൻ.

ഫലസ്തീൻ സർവ്വകലാശകളിൽ അധ്യാപക നിയമനത്തിനുള്ള അധികാരം കൈവശപ്പെടുത്താനുള്ള നിയമ വ്യവസ്ഥകൾ ഇസ്രായേൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന വാർത്ത. ഫലസ്തീനികൾക്ക് മേൽ അകാരണമായി അടിച്ചേൽപ്പിച്ച യാത്രാവിലക്ക് ആയിരക്കണക്കിന് സ്വദേശികളുടെ വിദേശയാത്രയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും ഇൗയടുത്താണ് പുറത്തു വന്നത്.
ഇസ്രായേൽ നിർണ്ണയിച്ച് തരുന്ന നിശ്ചിത പ്രദേശങ്ങളിൽ ജോലിചെയ്ത വിദേശ അധ്യാപകരെ മാത്രമേ ഫലസ്തീൻ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായി തുടരാൻ കഴിയുകയൊള്ളൂവെന്ന അയുക്തിപൂർവ്വമായ നിയമം കൂടി മെയ് മാസത്തിൽ നടപ്പിൽ വരാനിരിക്കുകയാണ്.

പ്രാദേശിക സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അധ്യാപകവൃത്തിയിൽ പ്രവേശനം ലഭിക്കുള്ളുവത്രേ. ഫലസ്തീൻ സർവ്വകലാശാലകളിൽ ആവിശ്യമുള്ള പഠനവിഭാഗങ്ങളെയും അധ്യാപകരേയും തീരുമാനിക്കാനുള്ള അവകാശം ഇസ്രായേൽ സൈനികരിൽ നിക്ഷിപ്തമായിരിക്കുമെന്ന് സാരം. ഫലസ്തീന്റെ അക്കാദമിക് സ്വാതന്ത്ര്യത്തിന് മേൽ കൂച്ചുവിലങ്ങാണീ നിയമ നടപടി നിസ്സംശയം പറയാം. ഇതോടെ സർവ്വകലാശാല ക്യാംപസുകളിലെ അനാവശ്യ റെയിഡുകളും വിദ്യാർഥി അറസ്റ്റുകളും സർവ്വസാധാരണയായി മാറും.

ഫലസ്തീനികളുടേയും കുടുംബങ്ങളുടേയും സ്വകാര്യതയിൽ കൈകടത്താനുള്ള ഇസ്രായേലിന്റെ കിരാത നിയമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരമാണിതെന്നാണ് ഇസ്രായേൽ അറ്റോർണി ബെൻ ഹില്ലൽ ‘ഹാരട്ടസ്’മായി പങ്കുവെച്ചത്. ഫലസ്തീന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനായി രൂപകൽപ്പന ചെയ്ത അത്യപകടകാരിയായ നടപടിക്രമങ്ങളുടെ പ്രത്യാഘാതം പതിനായിരത്തോളം സ്വദേശികളുടെ യാത്രാവിലക്കിലാണ് പ്രതിഫലിച്ചിരിക്കുന്നത്. ഹാമോകദെന്ന മനുഷ്യാവകാശ സംഘടനയുടെ നിർദേശ പ്രകാരമാണ് പ്രസ്തുത നിയമപ്രകാരം തടവിലാക്കപ്പെട്ട തടവുപുള്ളികളെ ഇസ്രായേൽ ഭരണാധികാരികൾ വെറുതെ വിട്ടത്. സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടി 10,594 ഫലസ്തീനികളെ ഇസ്രായേൽ നിഷ്കരുണം തടവിൽ വെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ യാത്രാവിലക്ക് മനസ്സിലാക്കാതെ രാജ്യാതിർത്തിയിൽ നിന്ന് തിരിച്ച് വന്നവരെ പ്രസ്തുത എണ്ണത്തിൽ പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യാത്രാവിലക്ക് നേരിടുന്നവരുടെ എണ്ണം ഇനിയും കൂടാമെന്ന് സാരം.

തികച്ചും സ്വേച്ഛാധിപത്യപുർണ്ണമായ നിയമനടപടിയായി മാത്രമേ ഇൗ യാത്രാവിലക്കിനെ കാണാനാകൂ. പല യാത്രക്കാരോടും ഹമാസ് പ്രവർത്തകനാണെന്ന വേർതിരിവോട് കൂടിയാണത്രേ ഉദ്യോഗസ്ഥർ സംസാരിച്ചത്. മനുഷ്യാവകാശ സംഘടനകളിൽ പ്രവർത്തിച്ചതിന്റേയും ആംനസ്റ്റി ഇന്റർനാഷണൽ പ്രവർത്തകരായതിന്റേയും പേരിൽ യാത്രാവിലക്ക് നേരിട്ടവരാണ് അധികപേരും. ജർമ്മനിയിൽ സംഘടിപ്പിക്കപ്പെട്ട ചെറുകഥാരചയിതാക്കൾക്കുള്ള ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട നബ്ലുസ് സ്വദേശിനിയായ പ്രൊഫസർ ഇതിനൊദുഹാരണം മാത്രം. കാൻസർ രോഗിയായ സഹോദരനെ സന്ദർശിക്കാനിരുന്ന ഫലസ്തീൻ സ്വദേശിക്ക് കിംഗ് ഹുസൈൻ പാലത്തിൽ വെച്ച് യാത്രാനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ഇനിയും പതിനായിരത്തോളം പേർക്ക് വെസ്റ്റ് ബാങ്കിൽ നിന്ന് വിദേശത്തേക്കുള്ള യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഷിൻ ബെറ്റെന്നാണ് ഹമോകദ് എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ ജസീക്ക മോന്റൽ വെളിപ്പെടുത്തിയത്. യാതൊരു വിശദീകരണവും നൽകാതെയാണ് പ്രസ്തുത വിലക്ക് ഏർപ്പെടുത്തിയതെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. വൈദ്യചികിഝാർഥവും പഠനാവിശ്യങ്ങൾക്കും കുടുംബസന്ദർശനത്തിനുമായി യാത്രപുറപ്പെട്ട് നിസ്സഹായരായി പാതിവഴിയിൽ തിരിച്ച് വരുമ്പോൾ മാത്രമാണ് ഇവരുടെ ദയനീയാവസ്ഥ പുറം ലോകമറിയുന്നത്.

ഫലസ്തീനികളുടെ ജിവീതത്തിന് മേൽ ഇസ്രായേൽ എത്രമാത്രം ആധിപത്യം സ്ഥാപിക്കുന്നുണ്ടെന്ന് രണ്ടുദാഹരണങ്ങളിൽ നിന്ന് വ്യക്തമാണ്. ഇസ്രായേൽ ആധിപത്യം നിലനിൽക്കുന്ന കാലത്തോളം ഒരു ഫലസ്ഥീനിയും സ്വതന്ത്ര്യനല്ല. രണ്ടു മില്യൺ ജനങ്ങൾ ഗസ്സയിൽ ഉപരേധം നേരിട്ട് കൊണ്ടിരിക്കുമ്പോൾ വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായി ഇരുപത് ലക്ഷത്തോളം പേർ രണ്ടാംകിട ജനങ്ങളായി ജീവിച്ച്കൊണ്ടിരിക്കുകയാണ്.

ഫലസ്തീനികളുടെ ജീവിതപുരോഗതി മന്ദിപ്പിക്കാനുള്ള ഇസ്രായേൽ ക്രൂരതകളെ കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ സമീപകാലത്തായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദശാബ്ധങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ നീതിവിവേചനം വിദ്യഭ്യാസമുൾപ്പെടയുള്ള സർവ്വമേഖലകളിലും ഫലസ്തീനികളെ അരികുവത്കരിച്ചിരിക്കുകയാണ്. അധിനിവേശ ഫലസ്തീൻ നിവാസികളായ ഇസ്രായേലുകാർക്കും ഇസ്രായേലിലെ ജൂതന്മാർക്കും മെച്ചപ്പെട്ട ജീവിതനിലവാരം സൃഷ്ടിക്കാനാണത്രേ വിവേചനത്തിന്റെ പ്രധാന കാരണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നതായി കാണാം.

ഫലസ്തീൻ സർവ്വകലാശാലകളിലെ അധ്യാപകനിയമനാധികാരം കൂടി കൈക്കലാക്കിയതോടെ ഇസ്രായേൽ ഫലസ്തീനികളുടെ ജീവിതത്തിന് മേൽ പരിപൂർണ്ണാധികാരം നേടിയെടുത്തിരിക്കുകയാണ്. ഫലസ്തീനികൾക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ യാതൊരു തടസ്സവുമില്ലെന്നാണ് ഇസ്രായേൽ അധികാരികൾ പടച്ചുവിടുന്ന പ്രധാന നുണ.

പടിഞ്ഞാറൻ ജോർദാൻ മുതൽ മെഡിറ്റേറിയൻ സമുദ്രം വരെയുള്ള ഫലസ്തീൻ പ്രദേശങ്ങളുടെ പരിപൂർണ്ണ അധികാരമുള്ള ഏക രാജ്യം ഇസ്രായേലാണ്. പന്ത്രണ്ട് മില്യണോളം വരുന്ന, ജനസംഖ്യയിൽ ആറുമില്യൺ വരെയുള്ള ജൂതരല്ലാത്ത മതവിഭാഗക്കാരുടെ ജീവിതം വ്യത്യസ്ത ന്യായപരിപാലന വ്യവസ്ഥകളാൽ വരിഞ്ഞിരിക്കുകയാണ്. ഒരേ ഭൂപ്രവിശ്യയിൽ ജീവിക്കുമ്പോഴും ആറുമില്യൺ ഇസ്രായേൽ പൗരന്മാരായ ജൂതർ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇന്നും ഫലസ്തീനികൾക്ക് സ്വപനം മാത്രമായി അവശേഷിക്കുകയാണ്. അവരുടെ ജീവിതം വ്യത്യസ്ത രീതികളിലായി ഛിന്നഭിന്നമാക്കപ്പെട്ടിരിക്കുകയാണ്.

ഇസ്രായേൽ നയങ്ങൾ വിവേചനപരമാണെന്നതിൽ സംശയമില്ലെന്ന് ഒട്ടുമിക്ക മനുഷ്യാവകാശ സംഘടനകളും അടിവരയിട്ട് പറയുമ്പോഴും ദശകങ്ങളായി ഇസ്രായേൽ സർക്കാറുകൾ നിലനിർത്തിപ്പോരുന്ന ഭരണവ്യവസ്ഥയാണിതെന്ന് കൂടി ഒാർക്കുന്നത് നല്ലതാണ്. ഫലസ്തീൻ പൗരന്മാരെ വിവേചനപൂർണ്ണമായ നിയമങ്ങൾക്കുള്ളിൽ ശ്വാസം മുട്ടിക്കാനായിരുന്നു എല്ലാ ഇസ്രായേൽ ഭരണസംവിധാനങ്ങൾക്കും താത്പര്യം. 1948ലും പിന്നീട് 1967ലും കിഴക്കൻ ജറുസലേമും ഗസ്സയും വെസ്റ്റ് ബാങ്ക് പ്രദേശങ്ങളും തങ്ങളുടെ കൈക്കരുത്ത് കൊണ്ട് നേടിയെടുത്ത വിജയങ്ങൾക്ക് പിന്നാലെ ഇസ്രായേൽ സർക്കാർ നടപ്പിൽവരുത്തിയ കിരാത നിയമങ്ങൾ ഇതിനെ ശരിവെക്കുന്നു. പതിറ്റാണ്ടുകളായി ഇസ്രായേൽ ജനസംഖ്യാശാസ്ത്രവും, ഭൗമശാസ്ത്രവും ഫലസ്തീനികൾക്കെതിരെ തങ്ങളുടെ നിലപാട് രൂപീകരിക്കാൻ ഇസ്രായേൽ അധികാരികളെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.

വിവ- ആമിർ ഷെഫിൻ

Related Articles