Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഗ്രാമങ്ങള്‍ കത്തിച്ചുകൊണ്ടാണ് ഇസ്രായേല്‍ പണിതത്

ഈ മാസം ആദ്യത്തിലാണ് കൂട്ടക്കൊല എന്ന് പലരും വിശേഷിപ്പിച്ച നബ്ലസിനടുത്ത് ഫലസ്തീന്‍ നഗരമായ ഹുവാരയില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ തീ കൊളുത്തിയത്. സംഭവത്തില്‍ അഞ്ച് കുട്ടികളുടെ പിതാവും 37കാരനുമായ ഫലസ്തീനിയായ സമീഹ് അഖ്തിഷ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. അതിനുശേഷം, നഗരത്തിലും സമീപ പ്രദേശങ്ങളിലും തുടര്‍ന്നുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പക്ഷേ ഹുവാരയില്‍ സംഭവിച്ചതിനെ ഫലസ്തീനികള്‍ക്കും ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്കും ഇടയില്‍ തര്‍ക്കമായി കാണിക്കാനാണ് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ താല്‍പര്യമെടുത്തത്. തല്‍ഫലമായി, മാസങ്ങളായി വര്‍ദ്ധിച്ചുവരുന്ന ഇസ്രായേല്‍ കുടിയേറ്റ അക്രമത്തെ മാത്രമല്ല, സയണിസ്റ്റ് കുടിയേറ്റ കൊളോണിയലിസത്തിന്റെ യാഥാര്‍ത്ഥ്യത്തെയും പാശ്ചാത്യ രാജ്യങ്ങള്‍ അവഗണിച്ചു.

ലിബറല്‍ സയണിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവരും ഇടതു രാഷ്ട്രീയക്കാര്‍ എന്ന് വശത്ത് സ്വയം കരുതുന്ന ഇസ്രായേലികളും ഹുവാരയോട് താല്‍പ്പര്യം പ്രകടിപ്പിച്ചു. വംശഹത്യക്ക് ശേഷം ഡസന്‍ കണക്കിന് ഇസ്രയേലി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്താനായി ഇറങ്ങി.

ഇസ്രായേലിലെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ജുഡീഷ്യല്‍ പരിഷ്‌കരണ പദ്ധതികള്‍ക്കെതിരായ ‘ജനാധിപത്യ അനുകൂല’ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് ഇസ്രായേലികളില്‍ ഒരു ചെറിയ ന്യൂനപക്ഷം ഹുവാരയ്ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

മറ്റുള്ളവര്‍, നടന്ന സംഭവത്തിന്റെ നാണക്കേടിനെക്കുറിച്ച് പരസ്യമായി എഴുതാന്‍ തുടങ്ങി. ഈ സമയം ‘ഇസ്രായേലിനെ സ്‌നേഹിക്കുക എന്നത് അതിനെ അപലപിക്കലാണ്’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. ‘ഇത് ലോകമെമ്പാടുമുള്ള ജൂതന്മാരെ ആശങ്കപ്പെടുത്തുന്നു,’ ബ്രിട്ടീഷ് ജൂത ചരിത്രകാരനായ സൈമണ്‍ ഷാമ പറഞ്ഞു. ഇത് തീര്‍ത്തും ഭയാനകമാണ്.’ ‘എല്ലാ മത-വംശീയ വിഭാഗങ്ങള്‍ക്കും തുല്യ പൗരാവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മഹത്തായ രേഖയായ ഇസ്രായേലിന്റെ 1948-ലെ സ്വാതന്ത്ര്യ പ്രഖ്യാപനം ശിഥിലമായി’ അദ്ദേഹം പറഞ്ഞു.

ഹുവാരയില്‍ സംഭവിച്ചത് നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യ സര്‍ക്കാരിന്റെ പ്രിസത്തിലൂടെയാണ് ഈ ഇസ്രായേലികളും സയണിസ്റ്റുകളും കാണുന്നത്. ഇസ്രായേല്‍ ഭരണകൂടം വലത്തോട്ട് മാറുന്നതിന്റെയും വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് അനിവാര്യമായി ധൈര്യം പകരുന്നതിന്റെയും ഖേദകരമായ ലക്ഷണമായി ഇത് മാറി. ഇത് യാഥാര്‍ത്ഥ്യത്തെ അതിശയിപ്പിക്കുന്ന ഒരു വഞ്ചനയാണ്.

തീര്‍ച്ചയായും, വെസ്റ്റ്ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ ചിത്രീകരണം ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അന്തര്‍ലീനമായി തികച്ചും വ്യത്യസ്തമാണ്. ഫലസ്തീനിയന്‍ ഗ്രാമങ്ങള്‍ കത്തിക്കുന്നത് സയണിസ്റ്റ് പ്ലേബുക്കിലെ ഒരു പുതിയ തന്ത്രമല്ല, മറിച്ച് അതൊരു പ്രധാന സവിശേഷതയാണെന്ന് കണ്ടെത്താന്‍ ഒരാള്‍ക്ക് അത്ര ആഴത്തില്‍ ചിന്തിക്കേണ്ടതില്ല.

1948ല്‍, നക്ബയുടെ വര്‍ഷത്തില്‍, 450-ലധികം പലസ്തീന്‍ ഗ്രാമങ്ങളും പട്ടണങ്ങളും സയണിസ്റ്റ് സൈന്യത്തെ ഉപയോഗിച്ച് ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയും 800,000 ഫലസ്തീനികളെ അതിന്റെ ഫലമായി നാടുകടത്തപ്പെടുകയും ചെയ്തു. ദെയ്ര്‍ യാസീന്‍, തന്തുര തുടങ്ങിയ കൂട്ടക്കൊലകള്‍ ഫലസ്തീനികളുടെ ഓര്‍മ്മകളില്‍ എന്നം പതിഞ്ഞുകിടക്കുന്നതാണ്.

ഇന്ന്, തെല്‍ അവീവ് യൂണിവേഴ്‌സിറ്റി മുതല്‍ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ട് വരെ നിലനില്‍ക്കുന്ന ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളെല്ലാം ഫലസ്തീന്‍ പ്രദേശങ്ങള്‍ നിലനിന്നിരുന്ന സ്ഥലമായിരുന്നു. ഹുവാരയില്‍ പ്രകടനം നടത്താന്‍ വന്ന ഇസ്രായേല്‍ ആക്റ്റിവിസ്റ്റുകളില്‍ പലരും വരുന്നത് തകര്‍ക്കപ്പെട്ട ഫലസ്തീന്‍ ഗ്രാമങ്ങളുടെ മുകളില്‍ നിര്‍മിച്ച വീടുകളില്‍ നിന്നാണ്. സയണിസ്റ്റ് കുടിയേറ്റ കൊളോണിയലിസത്തെയും ഫലസ്തീന്റെ നാശത്തെയും സ്ഥാപനവല്‍ക്കരിച്ചുകൊണ്ടായിരുന്നു ഇസ്രായേല്‍ സ്വാതന്ത്ര്യ പ്രഖ്യാപനം.

നക്ബയെ തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ ഫലസ്തീന്‍ ഗ്രാമങ്ങളുടെ നാശം ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഒരു പ്രധാന സവിശേഷതയായി തുടര്‍ന്നു. 1967ല്‍, സണണിസം വെസ്റ്റ് ബാങ്കും ഗാസ മുനമ്പും കീഴടക്കിയപ്പോള്‍, കൂടുതല്‍ ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെടുകയും ലക്ഷക്കണക്കിന് ഫലസ്തീനികള്‍ വീണ്ടും നാടുകടത്തപ്പെടുകയും ചെയ്തു. പഴയ നഗരമായ ജറുസലേമിന്റെ അയല്‍പ്രദേശത്തെ മുഴുവന്‍ നിലംപരിശാക്കി.
അങ്ങിനെ 1967ല്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും അധിനിവേശ ഉദ്യമത്തിന് തുടക്കം കുറിച്ചു. ഇതിനെല്ലാം ഇസ്രയേലി ലേബര്‍ ഗവണ്‍മെന്റാണ് നേതൃത്വം നല്‍കിയത്, ചിലര്‍ കരുതിയതുപോലെ വലതുപക്ഷ സര്‍ക്കാരല്ല.

2015ല്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നബ്ലസിന് തെക്കുള്‌ല ദൂമ ഗ്രാമം ആക്രമിച്ചത് പോലെ, നിസ്സംശയമായും തീവ്ര വലതുപക്ഷത്തിന്റെ വ്യവഹാരങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ കൂടുതല്‍ കുടിയേറ്റ ആക്രമണങ്ങളിലേക്ക് നയിച്ചു. അന്ന് 18 മാസം പ്രായമുള്ള പലസ്തീനിയന്‍ കുഞ്ഞിനെ കൊന്ന് വീടടക്കം കത്തിച്ചുകളഞ്ഞു.

ഫലസ്തീന്‍ ജനതയെ ഇല്ലാതാക്കുക എന്നത് ഇസ്രായേല്‍ ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ നിലനില്‍ക്കുന്ന ഇസ്രായേലി കുടിയേറ്റ കൊളോണിയലിസത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുള്ള ശ്രമമാണ് വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ പ്രവീത്തികള്‍. അതുകൊണ്ട് തന്നെ ഹുവാരയിലെ വംശഹത്യയെ കുടിയേറ്റ കൊളോണിയല്‍ പാരമ്പര്യത്തിന്റെ ലളിതമായ തുടര്‍ച്ചയായി മനസ്സിലാക്കേണ്ടതുണ്ട്.

Related Articles