Current Date

Search
Close this search box.
Search
Close this search box.

എ.കെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയവും പുനരാലോചനകളും

2024 മാർച്ച് 31-ലെ പ്രാദേശിക തെരെഞ്ഞെടുപ്പ് തുർക്കി രാഷ്ട്രീയ മേഖലയിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. 2002 മുതൽ ഭരിക്കുന്ന .കെ പാർട്ടിക്ക് പരാജയം, അവരുടെ ദേശീയ രാഷ്ട്രീയ മാനങ്ങളിൽ അതിപ്രധാന പരിവർത്തനങ്ങൾക്ക് കരണമായിട്ടുണ്ട്. 1977ലെ വിജയത്തിനുശേഷം ആദ്യമായിട്ടാണ് കമാലിസ്റ്റ് സി.എച്ച്.പി പൊതുതെരഞ്ഞെടുപ്പിൽ മുന്നിലെത്തുന്നത്. എ.കെ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ അഞ്ചു മില്യൻ വോട്ടുകളാണ്. എന്നാൽ 4.5 മില്യൺ വോട്ട് സി.എച്ച്.പിക്ക് നേടിയെടുക്കാനും സാധിച്ചു. 

പ്രാദേശിക തെരഞ്ഞെടുപ്പു പരാജയം പാർട്ടിയുടെ ഘടനാ-പ്രത്യയശാസ്ത്ര മേഖലകളിൽ പുനരാലോചന നടത്താൻ പ്രേരിപ്പിച്ചിരിക്കുന്നു. 2028 ലെ ഇലക്ഷന് വേണ്ടിയിട്ടുള്ള റോഡ്മാപ്പ് പാർട്ടി തയ്യാറാക്കി ആവശ്യമായ രീതിയിൽ പാർട്ടിയിൽ കാലിക പരിവർത്തനങ്ങൾ നടത്തണമെന്ന ചർച്ച സജീവമായി മാറിയിട്ടുണ്ട്. പാർട്ടിക്ക് നഷ്ടപ്പെട്ടുപോയ ജനകീയത വീണ്ടെടുക്കുവാൻ .കെ പാർട്ടി രാജ്യവ്യാപകമായി പാർട്ടി കോൺഫെറൻസുകളും അടിയന്തിര ചർച്ചകളും നടത്താൻ ആരംഭിച്ചിട്ടുണ്ട്. 2024 ജൂൺ മുതൽ 2025 ഒക്ടോബർ വരെ പാർട്ടിയുടെ എല്ലാ സമ്മേളനങ്ങളിലും പ്രാദേശിക മീറ്റിങ്ങുകളിലും നിരന്തര ചർച്ചകൾ നടത്തി അനുയായികൾക്കിടയിൽ വീണ്ടും വിശ്വാസ്യതയും സംഘടനാസുഭദ്രത സൃഷ്ടിക്കുവാനുള്ള തീരുമാനമാണ് കെ പാർട്ടി ഏറ്റെടുത്തിരിക്കുന്നത്. 

തുർക്കിയെ സംഗമങ്ങൾഎന്ന പേരിൽ നടത്താനിരിക്കുന്ന പ്രോഗ്രാം പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കഴിഞ്ഞ 22 വർഷത്തെ പാർട്ടിയുടെ പ്രകടനത്തെ അവലോകനം ചെയ്യുവാനും അതിലൂടെ പുതിയ പോളിസികൾ രൂപീകരിക്കുവാനും ഈ മീറ്റിങ്ങുകളിലൂടെ അവർ ഉദ്ദേശിക്കുന്നുണ്ട്. അതിനാൽ തന്നെ വിപുലമായ രീതിയിൽ രാജ്യത്തുടനീളം കൺസൾട്ടേഷൻ നെറ്റ്‌വർക്കുകൾ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു. ജനസമ്പർക്ക പരിപാടികളിലൂടെ അവരുടെ ആവശ്യങ്ങൾ നേരിട്ട് അറിയുവാനും പാർട്ടി പ്രതിനിധികളെ അയക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. 

കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളും പ്രത്യയശാസ്ത്ര വ്യവഹാരങ്ങളും വികസന സമീപനങ്ങളും അവലോകനം ചെയ്യാനും തീരുമാനം ആയിരിക്കുന്നു. പൗരന്മാരുടെ താൽപര്യങ്ങൾക്കനുസരിച്ച സാമൂഹിക പരിവർത്തന ബോധവും ജനങ്ങളുടെ ആവശ്യങ്ങളും നേരിട്ടറിയാൻ പാർട്ടിക്ക് കഴിയേണ്ടതുണ്ട് എന്ന് പാർട്ടി ഡെപ്യൂട്ടി ചെയർപേഴ്സൺ ഏർക്കാൻ കാന്തമീർ പ്രസ്താവിച്ചത് ശ്രദ്ധേയമായിരുന്നു. രാജ്യത്തുടനീളം പതിനൊന്നു മില്യൻ പ്രവർത്തകരാണ് നിലവിലുള്ളത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു പൊതുസംവിധാനങ്ങളും കേന്ദ്രീകരിച്ചു പാർട്ടി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ആലോചിക്കുന്നുണ്ട്. 

കൂടാതെ 2028 ൽ 65 ശതമാനത്തിൽ അധികം യുവപൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന അവസ്ഥയിലേക്കുള്ള വളർച്ച പാർട്ടിയെ സംബന്ധിച്ച് ഗൗരവം നിറഞ്ഞതാണ്. ഏഴു മില്യൻ സിവിലിയന്മാരാണ് ആദ്യവോട്ട് രേഖപ്പെടുത്താൻ പോകുന്നത്. അവർക്കിടയിൽ പ്രവർത്തിക്കുവാൻ യൂണിവേഴ്സിറ്റികളിലും മറ്റു വിദ്യാഭ്യാസ സംരംഭങ്ങളിലും സാമൂഹിക പരിവർത്തനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന പൊതു വ്യക്തിത്വങ്ങളെ ഉപയോഗിച്ചുകൊണ്ട് യുവാക്കൾക്കിടയിൽ സ്വാധീനവും സാന്നിധ്യവും നേടാനാണു പാർട്ടി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പാർട്ടിക്ക് നഷ്ടപ്പെട്ടുപോയ ജനസ്വീകാര്യതയും വോട്ടുബാങ്കും തിരിച്ചുപിടിക്കുക എന്നതാണ് ഇതിൻറെ പിന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ. 

.കെ പാർട്ടിയുടെ ചരിത്രത്തിലാദ്യമായി ഒരു തെരെഞ്ഞെടുപ്പിൽ കെമാലിസ്റ്റ് സി.എച്.പിയുടെ പിന്നിലായത് പാർട്ടിക്ക് വലിയ ക്ഷീണമായി മാറിയിട്ടുണ്ട്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇസ്താംബൂൾ അടക്കം 14 മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റികളാണ് സി.എച്ച്.പി നേടിയെടുത്തത്. കൂടാതെ 21 പ്രൊവിൻഷ്യൽ മുൻസിപ്പാലിറ്റികളും കമാലിസ്റ്റ് പാർട്ടി നേടിയെടുത്തിരുന്നു. .കെ പാർട്ടിക്ക് 12 മെട്രോപൊളിറ്റനും 12 പ്രൊവിൻഷ്യൽ മുൻസിപ്പാലിറ്റികളിലും മാത്രമേ വിജയിക്കുവാൻ കഴിഞ്ഞുള്ളൂ. അതിനാൽ 81 പ്രവിശ്യകളിൽ പാർട്ടി മീറ്റിങ്ങുകൾ സംഘടിപ്പിക്കുവാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. 

പ്രാദേശിക തെരെഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തെ അവലോകനം ചെയ്ത പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, പാർട്ടി പ്രവർത്തകർക്കിടയിൽ വരുത്തേണ്ട അനിവാര്യ പരിവർത്തനങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രീയനേട്ടം മാത്രം ഉദ്ദേശിക്കുന്നവർക്ക് സാധ്യത ഒരുക്കുന്ന രീതി ഇനി പാർട്ടി അനുവദിക്കുകയില്ല എന്നും ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വളർച്ച ഉദ്ദേശിച്ച് പ്രവർത്തിക്കുന്നവർക്കാണ് ഇനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതിനാൽ പാർട്ടിയുടെ വളർച്ചയിൽ കാതലായ മാറ്റം വരുത്താൻ കഴിയുന്ന യുവരക്തങ്ങൾക്കാണ് മുൻഗണന നൽകുവാൻ പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചു.

തുർക്കി നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ, നിരന്തരമുള്ള തെരഞ്ഞെടുപ്പുകൾ, സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ, മേയർ സ്ഥാനാർത്ഥികളോടുള്ള പാർട്ടി അംഗങ്ങളുടെ എതിർപ്പ് എന്നിവയെല്ലാം പ്രധാന കാരണങ്ങളായി പാർട്ടി വിലയിരുത്തുന്നു. സാമ്പത്തിക പ്രശ്നങ്ങൾ എന്നതിലുപരി 2023 ല്‍ 11 പ്രദേശങ്ങളിൽ ബാധിച്ച ഭൂമികുലുക്കം തുർക്കിഷ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. 100 ബില്യൺ ഡോളറുകൾക്ക് മേലെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. 

രാഷ്ട്രത്തിന്റെ സാമ്പത്തിക രാഷ്ട്രീയ മേഖലകളിൽ കനത്ത ആഘാതമുണ്ടാക്കിയ ഭൂമികുലുക്കം പോലും വേണ്ടത്ര തരത്തിൽ തെരഞ്ഞെടുപ്പ് വിഷയമായി വന്നില്ല എന്നതും പാർട്ടി ചർച്ചകളിൽ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഏറ്റവും ചെറിയതോതിൽ പെൻഷൻ തുക വിതരണം ചെയ്യാൻ തീരുമാനിച്ചതും രാഷ്ട്രീയ പശ്ചാത്തലം പ്രശ്നഭരിതമാക്കിയിരുന്നു. താഴ്ന്ന വരുമാനമുള്ള 16 മില്യൻ ജനങ്ങളെ ബാധിച്ച പെൻഷൻ നയം രാജ്യവ്യാപകമായി അതൃപ്തി വ്യാപിക്കുവാനും അതുമൂലം വോട്ടിംഗ് ശതമാനം കുറയാനും പാർട്ടിക്ക് പിന്തുണയുള്ള പ്രദേശങ്ങളിൽ പോലും വലിയതോതിൽ ഇതര പാർട്ടികളിലേക്കു വോട്ട് വഴി മാറി ഒഴുകുന്നതിനും കാരണമായി.

സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിലും നടന്ന പരാജയം തെരഞ്ഞെടുപ്പിൽ സാരമായി ബാധിച്ചു എന്നും മനസ്സിലാക്കാം. പ്രവിശ്യകൾ, മെട്രോപൊളിറ്റസിറ്റികൾ തുടങ്ങി ഒട്ടുമിക്ക മേഖലകളിലേക്കും എ.കെ.പിയുടെ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പുകൾ ജനഹിതമനുസരിച്ച് ആയിരുന്നില്ല എന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. സി.എച്ച്.പി പുതുതലമുറയ്ക്ക് പ്രാതിനിധ്യം നൽകിയതും അവരുടെ പ്രത്യയശാസ്ത്ര പരിസരത്തിനപ്പുറത്തുള്ള പുതിയ വ്യക്തിത്വങ്ങൾക്ക് അവസരം ഒരുക്കി കൊടുത്തതും അങ്കാറ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ ജയിക്കുവാൻ അവർക്ക് സാധ്യത ഒരുക്കി. സ്ഥാനാർഥിനിർണയത്തിൽ പുതുതലമുറയെയും പരീക്ഷിക്കുന്നതിൽ .കെ പാർട്ടിക്ക് തെറ്റുപറ്റി എന്നാണ് നിരീക്ഷിക്കപ്പെട്ടത്. 

ന്യൂ വെൽഫെയർ പാർട്ടി അടക്കമുള്ള പുതിയ പാർട്ടികളെ നേരിടുന്നതിലും അവരോടുള്ള സമീപനങ്ങളിലും പാർട്ടിക്ക് സംഭവിച്ച അപചയവും ഇലക്ഷനിൽ പ്രതിഫലിച്ചു. പൊതുവേ പൊതു തെരഞ്ഞെടുപ്പുകളിൽ സുരക്ഷ എന്ന വിഷയത്തിലൂന്നിയാണ് എ.കെ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടാറുണ്ടായിരുന്നത്. എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ആവശ്യമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിലും ജനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതിലും .കെ പാർട്ടി പരാജയപ്പെട്ടിരുന്നു. 

പ്രാദേശിക വിഷയങ്ങളിൽ ഊന്നൽ നൽകിയും അവരുടെ അടിയന്തിരാവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയും ഉള്ള മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനുള്ള കുറവും പരാജയത്തിന്റെ പിറകിലുണ്ട് എന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. ദേശീയവാദ ആഖ്യാനങ്ങൾക്കപ്പുറം പ്രാദേശിക-ദേശീയ വിഷയങ്ങളിൽ .കെ പാർട്ടി അനിവാര്യമായ ആശയ പരിവർത്തനം നടത്തേണ്ടത് കാലമാണിതെന്നു പാർട്ടിക്കിടയിൽതന്നെ ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. 

തുർക്കിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങളെയും പ്രത്യയശാസ്ത്രമാനങ്ങളെയും ശ്രദ്ധിക്കുന്നതിൽ സംഭവിച്ച അപചയം പാർട്ടിയുടെ പരാജയത്തിലേക്ക് നയിച്ചിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടു. പാർട്ടിയുടെ കാഴ്ചപ്പാടുകളിൽ  ബഹുസ്വരമായ സമീപനം സ്വീകരിക്കുന്നത് .കെ പാർട്ടിക്ക് ഗുണം ചെയ്യുകയായിരിക്കും ഉണ്ടാവുക. മതപശ്ചാത്തലത്തിലുള്ള സ്ഥാനാർത്ഥികളെ പോലും തങ്ങളുടെ സീറ്റ് നൽകുന്നതിൽ സി.എച്ച്.പിക്ക് സാധിച്ചിരുന്നു. 

തുർക്കിഷ് ജനതയുടെ വികാരം അനുസരിച്ചുകൊണ്ട് സി.എച്ച്.പിക്ക് പ്രത്യയശാസ്ത്ര നയങ്ങൾ പോലും മാറ്റുവാൻ സാധിക്കുന്നതും ന്യൂവെൽഫെയർ പാർട്ടി അടക്കമുള്ള യാഥാസ്ഥിക സംഘടനകൾ .കെ പാർട്ടി സൃഷ്ടിച്ച ശൂന്യതയിൽ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതും എ.കെ പാർട്ടിക്ക് കണ്ടറിയുവാൻ സാധിച്ചില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. സി.എച്ച്.പി ഭരിക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് ദേശീയ ജി.ഡി.പിയുടെ 78 ശതമാനവും ലഭിക്കുന്നത്.അതിനാൽ പ്രദേശങ്ങളിൽ അവർ മെച്ചപ്പെട്ട ഭരണം കാഴ്ച്ചവെക്കുകയാണെങ്കിൽ  സാമ്പത്തിക മേഖലകളിൽ സാരമായി മാറ്റങ്ങൾ വരുത്തുവാനും .കെ പാർട്ടിക്ക് ബദൽ എന്ന നിലയിൽ ഒരു ശാക്തിക സന്തുലനം ഉറപ്പുവരുത്തുവാനും അവർക്ക് കഴിയുന്നതാണ്.

മതേതരത്വം, മതകീയത, യാഥാസ്ഥിതികത, ദേശീയത തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളിൽ തുർക്കിയിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പാർട്ടി സഖ്യരീതികളും എല്ലാം പാർട്ടി കണ്ടറിയേണ്ടതുണ്ട് എന്നതാണ് വസ്തുത. പതിറ്റാണ്ടുകളായി ഏറ്റവും തീവ്ര ദേശീയ നിലപാട് സ്വീകരിച്ചു കൊണ്ടിരുന്ന സി.എച്ച്.പി പോലും സാഹചര്യമനുസരിച്ച് കൊണ്ടുള്ള മാറ്റങ്ങളും ദേശീയ പ്രാദേശിക നയങ്ങൾ പോലും രൂപപ്പെടുത്തുന്നതും എല്ലാം മാറിയ തുർക്കിയുടെ സമകാലിക യാഥാർത്ഥ്യമാണ്. അതിനാൽ .കെ പാർട്ടിക്ക് അവരുടെ രാഷ്ട്രീയമൂല്യങ്ങളുടെ പുനർവിചിന്തനവും പുനർനിർണയവും നടത്തേണ്ടത് അനിവാര്യമായി വരുന്നു.

ദേശീയവാദ-തീവ്രമതേതര പാർട്ടികൾ പോലും രാജ്യത്തിലെ മതചിന്തകളോടും പ്രസ്ഥാനങ്ങളോടുമുള്ള സമീപനങ്ങളിലുള്ള മാറ്റം വരുത്തുവാൻ ശ്രമിക്കുന്നതും .കെ പാർട്ടിയുടെ ആശയ പരിസരത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പാർട്ടി ഘടനയിൽ വരുത്തേണ്ട പുരോഗമന നവോത്ഥാന സമീപനങ്ങൾ രാഷ്ട്രീയ മാനങ്ങളിലും അടിസ്ഥാനപ്രമാണങ്ങളിലും ഉണ്ടാവേണ്ട നവജാഗരണവും പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. നവോത്ഥാനം, ജനാധിപത്യം, പുരോഗമനവാദം എന്നീ പ്രധാന ചിന്തകളിലേക്ക് പാർട്ടി കൂടുതൽ അടുക്കുകയും പ്രസക്തമായ പരിവർത്തനങ്ങൾ പാർട്ടി ഘടനയിൽ തന്നെ വരുത്തേണ്ടത് അനിവാര്യമാണെന്നും അവർ മുന്നോട്ട് വെക്കുന്നുണ്ട്. 

വികസനം എന്നത് .കെ പാർട്ടിയുടെ പ്രധാന അവകാശവാദമാണ്. തുർക്കിയിൽ ഉടനീളം സംഭവിച്ച അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങളിൽ .കെ പാർട്ടിക്ക് അവകാശവാദം ഉന്നയിക്കാൻ സാധിക്കുമെങ്കിലും ഭൗതികവികസനങ്ങൾക്കപ്പുറം നീതി,വികസനം എന്നീ പാർട്ടിയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിലേക്കുള്ള മടക്കവും പാർട്ടി നേതൃത്വങ്ങളിലും പ്രത്യയശാസ്ത്ര പരിസരത്തിലും വരുത്തേണ്ട മാറ്റങ്ങളും അനിവാര്യമാണെന്ന് പാർട്ടി ബുദ്ധിജീവികൾക്കിടയിലുള്ള ചർച്ചകളിൽ കാണാം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പരിഹാരം, ജനഹിതമനുസരിച്ചുള്ള ഭരണം, രാഷ്ട്രത്തിലെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് എന്നിവയെല്ലാം .കെ പാർട്ടിയുടെ പ്രധാന നയങ്ങളാവേണ്ടതുണ്ട്. 

 

Related Articles