Current Date

Search
Close this search box.
Search
Close this search box.

വംശഹത്യകള്‍ തുടരുന്നു; ഇപ്പോള്‍ മുസ്‌ലിംകളാണ് ലക്ഷ്യം

വിവിധ മതവിശ്വാസികള്‍ എല്ലാവരും ഐക്യത്തോടെ ഹോളോകോസ്റ്റ് അനുസ്മരണ ദിനം ആചരിക്കുന്ന വേളയാണിത്. ഭരണകൂടങ്ങള്‍ സമുദായങ്ങളെ വിഭജിക്കുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ആത്യന്തികമായി ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത് സമൂഹത്തെ തകര്‍ക്കുന്നത് എങ്ങിനെയാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇത്തരം വംശഹത്യകള്‍. ഈ വര്‍ഷം എന്നത് നാസികള്‍ ഒരു മില്യണ്‍ ജൂതരെ കൊന്നൊടുക്കിയ ഓഷ്വിറ്റ്‌സ് കൂട്ടക്കൊലയുടെ 75ാം വാര്‍ഷികം മാത്രമല്ല, പകരം സ്രെബ്രിന്‍കയിലെ ബോസ്‌നിയ സെര്‍ബിയന്‍ കൂട്ടക്കൊലയുടെ 25ാം വാര്‍ഷികം കൂടിയാണ്.

ദശലക്ഷക്കണക്കിന് യൂറോപ്യന്‍ ജൂതന്മാരെയും 1933നും 1945നും ഇടയില്‍ ജര്‍മ്മനിയിലെ നാസി ഭരണകൂടം നാടോടികള്‍,ഭിന്നശേഷിക്കാര്‍,വിമതര്‍,ട്രേഡ് യൂണിയനിസ്റ്റുകള്‍,സ്വവര്‍ഗാനുരാഗികള്‍ എന്നിവരെയടക്കം പ്രത്യയശാസ്ത്രപരവും ആസൂത്രിതവും വ്യാവസായികവുമായ കൂട്ടക്കൊലക്കാണ് സാക്ഷ്യം വഹിച്ചത്. ഇനിയൊരിക്കലും ആവര്‍ത്തിക്കരുത് എന്ന നിലവിളി ഇത്തരം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ മുസ്ലിംകളെ വംശഹത്യ ഉന്മൂലനം ചെയ്യുന്നതിനാണ് സാക്ഷ്യം വഹിക്കുന്നത്.

Also read: ചരിത്രത്തെ ഭയക്കുന്നവർ

ബംഗ്ലാദേശില്‍ പത്ത് ലക്ഷം റോഹിങ്ക്യകളാണ് അയല്‍രാജ്യമായ മ്യാന്മറില്‍ നിന്നും കുടിയേറി അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നത്. ചൈനയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളില്‍ ഒരു മില്യണിലധികം ഉയിഗൂര്‍ മുസ്ലിംകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ അവിടെ കടുത്ത പീഡനവും മാനസിക സംഘര്‍ഷങ്ങളും നേരിടുകയാണ്. കശ്മീരില്‍ എട്ട് മില്യണ്‍ മുസ്ലിംകളാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരോധനം മൂലം പ്രയാസമനുയഭവിക്കുന്നത്. ഇന്റര്‍നെറ്റ് റദ്ദാക്കിയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയും ക്രൂരമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിരായുധരായ സമരക്കാരെ ആയുധങ്ങളും തോക്കും ഉപയോഗിച്ചാണ് പൊലിസ് നേരിടുന്നത്.

മ്യാന്മറിലെ റോഹിങ്ക്യകളെ പാര്‍പ്പിച്ച ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപിലേക്ക് സ്വദേശീയരും വിദേശികളുമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. സമാനമായ അവസ്ഥയാണ് കശ്മീര്‍,ചൈന എന്നിവടങ്ങളിലുമുള്ളത്. ഇങ്ങിനെയൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വംശഹത്യ എന്നത് ഇപ്പോഴും ആധുനിക ഭരണകൂടങ്ങള്‍ തുടരുകയാണ്. പരിഷ്‌കൃത ലോകം എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങള്‍ സൗകര്യപ്രദമായ മറ്റു വഴികള്‍ തേടുകയാണ്.

വംശഹത്യക്കെതിരെ ലോകരാജ്യങ്ങള്‍ എപ്പോഴെല്ലാമോ ത്വാത്വികമായ നിലപാട് സ്വീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നത് ഇസ്രായേലിന്റെ കാര്യത്തിലാകും. ലോകത്തിന്റെ കൂട്ടക്കൊലയുടെ അനുസ്മരണ കേന്ദ്രം എല്ലാത്തിനുമുപരി ജറൂസലേമിലെ യാദ് വാഷിം പര്‍വതത്തിലാണ്. ഇതിനിടെ, ഇസ്രായേല്‍ ചൈനയും ഇന്ത്യയും മ്യാന്മറുമായി ബില്യണ്‍ ഡോളര്‍ വ്യാപാരക്കരാറാണ് ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലേക്ക് യുദ്ധ സാമഗ്രികളും ആയുധങ്ങളുമാണ് നല്‍കുന്നത്. ഇവയെല്ലാം ഫലസ്തീനികള്‍ക്കുമേല്‍ പരീക്ഷിച്ച സാമഗ്രികളാണ്.

ഫലസ്തീന്‍ ഗ്രാമമായ ദെയ്ര്‍ യാസിന്‍ എന്ന ഗ്രാമത്തിന് സമീപമാണ് യാദ് വാഷിം സ്ഥിതി ചെയ്യുന്നത്. അവിടെയാണ് 1948 ഏപ്രിലില്‍ ജൂത സൈന്യം നൂറുകണക്കിന് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തത്. ഇസ്രായേല്‍ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച ഇത് നമ്മള്‍ക്ക് നല്‍കുന്നുണ്ട്.

ഇസ്രായേലിന് മതിയായ സാമ്പത്തികസഹായം ലഭിക്കുമ്പോഴാണ് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നീങ്ങുന്നത്. സമാനമായ മനുഷ്യാവകാശ ലംഘനമാണ് കശ്മീരിലും റോഹിങ്ക്യയിലും അരങ്ങേറുന്നത്. ഫലസ്തീനിലെ ഗസ്സ മുനമ്പ് കഴിഞ്ഞ 13 വര്‍ഷമായി ഇസ്രായേല്‍ ഉപരോധത്തിന് കീഴിലാണ്. ഇസ്രായേല്‍ സൈന്യത്തിന് നല്‍കുന്ന പരിശീലനം ഇത്തരം ഭരണകൂടങ്ങളെ സഹായിക്കുന്നതിന് തുല്യമാണ്.

Also read: എന്‍.ഐ.എയും ഭരണഘടനാ സംരക്ഷണവും

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് ഇന്ത്യയിലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തു വന്നിരുന്നു. ജര്‍മനിയില്‍ ഹിറ്റ്‌ലറിന് കീഴില്‍ 1930ല്‍ എന്താണോ സംഭവിച്ചത് അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയാണെന്നും അവരെ ഒഴിവാക്കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്ന ബില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍ക്കാരും സി.എ.എക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

2020ല്‍ ഹോളോകോസ്റ്റ് അനുസ്മരണ സമയത്ത് നാം ഒരുമിച്ചു നില്‍ക്കണം. ഇത് പാശ്ചാത്യന്‍ രാഷ്ട്ര നേതാക്കള്‍ ചെയ്യേണ്ട കാര്യമാണ്. എവിടെയെല്ലാം ഇത്തരം സ്വേഛാധിപത്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ നടക്കുന്നുവോ അവിടെയെല്ലാം നാം കൂട്ടായി ശബ്ദമുയര്‍ത്തുക. എന്നാല്‍ ചൈന,ഇന്ത്യ,മ്യാന്മര്‍,ഇസ്രായേല്‍ എന്നിവിടങ്ങളിലെ അവരുടെ കൂട്ടാളികളെ വെല്ലുവിളിക്കുക എന്നത് അവര്‍ക്ക് വെല്ലുവിളി നിറഞ്ഞതാണ്. ഇങ്ങനെ ചെയ്യണമെങ്കില്‍ അവര്‍ക്ക് ധാര്‍മികവും രാഷ്ട്രീയവുമായ ധൈര്യം ഉണ്ടായിരിക്കണം. അവര്‍ക്ക് ഇതിനായി ഒരു അന്താരാഷ്ട്ര നിയമമുണ്ട്.

യൂറോപ്പിലെ ഇരുണ്ട യുഗങ്ങള്‍ ഒരു കൂട്ടക്കൊലയിലേക്ക് നയിച്ചു. നാസികളുടെ നയങ്ങളും പ്രചാരണങ്ങളും ജര്‍മനികള്‍ക്കിടയില്‍ തങ്ങളെ ശ്രേഷ്ടരായ മനുഷ്യരായി കാണാനുള്ള വികാരങ്ങള്‍ ഉളവാക്കിയെടുത്തു. ഇത് അവര്‍ക്കിടയില്‍ കൂടുതല്‍ യഹൂദ വിരുദ്ധതയും ജര്‍മന്‍ ജൂതരെ പീഡിപ്പിക്കുന്നതിനും ഇടയാക്കി. ഇന്ന് ഇതേ പൈശാചിക വല്‍ക്കരണമാണ് മുസ്ലിംകള്‍ക്കെതിരെ നാം പടിഞ്ഞാറന്‍ രാജ്യങ്ങളിലും കശ്മീരിലും ചൈനയിലും ഫലസ്തീനിലും മ്യാന്മറിലും കാണുന്നത്.

വംശഹത്യ-നമ്മുടെ കണ്‍മുന്നില്‍ ഇപ്പോഴും തുടരുകയാണ്്. ഇപ്പോള്‍ അവരുടെ ലക്ഷ്യം മുസ്ലിംകളാണ്. എന്നാല്‍ ഇതൊരു സിനിമയല്ല. ‘ഇനി ഒരിക്കലും’ എന്ന നിലവിളി വാസ്തവത്തില്‍ വളരെ വൈകിയിരിക്കുന്നു. ‘ഇപ്പോള്‍ തന്നെ നിര്‍ത്തുക’ എന്ന് നമ്മള്‍ അലറിക്കൊണ്ടേയിരിക്കണം.

അവലംബം: middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്

Related Articles