Current Date

Search
Close this search box.
Search
Close this search box.

ക്യാംപസ് പ്രക്ഷോഭങ്ങള്‍ ഇന്‍തിഫാദയെ ആഗോളവത്കരിക്കുമ്പോള്‍

ആദ്യത്തെ ഗസ്സ ഐക്യദാര്‍ഢ്യ ക്യാമ്പ് യു.എസില്‍ സ്ഥാപിതമായതിന് ശേഷമുള്ള ആഴ്ചകളില്‍, ഫലസ്തീനില്‍ നടക്കുന്ന വംശഹത്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി മുദ്രാവാക്യങ്ങള്‍, യഹൂദവിരുദ്ധത, ക്യാമ്പസ് സാംസ്‌കാരിക യുദ്ധങ്ങള്‍ എന്നീ വിഷയങ്ങളില്‍ ധാരാളം എഴുത്തുകള്‍ വന്നിട്ടുണ്ട്. ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യപ്പെടാനായി സംഘടിക്കുന്ന വിദ്യാര്‍ത്ഥികളെന്ന നിലയില്‍, ഈ സംഭാഷണം നാം തള്ളിക്കളയണമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങള്‍ നീതിയുക്തവും, നമ്മുടെ ഐക്യദാര്‍ഢ്യം നിരുപാധികവും, എല്ലാ കണ്ണുകളും ഗസ്സയിലേക്ക് തിരിച്ചുവെക്കുക എന്നതുമാണ് ഞങ്ങളുടെ കടമ.

ഇസ്രായേല്‍ അധിനിവേശത്തിന്റെ പ്രൊപഗണ്ട പ്രചരിപ്പിക്കാനോ, ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ അപലപിക്കാനോ, ഞങ്ങളുടെ സംഘാടനത്തില്‍ ഫലസ്തീനിനെ കേന്ദ്രീകരിക്കാനോ, ഗസ്സക്കെതിരായ വംശഹത്യ യുദ്ധത്തില്‍ യെയ്ല്‍ സര്‍വകലാശാലയുടെ പങ്കാളിത്തം തുടരുന്നിതിനെയുമെല്ലാം ഞങ്ങള്‍ തള്ളിക്കളയുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്രായേല്‍ കമ്പനികളിലുള്ള തങ്ങളുടെ നിക്ഷേപം വെളിപ്പെടുത്തുകയും ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്ന് പിന്മാറുകയും യുദ്ധത്തിലും കോളനിവല്‍ക്കരണത്തിലും പങ്കാളികളായ എല്ലാ കമ്പനികളിലും പുനര്‍നിക്ഷേപം നടത്തുകയും ചെയ്യുന്നതുവരെ ഈ രാജ്യത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും തൊഴിലാളികളും വിശ്രമിക്കില്ലെന്ന് യെയ്‌ലിലെയും മറ്റ് യൂണിവേഴ്‌സിറ്റി കാമ്പസുകളിലെയും സമരങ്ങള്‍ തെളിയിച്ചു.

‘അമേരിക്കയിലെ അധാര്‍മികമായ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്ന് മോചിതയായ ഒരു ജനപ്രിയ സര്‍വ്വകലാശാല എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്നില്‍ ഞങ്ങളുടെ പ്രസ്ഥാനം ഒറ്റക്കെട്ടാണ്, എന്നാണ് ‘നാഷണല്‍ സ്റ്റുഡന്റ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍’ പറഞ്ഞത്. ജനകീയ സര്‍വ്വകലാശാലയ്ക്കും സ്വതന്ത്ര ഫലസ്തീനിനും വേണ്ടിയുള്ള ഈ പ്രസ്ഥാനം ഒരു വിപ്ലവം (ഇന്‍തിഫാദ) സൃഷ്ടിക്കും. സയണിസ്റ്റ് സംഘം കഴിഞ്ഞ ഒരു മാസമായി കഠിനമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഒരു പദമാണ് ഇന്‍തിഫാദ. ‘കുലുക്കുക’ എന്നര്‍ത്ഥമുള്ള നഫാദ എന്ന അറബി വാക്കില്‍ നിന്നാണ് ഇന്‍തിഫാദ വരുന്നത്. വിറപ്പിക്കുക, ഞെട്ടിക്കുക, കുലുക്കുക എന്നൊക്കെയാണ് ഇതിനെക്കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശക്തമായ എന്തെങ്കിലും കുലുങ്ങുകയോ പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങളെ വിവരിക്കാന്‍ ആണ് സാധാരണയായി ഇത് ഉപയോഗിക്കുന്നു.

പോരാട്ടങ്ങള്‍

ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട് 1967-നു ശേഷമുള്ള കാലഘട്ടത്തില്‍ സാധാരണയായി ബന്ധപ്പെട്ട പദമാണിത്. അറബ് ലോകത്തിന്റെ ചരിത്രരചനയില്‍ ഈ പദം വളരെ മുമ്പുതന്നെ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, 1952-ലെ ഇറാഖി ഇന്‍തിഫാദ എന്ന പേരില്‍ ഒരു ബഹുജന പ്രസ്ഥാനം ഉണ്ടായിരുന്നു, അതില്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡറുകളും കുര്‍ദിഷ് ന്യൂനപക്ഷ അംഗങ്ങളും ഇറാഖിലെ രാജവാഴ്ചക്കെതിരെ വലിയ പ്രക്ഷോഭമാണ് നയിച്ചത്.

പിന്നീട് 1965-ലെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി ബഹ്റൈനിലെ ജനങ്ങള്‍ നടത്തിയ ബഹ്റൈന്‍ ഇന്‍തിഫാദയാണ് 1971-ല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ബ്രിട്ടന്റെ പിന്‍വാങ്ങലിന് കാരണമായത്.
1977-ലെ ഈജിപ്ഷ്യന്‍ ഇന്‍തിഫാദയും ഉണ്ടായിരുന്നു, ഈജിപ്തിലെ ജനങ്ങള്‍ സര്‍ക്കാരിന്റെ നവലിബറല്‍, ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരെ സമരം നയിക്കാനായിരുന്നു ഈ പ്രക്ഷോഭം.
കോളനിവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ വിമോചനത്തിനായി പോരാട്ടത്തിലൂടെ ന്യായമായ സമരങ്ങള്‍ നടത്തുന്നതിന്റെ ആഘോഷിക്കപ്പെട്ട ഉദാഹരണങ്ങളാണിവ. എന്നാല്‍, ഫലസ്തീനിന്റെ പശ്ചാത്തലത്തില്‍ മാത്രം ഇന്‍തിഫാദ ഒരു അപവാദമായി കണക്കാക്കപ്പെടുന്നു.

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും രണ്ട് പതിറ്റാണ്ട് നീണ്ട ഇസ്രായേല്‍ സൈനിക ഭരണത്തിന് ശേഷം 1987ല്‍ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് ആദ്യത്തെ ഫലസ്തീന്‍ ഇന്‍തിഫാദ ആരംഭിച്ചത്.
അധിനിവേശ ഭരണത്തിനെതിരെ നിയമലംഘനം, പൊതു പണിമുടക്കുകള്‍, സായുധ ചെറുത്തുനില്‍പ്പ് എന്നിവയിലൂടെ ഒരു ബഹുജന പ്രക്ഷോഭമാണ് ഫലസ്തീനികള്‍ നടത്തിയത്. ഫലസ്തീനിയന്‍ വിമോചന സമരം നിയന്ത്രിക്കുന്നതില്‍ ഓസ്ലോ ഉടമ്പടി പരാജയപ്പെട്ടു. ഇത് കൂടുതല്‍ അക്രമാസക്തമായ രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയിലേക്ക് നയിച്ചു. രണ്ടാം ഇന്‍തിഫാദയുടെ ഫലമായി, ഇസ്രായേല്‍ സൈന്യം അധിനിവേശ പ്രദേശത്ത് നിന്ന് പിന്‍വാങ്ങി. വംശഹത്യയ്ക്കെതിരായ പോരാട്ടത്തില്‍ കോളനിവല്‍ക്കരിക്കപ്പെട്ട ഇരകളായ ജനതയ്ക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള ആളുകള്‍ രംഗത്തുവന്നതായിരുന്നു മുന്‍ ചരിത്രങ്ങള്‍. എന്നാല്‍ ഇതേ സമരം ഫലസ്തീനികള്‍ നടത്തുമ്പോള്‍ വെറുപ്പും, ജൂതവിരുദ്ധ വംശീയവാദികളുമായി അവരെ ചിത്രീകരിക്കപ്പെടുകയും ചെയ്യുകയാണ്.

നിര്‍ഭയം

എല്ലാ ഇരുട്ടുകള്‍ക്കുമിടെയും ആന്റി സയണിസം എന്നാല്‍ ജൂതമതത്തിന് വിരുദ്ധമാണ് എന്ന ചട്ടക്കൂടുകള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ വിസമ്മതിച്ചു. 2021 മെയ് മാസത്തില്‍ ‘യൂണിറ്റി ഇന്‍തിഫാദ’യിലൂടെ ഫലസ്തീന്‍ വിപ്ലവം പുതിയ തലങ്ങളിലെത്തി. യെയ്‌ലിലെ 2020-2021 അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം സമയത്താണ് കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജര്‍റാഹ് പ്രദേശത്തെ ഫലസ്തീനികള്‍ ഇസ്രായേലി അധിനിവേശത്തിനെതിരെയും തങ്ങളുടെ വീടുകള്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ കൈയേറുന്നതിനെതിരെയും പുതിയ സമരത്തിന് തുടക്കമിട്ടത്. കിഴക്കന്‍ ജറുസലേമിലെ ഫലസ്തീനികളുടെ മേലുള്ള ഈ അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ ഫലസ്തീനിലെ ഗസ്സ, വെസ്റ്റ് ബാങ്ക്, എന്നിവയുള്‍പ്പെടെയുള്ള പ്രദേശത്തെ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിന് കാരണമായി.ആ വര്‍ഷം നടന്ന ഷെയ്ഖ് ജര്‍റയിലെ വംശീയ ഉന്മൂലനവും ഗസ്സയിലെ ബോംബാക്രമണവും ഫലസ്തീനിന് പുറത്തുള്ള ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിലേക്ക് നയിച്ചു. ഇത് ഞങ്ങളുടെ ക്യാംപസിലെ ല്‍ 23-ാം ക്ലാസിലെ ഫലസ്തീനിയായ റുഖിയ്യ ദമ്റയും മറ്റുള്ളവരും ചേര്‍ന്ന് Yalies4Palestine എന്ന കൂട്ടായ്മ രൂപീകരിക്കുന്നതിലേക്ക് നയിച്ചു.

2021 മെയ് മാസത്തിനു ശേഷം, Yalies4Palestine കാമ്പെയ്നുകള്‍, രാഷ്ട്രീയ വിദ്യാഭ്യാസം എന്നിവയിലൂടെ ഫലസ്തീന്റെ വിമോചനവുമായി ബന്ധപ്പെട്ടതിനാല്‍ ‘ഇന്‍തിഫാദയെ ആഗോളവത്ക്കരിക്കാന്‍’ പ്രവര്‍ത്തിച്ചു, മാത്രമല്ല മറ്റ് ക്യാമ്പസ് ഓര്‍ഗനൈസേഷനുകളുമായുള്ള സഖ്യ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ള ക്യാംപസിലേക്കും ഇത് പടര്‍ന്നു.

‘ഏപ്രില്‍ 22, 30, മെയ് 1 തീയതികളില്‍ യെയ്‌ലിലെ വിദ്യാര്‍ത്ഥികളെ അധികൃതര്‍ അക്രമാസക്തമായി അടിച്ചമര്‍ത്തുന്നുണ്ടെങ്കിലും, രാജ്യത്തുടനീളമുള്ള ഞങ്ങളുടെ സഹ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ തുടരും, ഞങ്ങളുടെ നിര്‍ഭയരായി തന്നെ പ്രസംഗം തുടരും, കൂടുതല്‍ നീതിപൂര്‍വകമായ ഒരു സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും, ഏറ്റവും പ്രധാനമായി, ഈ വംശഹത്യയുടെ വേളയില്‍ ഫലസ്തീന്‍ ജനതയോട് നിരുപാധികം ഐക്യദാര്‍ഢ്യം പുലര്‍ത്തും,അവര്‍ വിജയിക്കുന്നത് വരെ. ഞങ്ങള്‍ അവരെ ഭയപ്പെടുന്നില്ല, അവര്‍ നമ്മെ ഭയപ്പെടുന്നു.

ഞങ്ങള്‍ക്ക് നന്ദി അറിയിച്ച് ഗസ്സയിലെ ജനങ്ങളില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ പ്രകടമാക്കുന്നത് പോലെ, ഒടുവില്‍ അവരോടും ഫലസ്തീനോടും പരസ്പരമുള്ള നമ്മുടെ കടമകള്‍ നിറവേറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ യെയ്‌ലിനെ അതിന്റെ മുഖ്യ കേന്ദ്രത്തില്‍ തന്നെ കുലുക്കി. വിദ്യാര്‍ത്ഥി ഇന്‍തിഫാദ ഇവിടെ അവസാനിക്കുന്നില്ല.

 

അവലംബം: മിഡിലീസ്റ്റ് ഐ

വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles