Current Date

Search
Close this search box.
Search
Close this search box.

ദുരൂഹതകളുടെ പുകമറ

നിലവറകളുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പടരുമ്പോള്‍ സത്യസന്ധമായി വിഷയങ്ങളെ വിലയിരുത്തുകയും പഠിക്കുകയും പൊതു സമൂഹത്തെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്യേണ്ടത് ഉത്തരവാദപ്പെട്ട സര്‍ക്കാറിന്റെ ബാധ്യതയത്രെ. ഇവ്വിഷയത്തിലുള്ള പ്രതിഷേധങ്ങള്‍ വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്നു. ദീപക് പറശിനിയുടെ (ദീപക് പറശിനി) ഫേസ്ബുക് പോസ്റ്റിലെ പ്രസക്തഭാഗം ഇങ്ങനെ.

‘ഭൂമിയും ഭൂമിയുടെ സമ്പത്തും ഏതെങ്കിലും സവിശേഷ വ്യക്തികള്‍ക്ക് ദൈവം കല്‍പ്പിച്ചുകൊടുത്തതാണ് എന്ന ചിന്തക്ക് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും പ്രസക്തിയില്ല. ക്ഷേത്രങ്ങളുടെ നിലവറകളില്‍ നിറഞ്ഞു കിടക്കുന്ന നിക്ഷേപങ്ങള്‍ ഭക്തരുടെ കാണിക്കയല്ല, പോയകാലത്തിന്റെ കൊള്ളമുതലാണ്. അതില്‍ പീഡിതരും മര്‍ദ്ധിതരും ചൂഷിതരുമായ അദ്ധാനിക്കുന്ന ജനകോടികളുടെ കണ്ണീരും ചോരയും വിയര്‍പ്പും ഉണ്ട്. ഭൂമിയിലും ഭൂമിയുടെ സ്വത്തുക്കളിലും ഉളള ജനങ്ങളുടെ അവകാശമാണ്, ഭൗതിക സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വികേന്ദ്രീകാരണമാണ് ജനാധിപത്യത്തിന്റെ കാതല്‍.’

*********************************************
പൂജയുടേയും പ്രാര്‍ഥനയുടേയും പേരില്‍ കുമിഞ്ഞു കൂടുന്ന വിലപിടിച്ച സ്വത്തുക്കളെകുറിച്ചും അതിലെ ക്രമക്കേടുകളെ കുറിച്ചും ശബ്ദിക്കുകയാണ് ശ്രീജ (Sreeja Neyyattinkara)

‘അഴിമതിക്കാരും കള്ളപ്പണക്കാരും കൂട്ടത്തില്‍ കുറെ പാവങ്ങള്‍ പലിശയ്‌ക്കെടുത്തും ഭഗവാനെ പൊന്നുകൊണ്ടു മൂടുന്ന കാഴ്ചയാണ് അമ്പലങ്ങളില്‍ കാണുന്നത്. സ്വര്‍ണ്ണ പൊട്ടു മുതല്‍ അരഞ്ഞാണം വരെ ഭഗവാന് ചാര്‍ത്താന്‍. അപ്പോഴും അതേ ഭഗവാന്റെ ഭക്തര്‍ കയറിക്കിടക്കാന്‍ ഒരു വീട് പോലുമില്ലാതെ അലയുമ്പോള്‍ അന്നമില്ലാതെ അലയുമ്പോള്‍ പൊന്നും പണവും കെട്ടിപ്പിടിച്ച് ഭഗവാന്‍ അനങ്ങാതിരിക്കുന്നത് ആര്‍ക്ക് വേണ്ടി ഏന്നൊന്നറിഞ്ഞാല്‍ കൊള്ളാം. ജീവനില്ലാത്ത സ്വര്‍ണ്ണ വിഗ്രഹങ്ങള്‍ അടിച്ചുമാറ്റി ഓടുന്ന കള്ളന്മാരുടെ കഴുത്ത് പിടിക്കാന്‍ അതിനുള്ളിലെ ജീവനുള്ള ഭഗവാന്‍ ഉണരുന്നുമില്ല.’

*********************************************

സുബഹിമുതല്‍ തുടങ്ങി യാന്ത്രികമായി നീളുന്ന രാപകലുകളില്‍ നരകയാഥന അനുഭവിക്കുന്ന ഒരു വീട്ടമ്മയുടെ ജീവിതത്താള്‍ ജിപ്പൂസ് ((Jippoos) ഗൂഗിള്‍പ്‌ളസില്‍ പങ്കുവെച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞു പാതിരയോടടുത്തപ്പോള്‍ ഉറങ്ങുന്ന വീട്ടമ്മയെ ജീവിതപങ്കാളി കൈകാര്യം ചെയ്യുന്നരീതി മാത്രമേ ഇവിടെ പകര്‍ത്തുന്നുള്ളൂ

‘ഇടയ്ക്കിടയ്ക്ക് മകന്‍ കരയുമ്പോള്‍ അയാള്‍ അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു…. ഡീ.. കുട്ടി കരയുന്നു.. പോത്ത് പോലെ കടന്നു ഒറങ്ങും.. അനക്ക് അതിനെ ഒന്ന് നോക്കിയാല്‍ എന്താ…..
പകല്‍ വേറെ പണി ഒന്നും ഇല്ലല്ലോ.. അനക്ക് സുഖമായി ഒറങ്ങിക്കൂടെ??..’

*********************************************

വര്‍ഗ്ഗ വര്‍ണ്ണ വെറിയന്മാരോട് കലഹിച്ചുകൊണ്ട് തൂലിക ചലിപ്പിക്കുകയാണ് ജെയിംസ് (agnijwala.blogspot.in) തന്റെ അഗ്‌നിജ്വാല എന്ന ബ്‌ളോഗില്‍ വാദ്യവും ജാതിയും എന്നകവിതയിലൂടെ. കവിതയിലെ ഏതാനും വരികള്‍ മാത്രം ഇവിടെ പങ്കുവയ്ക്കട്ടെ.

‘ചെറുമനും ചെറുമത്തിയും
വിയര്‍പ്പു മണികളണിയിച്ച
കതിര്‍ക്കുല പാകമായി തീര്‍ന്ന
നെന്മണികള്‍ കൊണ്ടു തീര്‍ത്ത
പടച്ചോറു എത്രമാത്രം പത്ഥ്യം .
ശാലിയന്‍ നെയ്ത പട്ടുടുത്തു
ദൈവങ്ങള്‍ പ്രസാദിക്കുമ്പോള്‍
ജാതിയുടെ അതിര്‍വരമ്പുകള്‍
ഛിന്നഭിന്നമാകുന്നതറിയുക.’

*********************************************

പേടിപ്പെടുത്തുന്ന വാര്‍ത്തകളുമായി ഇറങ്ങുന്ന വര്‍ത്തമാന പത്രങ്ങള്‍ തങ്ങളുടെ സന്താനങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ സ്‌നേഹ സമ്പന്നരായ രക്ഷിതാക്കള്‍ ചിന്തിച്ചുപോകുന്ന വര്‍ത്തമാനം മനോഹരമായി മുരളി കൃഷ്ണന്‍ (Murali Krishnan) വരച്ച് പോസ്റ്റ് ചെയ്തിരിക്കുന്നു.

Related Articles