Current Date

Search
Close this search box.
Search
Close this search box.

‘ഖഷോഗിയുടെ ഭൗതിക അവശിഷ്ടങ്ങളെങ്കിലും എനിക്കു വിട്ടുതരണം’

നാലു മാസം മുമ്പാണ് ഹാറ്റ്‌സി സെനിസുമായുള്ള വിവാഹം ഖഷോഗി ഉറപ്പിച്ചത്. ‘മനസ്സ് കൊണ്ട് താന്‍ ഭര്‍ത്താവായി അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. സഊദി എംബസ്സിയുടെയുള്ളില്‍ അദ്ദേഹത്തെ കഴുകന്മാര്‍ പ്രതീക്ഷിച്ചിരുന്നു എന്ന വിവരം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ ഞാനും പോകുമായിരുന്നു. എന്ത് വില കൊടുത്തും അദ്ദേഹത്തെ രക്ഷിക്കുക എന്നത് ഞാന്‍ ഒരു വെല്ലുവിളിയായി സ്വീകരിക്കുമായിരുന്നു’ അത് പറയുമ്പോള്‍യുടെ ഖഷോഗിയുടെ ഭാവി വധുവിന്റെ വാക്കുകള്‍ ഇടയിറയിരുന്നു. ഖഷോഗിയുടെ ഭൗതിക അവശിഷ്ടങ്ങള്‍ എങ്കിലും തനിക്കു വിട്ടുതരണം എന്നാണു മുഹമ്മദ് ബിന്‍ സല്മാനോട് അവര്‍ ആവശ്യപ്പെടുന്നതും. ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല മാനുഷിക മൂല്യങ്ങളും അതാവശ്യപ്പെടുന്നു എന്നവര്‍ എടുത്തു പറയുന്നു.

തന്റെ ഭര്‍ത്താവാകാന്‍ പോയിരുന്ന ഖഷോഗിയുടെ ദാരുണ മരണത്തിനു ശേഷം ആദ്യമായാണ് ഹാറ്റ്‌സി സെനിസ് പൊതു രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ലണ്ടനില്‍ ഒരു പൊതുപരിപാടിയിലാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചതും. ഖഷോഗിയുടെ കൊലപാതകം ലോകം വിസ്മരിച്ചു പോകരുത് എന്ന് കൂടി അവര്‍ ആവശ്യപ്പെട്ടു. ‘ കൊന്നവരെ മാത്രം ശിക്ഷിയ്ക്കുന്ന കാലമാണിത്. അതെസമയം കൊല്ലിച്ചവരെയും ശിക്ഷിക്കുമ്പോള്‍ മാത്രമാണ് നീതി പൂര്‍ണമായി നടപ്പാക്കുന്നു എന്ന് പറയാന്‍ കഴിയുക’.ഇതെന്റെ മാത്രം ചോദ്യമല്ല. ലോകത്ത് മില്യണ്‍ കണക്കിന് ആളുകള്‍ ഈ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു എന്നും അവര്‍ പറയുന്നു.

ഈ ക്രൂരതയുടെ പിന്നിലുള്ള രാഷ്ട്രീയമാണ് പുറത്തു കൊണ്ട് വരേണ്ടത്. Middle East Monitor and the Al Sharq ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചവര്‍ ഈ വിഷയത്തില്‍ ബിന്‍ സല്‍മാന്റെ പങ്കിനെ ഊന്നി പറഞ്ഞു എന്ന് കൂടി വായിക്കാം. ‘ജമാലിന്റെ മരണം എന്റെ ജീവിതത്തില്‍ വലിയ ശ്യൂന്യതയാണ് സൃഷ്ടിച്ചത്. അദ്ദേഹം ഒരു രക്തസാക്ഷിയാണ്. താന്‍ ഉള്‍ക്കൊള്ളുന്ന നാട്ടില്‍ ജനാധിപത്യം വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുറക്കെ പറഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ രക്തസാക്ഷ്യത്തിനു കാരണം’. ജനാധിപത്യം എന്ന് ഉറക്കെ വിളിച്ചു പറയുന്ന ലോകത്തിലെ പല നേതാക്കളും ഈ വിഷയത്തില്‍ മൗനികളാണ്. അമേരിക്കന്‍ പ്രസിഡന്റ് പോലും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന തണുപ്പന്‍ നിലപാട് നമ്മെ നിരാശപ്പെടുത്തും. ജനാധിപത്യം, നീതി എന്നതിനേക്കാള്‍ സാധ്യമാകുന്നത്ര ആയുധ വില്‍പ്പന എന്നതാണ് അമേരിക്കന്‍ നിലപാട്. അമേരിക്കന്‍ നിലപാടുകളുടെ സംരക്ഷണം എന്നതിലപ്പുറം ഒരു ജാനാധിപത്യവും നീതിയും ഈ വിഷയത്തില്‍ കാണാനില്ല എന്നും ഹാറ്റ്‌സി സെനിസ് എടുത്തു പറയുന്നു.

ജമാലിനിന്റെ കൊലയോടു കൂടി ഭരണാധികാരികള്‍ സ്വന്തം കാലിലേക്ക് നിറയൊഴിക്കുന്നു എന്നാണ് പരിപാടിയില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടത്. ഇത് ഒരു ജമാലിന്റെ മാത്രം വിഷയമായി ചുരുക്കരുത് എന്നും head of the UK’s National Union of ജേര്‍ണലിസ്റ്റ്‌സ് മൈക്കിള്‍ സ്റ്റാനിറ്ററീസ് പറഞ്ഞത്. ലോകത്തു സത്യത്തിനു വേണ്ടി ആദ്യം രക്തസാക്ഷിയാകുന്നത് മാധ്യമപ്രവര്‍ത്തകരാണ് എന്നത് നാം കണ്ടു കൊണ്ടിരിക്കുന്ന വിഷയമാണ്. എവിടെയാണെങ്കിലും സത്യത്തോടും നീതിയോടും കൂടെ നില്‍ക്കുക എന്നത് മാത്രമാണ് അവര്‍ക്കു ചെയ്യാനുള്ളതും. ചില വ്യക്തികളുടെ വാക്കുകള്‍ ഒരു മഹാ പര്‍വതത്തെ തകര്‍ക്കാന്‍ കഴിവുള്ളതാണ്. അത്തരം ആളുകളെ ഇല്ലായ്മ ചെയ്തത് കൊണ്ട് മാത്രം യഥാര്‍ത്ഥ വിഷയം മാറി പോകുന്നില്ല എന്നാണു ഇന്നലത്തെ അനുസ്മരണ യോഗം നല്‍കുന്ന സൂചന.

Related Articles