Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ കാലത്തെ പേമാരിവര്‍ഷം..

ആഇശ(റ) യില്‍നിന്ന് നിവേദനം: നബി(സ) ഭയങ്കരമായി ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം പുഞ്ചിരിക്കാറായിരുന്നു പതിവ്. എന്നാല്‍ മഴക്കാറോ അല്ലെങ്കില്‍ കാറ്റോ കണ്ടാല്‍ അതിലുള്ള വിഷമം അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. അവര്‍ (ആഇശ(റ)) നബി(സ) യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, മഴക്കാറ് കാണുമ്പോള്‍ ജനങ്ങളെല്ലാം മഴയെ പ്രതീക്ഷിച്ച് സന്തോഷഭരിതരാകുന്നു. എന്നാല്‍ താങ്കളുടെ മുഖത്ത് മാത്രം ഞാന്‍ അസ്വസ്ഥത ദര്‍ശിക്കുന്നു.’ അപ്പോള്‍ നബി(സ) പറഞ്ഞു: ‘ആഇശാ, നിശ്ചയമായും (മുന്‍കഴിഞ്ഞ) ചില സമുദായങ്ങള്‍ ശിക്ഷ കണ്ടപ്പോള്‍ (തെറ്റിദ്ധരിച്ച്) ഇത് ഞങ്ങള്‍ക്ക് മഴ വര്‍ഷിക്കാനുള്ള മേഘമാണെന്ന് പറഞ്ഞിട്ടുണ്ട്. (ആ നിലക്ക്) ഇതില്‍ യാതൊരു ശിക്ഷയുമുണ്ടാവില്ലായെന്നതിന് എനിക്ക് എന്താണുറപ്പ്. (മുസ്‌ലിം: 2123).

عَنْ أَنَسِ بْنِ مَالِكٍ قَالَ: كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْطُبُ يَوْمَ جُمُعَةٍ، فَقَامَ النَّاسُ فَصَاحُوا فَقَالُوا: يَا رَسُولَ اللَّهِ قَحَطَ الْمَطَرُ وَاحْمَرَّتْ الشَّجَرُ وَهَلَكَتْ الْبَهَائِمُ فَادْعُ اللَّهَ يَسْقِينَا، فَقَالَ: « اللَّهُمَّ اسْقِنَا ». مَرَّتَيْنِ وَايْمُ اللَّهِ مَا نَرَى فِي السَّمَاءِ قَزَعَةً مِنْ سَحَابٍ فَنَشَأَتْ سَحَابَةٌ وَأَمْطَرَتْ وَنَزَلَ عَنْ الْمِنْبَرِ فَصَلَّى فَلَمَّا انْصَرَفَ لَمْ تَزَلْ تُمْطِرُ إِلَى الْجُمُعَةِ الَّتِي تَلِيهَا فَلَمَّا قَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْطُبُ صَاحُوا إِلَيْهِ تَهَدَّمَتْ الْبُيُوتُ وَانْقَطَعَتْ السُّبُلُ فَادْعُ اللَّهَ يَحْبِسْهَا عَنَّا فَتَبَسَّمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَالَ: « اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا ». فَكَشَطَتْ الْمَدِينَةُ فَجَعَلَتْ تَمْطُرُ حَوْلَهَا وَلَا تَمْطُرُ بِالْمَدِينَةِ قَطْرَةٌ فَنَظَرْتُ إِلَى الْمَدِينَةِ وَإِنَّهَا لَفِي مِثْلِ الْإِكْلِيلِ – رَوَاهُ الْبُخَارِيُّ: 1021.

അനസ്(റ)വില്‍നിന്ന് നിവേദനം: നബി(സ) ഒരു വെള്ളിയാഴ്ച ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ജനങ്ങള്‍ എഴുന്നേറ്റുനിന്ന് അട്ടഹസിച്ചുകൊണ്ട് പറഞ്ഞു: ‘ അല്ലാഹുവിന്റെ ദൂദരേ, മഴ തീരെ ഇല്ലാതായിരിക്കുന്നു. മരങ്ങള്‍ ഉണങ്ങി ചുവന്നുപോവുകയും, കാലികളെല്ലാം ചത്തൊടുങ്ങുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ക്ക് കുടിനീര് നല്‍കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചാലും.’ ‘അല്ലാഹുവേ കുടിനീര് നല്‍കേണമേ’ എന്ന് രണ്ട് പ്രാവശ്യം അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഒരു ശകലം മേഘം പോലും ഞങ്ങള്‍ ആകാശത്ത് കണ്ടില്ല. പെട്ടന്ന് മേഘങ്ങള്‍ രൂപപ്പെട്ടു. മഴ വര്‍ഷിച്ചു. അദ്ദേഹം മിമ്പറില്‍നിന്നിറങ്ങി നമസ്‌കരിച്ചു. അടുത്ത ജുമുഅ ദിവസം വരേ മഴ തുടര്‍ന്നുകൊണ്ടേയിരുന്നു. അന്നും പ്രവാചകന്‍ ഖുതുബ നിര്‍വഹിക്കാന്‍ എഴുന്നേറ്റപ്പോള്‍ അവര്‍ എഴുന്നേറ്റുനിന്ന് ബഹളം വെച്ചുകൊണ്ട് പറഞ്ഞു: വീടുകള്‍ പൊളിഞ്ഞുവീണിരിക്കുന്നു. എല്ലാ വഴികളും അടഞ്ഞു. മഴ നിര്‍ത്തുവാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും.’ അപ്പോള്‍ നബി(സ) പുഞ്ചിരിച്ചു. പിന്നീട് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ മഴയെ ഞങ്ങളുടെ ചുറ്റുഭാഗങ്ങളില്‍ വര്‍ഷിപ്പിക്കുകയും ഞങ്ങള്‍ക്ക് മീതെ വര്‍ഷിപ്പിക്കാതിരിക്കുകയും ചെയ്യേണമേ.’ മേഘങ്ങള്‍ മദീനയുടെ അന്തരീക്ഷത്തുനിന്ന് നീങ്ങിപ്പോയി. മദീനക്ക് ചുറ്റും വര്‍ഷിക്കാന്‍ തുടങ്ങി. മദീനയില്‍ ഒരുത്തുള്ളി പോലും വര്‍ഷിക്കുന്നില്ല. ഞാന്‍ (അനസ്) മദീനയുടെ ആകാശത്തേക്ക് നോക്കി. അത് ഒരു കിരീടം പോലുണ്ടായിരുന്നു. (ബുഖാരി: 1021).

ثُمَّ دَخَلَ رَجُلٌ مِنْ ذَلِكَ الْبَابِ فِي الْجُمُعَةِ وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَائِمٌ يَخْطُبُ فَاسْتَقْبَلَهُ قَائِمًا فَقَالَ يَا رَسُولَ اللَّهِ هَلَكَتْ الْأَمْوَالُ وَانْقَطَعَتْ السُّبُلُ فَادْعُ اللَّهَ يُمْسِكْهَا عَنَّا قَالَ فَرَفَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدَيْهِ ثُمَّ قَالَ: « اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا اللَّهُمَّ عَلَى الْآكَامِ وَالظِّرَابِ وَبُطُونِ الْأَوْدِيَةِ وَمَنَابِتِ الشَّجَرِ ».- رَوَاهُ الْبُخَارِىُّ: 1014.

പിന്നീട് അടുത്ത ജുമുഅ ദിവസം റസൂല്‍ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ അതേ വാതിലിലൂടെ ഒരാള്‍ കടന്നുവന്നു. അദ്ദേഹം നബിയെ അഭിമുഖീകരിച്ച് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂദരേ, സമ്പത്തെല്ലാം നശിച്ചു. വഴികളെല്ലാം അടഞ്ഞു. അതിനാല്‍ മഴ നിര്‍ത്താന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും.’ അനസ് പറയുന്നു: തദവസരം റസൂല്‍ തന്റെ ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു:

‘അല്ലാഹുവേ, മഴ ഞങ്ങളുടെ ചുറ്റുഭാഗങ്ങളില്‍ വര്‍ഷിപ്പിക്കുകയും ഞങ്ങള്‍ക്ക് മീതെ വര്‍ഷിപ്പിക്കാതിരിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, കുന്നുകളിലും പര്‍വതങ്ങളിലും കാടുകളിലും മേടുകളിലും താഴ് വരകളും വൃക്ഷങ്ങള്‍ തഴച്ചുവളരുന്ന സ്ഥലങ്ങളിലും മഴ വര്‍ഷിപ്പിക്കേണമേ.'(ബുഖാരി: 1014)

Related Articles