Onlive Talk

എന്‍.ഐ.എ ഭേദഗതി ബില്‍: വേണ്ട വിധം ചര്‍ച്ചയായോ ?

ഏതെല്ലാം വാര്‍ത്തകളാണ് നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. വിവിധ വാര്‍ത്തകള്‍ക്ക് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം പരിശോധിക്കുകയാണ് ഇവിടെ. കഴിഞ്ഞ ഒരാഴ്ചയായി പൊതു,ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങളെ മാധ്യമങ്ങള്‍ ഏത് രീതിയിലാണ് കൈകാര്യം ചെയ്തത്.

തീവ്രവാദവും രേഖകളില്ലാത്ത കുടിയേറ്റക്കാരും. ഇതായിരുന്നു പത്രങ്ങളിലെ ഏറ്റവും കൂടുതല്‍ തലക്കെട്ടുകളും. തീവ്രവാദ വിരുദ്ധ ഏജന്‍സിയായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)യുടെ അധികാരത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭയും ചേര്‍ന്ന് പാസാക്കി. വെറും ആറ് അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്ലിന്റെ വിശദാംശങ്ങളെക്കുറിച്ച കുറഞ്ഞ ചര്‍ച്ച മാത്രമാണ് നടന്നത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ വിചാരണ,മനുഷ്യക്കടത്ത്,അറ്റോമിക് എനര്‍ജി രഹസ്യങ്ങള്‍,സൈബര്‍ കുറ്റകൃത്യങ്ങള്‍,കള്ളനോട്ട് കേസുകള്‍ എന്നിവയെല്ലാം ഇനി എന്‍.ഐ.എക്ക് അന്വേഷിക്കാനുള്ള ഭേദഗതി ബില്‍ ആണ് പാസായത്. ആണവ വിഷയങ്ങളില്‍ വരെ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമല്ല. ഇക്കാര്യം ആരും ഗൗരവത്തില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല,പാര്‍ലമെന്റിലും മാധ്യമങ്ങളിലും. ഉദാഹരണത്തിന് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ ഏത് തരത്തിലുളിള സൈബര്‍ കുറ്റകൃത്യങ്ങളാണ് ഇതിന് കീഴില്‍ വരിക എന്നു ചോദിക്കുന്നത് വളരെ പ്രസക്തമാണ്. ട്വീറ്റുകള്‍ക്കും റീട്വീറ്റുകള്‍ക്കും,മറ്റു സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും നമുക്ക് ചുറ്റും ദിനേന നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം നിയമം നോക്കാതെ ശിക്ഷിക്കാനുള്ള ഒന്നാണോ സൈബര്‍ കുറ്റകൃത്യങ്ങള്‍ ?.

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനെതിരെ എല്ലാ മുസ്‌ലിംകളും പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് ഒരു വീഡിയോ ടിക് ടോകില്‍ പ്രചരിപ്പിച്ചതിന് മുംബൈയില്‍ മൂന്ന് യുവാക്കള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ കാരണമാകും എന്നാരോപിച്ചായിരുന്നു ജാമ്യം നിഷേധിച്ചത്. വിഷയത്തില്‍ യുവാക്കള്‍ ദേശീയമോ അന്തര്‍ദേശീയമോ ആയ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ഇവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് പൊലിസ് കോടതിയില്‍ പറഞ്ഞത്. ഇത്തരത്തില്‍ ആളുകളെ ജയിലിലടക്കാന്‍ ആരംഭിച്ചാല്‍ ഞാനടക്കം ലക്ഷക്കണക്കിന് പേരെ ജയിലിലടക്കേണ്ടി വരും.

ടിക് ടോക് വീഡിയോ യുവാക്കള്‍ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട സംഭവം ഞാന്‍ അന്വേഷിച്ചിരുന്നു. ഹസനൈന്‍ ഖാന്‍,മുദസ്സര്‍ ശൈഖ്,ശദാന്‍ ഫാറൂഖി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ വാര്‍ത്ത ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ മുംബൈ എഡിഷന്റെ നാലാം പേജില്‍ താഴെ പെട്ടിക്കോളം വാര്‍ത്തയായാണ് നല്‍കിയിരുന്നത്. പുതിയ ഇന്ത്യയില്‍ സംസാരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശത്തിന്റെ മാന്ദ്യത്തിന്റെ അളവാണ് ഇവിടെ കാണാന്‍ സാധിക്കുക.

ബി.ജെ.പി സര്‍ക്കാരിന്റെ മുന്‍ഗണനകളായിരുന്നു ഈയാഴ്ച ആഭ്യന്തര അമിത് ഷായിലൂടെ നാം കേട്ടത്. ഇതില്‍ ഒരു മുന്‍ഗണന ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളില്‍ എത്ര പേര്‍ രാജ്യത്തെ പൗരന്മാരാണ് എന്ന സര്‍ക്കാരിന്റെ കണ്ടെത്തലായിരുന്നു. രേഖകളില്ലാത്ത പൗരന്മാരെ രാജ്യത്തിന്റെ മുക്കുമൂലകളില്‍ നിന്നും വേരോടെ പിഴുതെറിയും എന്ന പ്രഖ്യാപനവുമാണ്. അസമിലെ പൗരത്വപ്രശ്‌നവും ദുരന്തവും തന്നെ ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. പാവപ്പെട്ട ജനങ്ങള്‍ പൗരത്വം തെളിയിക്കാന്‍ കഴിയാതെ ജീവനൊടുക്കുകയാണ്. അല്ലാത്തവര്‍ ക്യാംപുകളില്‍ മോചനമില്ലാതെ ദുരിതത്തോടെ കഴിയുന്നു. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിര്‍വചനമുള്ള ഞങ്ങളെ ഏത് രാജ്യമാണ് സ്വീകരിക്കുക എന്ന വലിയ ഒരു ചോദ്യത്തിന് ആരും തന്നെ അവര്‍ക്ക് ഉത്തരം നല്‍കിയില്ല.

അമിത് ഷായുടെ മറ്റൊരു മുന്‍ഗണനയായിരുന്നു എന്‍.ഐ.എ ഭേദഗതി ബില്‍. ‘അത് ഇന്ത്യയിലെ ജനങ്ങള്‍ക്കും ലോകജനതക്കും തീവ്രവാദികള്‍ക്കും ഗൗരവമേറിയ സന്ദേശമാണ് നല്‍കുന്നത’്. എന്ന തലക്കെട്ടായി മാറിയത് എങ്ങിനെയാണ്. തീവ്രവാദത്തിന് എത്ര പ്രാധാന്യമുണ്ട്. രോഗങ്ങളെ അപേക്ഷിച്ച് എത്ര ഇന്ത്യക്കാര്‍ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നു ?. 2017ല്‍ 766 ഇന്ത്യക്കാരാണ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് എന്നാണ് നിലനില്‍ക്കുന്ന ഒരു ആരോപണം.

ഒരു ജീവനും നിസ്സാരമല്ല. തീവ്രവാദം എന്നത് സര്‍വ്വവ്യാപിയായ അപകടമാണ്. എന്നാല്‍ എന്റെ കണ്ടെത്തല്‍ പ്രകാരം 0.007 ശതമാനം മാത്രമാണ് തീവ്രവാദം മൂലമുള്ള മരണങ്ങള്‍. ഞാന്‍ ആവര്‍ത്തിക്കുന്നു 2017ല്‍ 0.007 ശതമാനം ആളുകളാണ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. 6.6 മില്യണ്‍ ഇന്ത്യക്കാരില്‍ 90 ശതമാനം മരണവും വിവിധ രോഗങ്ങളാലാണ്. എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ സ്വാഗത യാദവര്‍ അടുത്തിടെ ഇതുസംബന്ധിച്ച് എഴുതിയിരുന്നു.

ഇന്ത്യ ആരോഗ്യ മേഖലയില്‍ ചിലവഴിക്കുന്നതിന്റെ ഇരട്ടിയാണ് പ്രതിരോധ രംഗത്ത് ചിലവഴിക്കുന്നത്. എന്നാല്‍ പ്രതിരോധ രംഗത്തേക്കുള്ള ചിലവ് കുറക്കണമെന്നല്ല എന്റെ വാദം. തീര്‍ച്ചയായും അത് ഇപ്പോഴും കുറവ് തന്നെയാണ്. സര്‍ക്കാര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കോടികള്‍ പണം കടം വാങ്ങുമ്പോള്‍, അസമില്‍ ആര്‍ക്കൊക്കെയാണ് ഇന്ത്യന്‍ പൗരത്വമുള്ളത് എന്ന പ്രക്രിയക്കായി ഇന്ത്യ ആയിരം കോടിയിലധികം ചെലവഴിച്ചു. കൃത്യമായ സംഖ്യ എത്രയെന്ന് അറിയില്ല. ഈ പ്രക്രിയ വ്യാപിപിക്കുകയാണെങ്കില്‍ ഇതിന്റെ കണക്കുകള്‍ ഇനിയും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കാം. അതിനാല്‍ തന്നെ തീര്‍ച്ചയായും സര്‍ക്കാര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള കൂടുതല്‍ തലക്കെട്ടുകളിലേക്കാകും ഇതെല്ലാം നയിക്കുക.

അവലംബം: scroll.in
വിവ: സഹീര്‍ അഹ്മദ്

Facebook Comments
Related Articles
Close
Close