Onlive Talk

ജീവിതമെന്നാല്‍ ശ്രമിച്ചു കൊണ്ടിരിക്കുക എന്നതാണ്

ചിലരെല്ലാം അവനെ പരിഹസിക്കുന്നു. മറ്റു ചിലര്‍ പറയുന്ന നിനക്ക് വിജയിക്കാന്‍ കഴിയില്ല എന്ന്. എന്നാല്‍ ശക്തമായ ആത്മവിശ്വാസവും ഇഛാശക്തിയും കൃത്യമായ ലക്ഷ്യവും കൈമുതലാക്കിയ അബ്ദുറഹ്മാന്‍ അബു റവ തന്നെ പരിഹസിച്ചവര്‍ക്കെല്ലാം തെറ്റി എന്ന് തെളിയിച്ചു കൊടുത്തു. പറഞ്ഞു വരുന്നത് ഒരു കാലും ഒരു കൈയും മാത്രമുപയോഗിച്ച് ഗസ്സയിലെ തെരുവോരങ്ങളിലൂടെ സുഖ സുന്ദരമായി തന്റെ സൈക്കിള്‍ ഓടിച്ച് തെളിയിച്ചു കൊടുത്ത അബ്ദുറഹ്മാന്‍ അബുവിനെക്കുറിച്ചാണ്.

തന്റെ സൗകര്യാനുസരണം സൈക്കിള്‍ ഓടിക്കാനായി സൈക്കിളിന്റെ പെഡലുകളിലും ചങ്ങലകളിലും അദ്ദേഹം മാറ്റം വരുത്തി. തുടര്‍ന്ന് അനായാസം ബാലന്‍സ് ചെയ്ത് മുന്നോട്ടു പോകുന്ന രീതിയില്‍ സൈക്കിളില്‍ മാറ്റം വരുത്തിയതും അബ്ദുറഹ്മാന്‍ റവ തന്നെയാണ്. ഗസ്സയിലെ ബെദോയിന്‍ ഗ്രാമവാസിയായ റവ ഇന്ന് തന്റെ ഗ്രാമം മുഴുവന്‍ ചുറ്റുന്നത് ഈ സൈക്കിളിലാണ്. സൈക്കിളില്‍ യാത്ര ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഇന്ന് ഈ നേട്ടം കൈവരിച്ചതിലൂടെ വലിയ നേട്ടമാണ് ഞാന്‍ കൈവരിച്ചത്.

ഇതിനായി ശ്രമിക്കുമ്പോള്‍ നിരവധി ആളുകള്‍ എന്നോട് പറഞ്ഞു. ഇത് അപകടമാണ്. ചിലര്‍ എന്നെ പരിഹസിച്ചു. എന്നാല്‍ ഇതെല്ലാ തമാശയായാണ് ഞാന്‍ കണ്ടത്. എന്നാല്‍ പിന്നീട് ഇവരെയെല്ലാം വെല്ലുവിളിച്ചു. എന്റെ വൈകല്യം ഒരു പരിമിതിയില്ലെന്ന് എന്നെയും അതിനേക്കാളുപരി മറ്റുള്ളവരെയും ബോധ്യപ്പെടുത്താന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ജീവിതം തന്നെ എല്ലായിപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്- 23കാരനായ റവാ പറയുന്നു.

ഒരു കൈയില്ലാതെയാണ് റവായുടെ ജനനം. രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഒരു കാലും നഷ്ടപ്പെട്ടു. ജീവിതം പൂര്‍ണ അര്‍ത്ഥത്തില്‍ വിജയകരമാക്കാന്‍ അദ്ദേഹത്തിന് പരിമിതകള്‍ ഉണ്ടായിരുന്നു.
ഇസ്രായേല്‍ അധിനിവേശത്തിനു കീഴെ ജീവിക്കുന്ന രണ്ടു മില്യണ്‍ ജനതയുടെയും അവസ്ഥ ഏതാണ്ട് ഇതു പോലെ തന്നെയാണ്. എന്നാല്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ആളുകള്‍ അധികമായി മറ്റു പല വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. അതിനാല്‍ തന്നെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുക എന്നത് വളരെ പ്രയാസകരമാണ്. മിക്ക കെട്ടിടങ്ങളും അംഗപരിമിതി നേരിടുന്നവര്‍ക്ക് പ്രവേശിക്കാന്‍ യോഗ്യമല്ല. കണ്ണുകാണാത്തവര്‍ക്കായി ബ്രയില്‍ ലിപി ഉപയോഗിച്ചുള്ള സൂചന ബോര്‍ഡുകളില്ല. വളരെ ജനസാന്ദ്രദ കൂടിയ നഗരമാണ് ഗസ്സ. ഇവിടെ വളരെ ഗുരുതരമായ സാമ്പത്തികാവസ്ഥയാണ്.

ഇത്തരക്കാര്‍ക്കുള്ള കൃത്രിമ കാലുകളും മറ്റു ഉപകരണങ്ങളും ഇവിടെ ലഭ്യമല്ല. ഉള്ളത് തന്നെ നിലവാരം കുറഞ്ഞവ. ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് മറ്റൊരു കാരണം. ഇത്തരം ഉപകരണങ്ങള്‍ വ്യത്യസ്ത സാധനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടാല്‍ ഇത് പ്രവര്‍ത്തന രഹിതമാകുകയും ഇത് ലഭ്യമാക്കാന്‍ കഴിയാതെയും വരുന്നു. പ്രത്യേകിച്ചും ഗസ്സയിലാണ് ഇത്തരം ദൗര്‍ലഭ്യം രൂക്ഷമായി അനുഭവിക്കുന്നത്.

അബു റവായും ഇത്തരം കൃത്രിമ കൈ-കാലുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അവ ഉപയോഗിക്കാന്‍ വളരെ പ്രയാസകരവും ബുദ്ധിമുട്ട് നിറഞ്ഞുമാണെന്നാണ് അദ്ദേഹം പറയുന്നത്. 2000 ഡോളര്‍ നല്‍കിയാണ് ഇത് വാങ്ങിയത്. ഇത് ഗസ്സയിലെ ഒരു ശരാശരി കുടുംബത്തിന് ഒരിക്കലും താങ്ങാന്‍ കഴിയാത്തതാണ്. ഇതുപയോഗിച്ച് നടക്കുക എന്നത് അബൂ റവാക്ക് അസാധ്യമാണ്. ഇത് പുറത്തേക്ക് തള്ളി നില്‍ക്കുകയും തൊലി കേടുവരുകയും ചെയ്യുന്നു. ആദ്യത്തില്‍ ഞാന്‍ വീല്‍ ചെയര്‍ ഉപയോഗിച്ചു നോക്കി. ഇതും പരാജയമായിരുന്നു. നിരവധി തവണ ഇതില്‍ നിന്നും വീണു. പിന്നീട് അതുപേക്ഷിച്ചു. ഈ സമയത്താണ് എന്റെ സഹോദരന്‍ താരിഖ് ബൈക്ക് ഉപയോഗിക്കുന്നത്. ഞാന്‍ പറഞ്ഞു അവനോട് ഇത് എനിക്കും പഠിപ്പിച്ച് തരണമെന്ന്. അങ്ങനെ ഞാന്‍ അത് ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിരവധി തവണ താഴെ വീണു. എന്റെ പിതാവിന് എന്നില്‍ മതിപ്പുണ്ടായിരുന്നു. ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഒരു സൈക്കിള്‍ വാങ്ങിത്തരാന്‍ ഞാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ എനിക്ക് ഒരു ബൈക്ക് വാങ്ങി തന്നു. അങ്ങനെ നിരന്തര പരിശ്രമം മൂലം ഞാന്‍ പഠിച്ചു. ഇന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള സ്‌കൂളിലേക്ക് പോകുന്നത് വരെ ഈ സൈക്കിള്‍ ഉപയോഗിച്ചാണ് അദ്ദേഹം പറയുന്നു.

ഇങ്ങനെ പലവിധപ്രതിസന്ധികളും മറികടന്നാണ് ഇപ്പോള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍, ജീവിതത്തില്‍ വിജയിച്ചതായി തലയുയര്‍ത്തിക്കൊണ്ട് തന്നെ റവാ കാണിച്ചു കൊടുക്കുന്നത്.

വിവ: സഹീര്‍ അഹ്മദ്
അവലംബം: അല്‍ജസീറ

Facebook Comments
Related Articles
Show More
Close
Close