Current Date

Search
Close this search box.
Search
Close this search box.

ഇറ്റലിയിലെ മുസ്‌ലിംകളും വലതുപക്ഷ സര്‍ക്കാരും

ഒരു വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം റോമിലെ തെക്കുകിഴക്കന്‍ നഗരത്തില്‍ മരത്തിന്റെ ചുവിട്ടില്‍ ഒരു കൂട്ടമാളുകള്‍ സംസാരിക്കുകയാണ്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരുടെ അറബിയിലുള്ള സംസാരം റോമന്‍ ഭാഷയിലേക്ക് മാറ്റി സംസാരിക്കുകയാണിവര്‍.

യുദ്ധാനന്തര കാലത്തുണ്ടാക്കിയ ഒരു കെട്ടിടത്തിലാണ് ഇവിടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. മുസ്‌ലിംകളുടെ പുണ്യദിനമായ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും പ്രഭാഷണം കേള്‍ക്കുകയുമാണിവിടെ.

ഇറ്റലിയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ച പളള്ളികള്‍ വിരലിലെണ്ണാവുന്നതേ ഉള്ളൂ. എന്നാല്‍ അംഗീകാരമില്ലാത്ത നിരവധി പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ (പ്രയര്‍ ഹോമുകള്‍) രാജ്യത്തുണ്ട്. റോമില്‍ മാത്രം അമ്പതില്‍ അധികമുണ്ട്. ഇസ്‌ലാം മതത്തെ ഇറ്റലിയില്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍.

മറ്റു മതങ്ങള്‍ക്കെല്ലാം ഇറ്റലിയില്‍ സ്ഥാനമുണ്ട്. ഇസ്ലാമിനെയും ഇങ്ങനെ നിര്‍ണ്ണയിക്കുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ പള്ളികള്‍ നിര്‍മിക്കാന്‍ പൊതുഫണ്ട് ശേഖരിക്കാന്‍ കഴിയില്ല. മതപരമായ അവധികള്‍ക്കും വിവാഹങ്ങള്‍ക്കും നിയമ പരിരക്ഷ കിട്ടില്ല. അതിനാല്‍ തന്നെ ആരാധനാലയങ്ങള്‍ ആരംഭിക്കുന്നതിന് രാജ്യത്ത് യാതൊരു നിയമസാധുതയുമില്ല.

2.6 മില്യണ്‍ മുസ്‌ലിംകളാണ് ഇറ്റലിയിലുള്ളത്. ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണിത്. രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് വിദേശികളാണ്. ഒരു മില്യണടുത്ത് ആളുകളെ ഇറ്റലിയില്‍ ജനിച്ചതായോ മറ്റോ ഉള്ളൂ.
1993 മുതല്‍ പരമ്പരാഗതമായി അധ്വാനിക്കുന്ന തൊഴിലാളി വിഭാഗങ്ങള്‍ വസിക്കുന്ന മേഖലയാണ് സെന്‍ടോസെല്ലി. ഇറ്റലിയിലെ ഒരു സാംസ്‌കാരിക വൈവിധ്യങ്ങള്‍ നിറഞ്ഞ മേഖല കൂടിയാണിത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടുത്തെ ജനവിഭാഗങ്ങളുടെ ഭാവി ആശങ്കയിലാണ്. ഇവിടുത്തെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി എട്ടു പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററുകളും (പ്രയര്‍ ഹോംസ്) അധികൃതര്‍ അടച്ചു പൂട്ടിയിട്ടുണ്ട്.

2016 ഒക്ടോബറില്‍ റോമിലെ കൊളീസയം എന്ന സ്ഥലത്തു വെച്ച് ആരാധനക്കായി പ്രതിഷേധ സമരം നടത്തിയിരുന്നു. ഈ മേഖലയിലെ പള്ളികളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മുസ്ലിം സമുദായത്തിനോടുള്ള വിദ്വേഷവും ഭയവും മൂലമാണ് മാധ്യമങ്ങളും ഭരണകൂടവും ഇത്തരത്തില്‍ നടപടികളെടുക്കുന്നത്. അക്കാലത്ത് റോമില്‍ അടച്ചുപൂട്ടിയ മിക്ക ആരാധനാലയങ്ങളും പിന്നീട് തുറക്കപ്പെട്ടു.

ഇറ്റലിയിലെ പുതിയ വലതുപക്ഷ സര്‍ക്കാരിന്റെ നടപടികള്‍ മുസ്‌ലിംകളെ അരക്ഷിതാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെ നടപടികള്‍ അരക്ഷിതാവസ്ഥ വര്‍ധിക്കാന്‍ ഇടയാക്കിയിരിക്കുകയാണ്. ഇസ്ലാം വിരുദ്ധ-കുടിയേറ്റ വിരുദ്ധ പരസ്പര ഐക്യത്തിന് വിരുദ്ധതയുള്ള ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ആണ് രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

‘മുസ്ലിം സമുദായത്തോട് പുതിയ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് അറിയില്ല. ഇക്കാര്യത്തില്‍ ഇവിടെ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്’. സെന്‍ടോസെല്ലി മസ്ജിദ് ഇമാം മുഹമ്മദ് ബിന്‍ മുഹമ്മദ് പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സാല്‍വിനി പറഞ്ഞത്. രാജ്യത്തെ പള്ളികളെല്ലാം അടച്ചു പൂട്ടുമെന്നും പുതിയ പള്ളികള്‍ തുറക്കാന്‍ അനുവദിക്കില്ല എന്നുമായിരുന്നു. ഇതാണ് അവരുടെ പ്രോപഗന്‍ഡയെന്നും അദ്ദേഹം പറയുന്നു.

Related Articles