Onlive Talk

വനിതാദിനം: ഇതും ചോദ്യങ്ങളല്ലേ

Balance for better 2019 വനിതാദിനത്തിലെ മുദ്രാവാക്യമാണിത്. സ്ത്രീ ശാക്തീകരണത്തിലൂടെ പുതിയൊരു സാമൂഹിക വിപ്ലവം ലക്ഷ്യം വെച്ച് 1911 മുതല്‍ അന്താരാഷ്ട്രതലത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഈ ദിനം ആഘോഷിച്ചു വരുന്നു. ഇരുവര്‍ഗത്തില്‍പ്പെട്ട മനുഷ്യ സമൂഹത്തിന്റെ ഒരു വര്‍ഗത്തില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം അടിമയെപ്പോലെ നിന്ദ്യത പേറി ജീവിക്കേണ്ടി വന്നപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെക്കുറിച്ച് പലയിടത്തും നമുക്ക് വായിക്കാനാകും. പല കാലങ്ങളിലായി നിരവധി മുദ്രാവാക്യങ്ങളാണ് വനിതാദിനത്തില്‍ നാം ഉയര്‍ത്തിയത്. Empowering women, Empowering humantiy (2015) Be hold for progress (2018) . സ്ത്രീയുടെ സ്വത്വവും ഇടവും നിര്‍ണയിച്ച് സമത്വ സുന്ദര ലോകം സ്വപ്നം കാണാനുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോഴും ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നമുക്ക് മുമ്പില്‍ ബോധപൂര്‍വ്വം മാറി നില്‍ക്കുന്നുവെന്ന് കാണാം.

മനുഷ്യന്റെ യുക്തിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുകയും നിലപാടിലെത്തിച്ചേരുകയും ചെയ്യുന്ന പല വിഷയത്തിലും എന്ന പോലെ ഈ വിഷയത്തിലും ഒരു അസന്തുലിതാവസ്ഥയുടെ പ്രശ്‌നം നമുക്ക് കാണാനാവും. ( മുദ്രാവാക്യം Balance for better ആണെങ്കിലും) പെണ്ണിന്റെ ഇടം നിശ്ചയിക്കാനുള്ള അവകാശം ആര്‍ക്ക് നല്‍കിയാലാണ് അത് നീതിപൂര്‍വകമായി വ്യവസ്ഥപ്പെടുത്തുക? സ്ത്രീക്കോ പുരുഷനോ അതോ മറ്റാര്‍ക്കെങ്കിലുമാണോ? ജൈവഘടനാപരമായി വ്യത്യസ്ത രീതിയില്‍ സൃഷ്ടിക്കപ്പെട്ട രണ്ട് വര്‍ഗ്ഗങ്ങളുടെ ബാലന്‍സിംങ,് പരിഗണിക്കപ്പെടല്‍ എന്നിവ ഏത് തുലാസിലാണ് നാം തൂക്കേണ്ടത്? ആണിന്റെ വസ്ത്രവും ഭാഷയും അനുകരിക്കപ്പെടുന്ന പെണ്ണിനെ സംബന്ധിച്ച് അതില്‍ അഭിമാനം കൊള്ളുന്ന സ്ത്രീ വര്‍ഗ്ഗത്തെക്കുറിച്ച് യഥാര്‍ഥത്തില്‍ നാം എന്തു വിലയിരുത്തലിലാണ് എത്തിച്ചേരേണ്ടത്? സ്ത്രീ വര്‍ഗ്ഗങ്ങളുടെതായതെല്ലാം രണ്ടാംകിടമാണെന്നും പുരുഷന്‍ തെരഞ്ഞെടുക്കുന്നത് അനുകരിക്കുമ്പോള്‍ സമൂഹത്തില്‍ സ്ഥാനവും മാനവും കൈവരുന്നു എന്നതും യഥാര്‍ഥത്തില്‍ ആണ്‍കോയ്മയുടെ അടിച്ചേല്‍പ്പിക്കല്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നതിന് സമമല്ലേ?

വനിതാദിന മുദ്രാവാക്യത്തിലൂടെയും ചര്‍ച്ചകളിലൂടെയും നാം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മധ്യ വര്‍ഗത്തിന്റെതോ വരേണ്യ വര്‍ഗത്തിന്റേതോ ആയി മാറുന്നത് എന്തുകൊണ്ടായിരിക്കും. ദലിത് ന്യൂനപക്ഷ വിഷയങ്ങളിലോ രാഷ്ട്രീയ പകപോക്കലുകളില്‍ നിസ്സഹായരായി ഉഴലുന്ന സ്ത്രീ ജനങ്ങളുടെയോ ശബ്ദത്തെ ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലര്‍ക്കും സാധിക്കാത്തത് എന്തുകൊണ്ടായിരിക്കു?

കുടുംബമെന്ന സംവിധാനമാണ് സ്ത്രീയെ അടിച്ചമര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇടം. അതിനാല്‍ അതിന്റെ വേലിക്കെട്ടുകളില്‍ നിന്നുമാണ് സ്ത്രീ ആദ്യം പുറത്തു കടക്കേണ്ടതെന്നും വാദിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചികിത്സയുടെ മരുന്ന് മാറ്റിക്കൊടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീയാവട്ടെ, പുരുഷനാവട്ടെ ഐഡന്റിററിയും ആത്മവിശ്വാസവും ശുഭ പ്രതീക്ഷയുമുള്ള ഒരു വ്യക്തിയുടെ വാര്‍ത്തെടുക്കല്‍ സാധ്യമായ കുടുംബം എന്ന ഇടത്തെയാണല്ലോ നാം ആദ്യം മനോഹരമാക്കേണ്ടത്. സ്ത്രീയോടുള്ള മനോഭാവത്തെ അടിത്തറയില്‍ നിന്നും തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടുന്ന പ്രധാന ഘടകം കുടുംബം തന്നെയാണ്.

അവള്‍ ഏത് പദവിയില്‍ ഇരിക്കുന്നവളാണെങ്കിലും പെണ്ണിനെ ശാക്തീകരിക്കൂ മനുഷ്യത്വത്തെ ശാക്തീകരിക്കൂ എന്ന മുദ്രാവാക്യത്തില്‍ ആദ്യം പണിയെടുക്കേണ്ടതും കുടുബത്തില്‍ തന്നെയാണ്. സ്ത്രീയെ അവളുടെ ജനിതക വിഷമാവസ്ഥയിലും രോഗിയേയും കുട്ടികളെയും സംരക്ഷിക്കുന്ന പരിചരിക്കുന്ന കുടുംബാന്തരീക്ഷത്തിലൂടെ വളരുന്ന ഒരു സമൂഹം മാത്രമേ ആരോഗ്യമുള്ള സമൂഹമായി മാറൂ. അത് റബ്ബിന് മാത്രം അര്‍ഹതപ്പെട്ട ഭാവമാണ്. മനുഷ്യനെന്ന രണ്ടു വര്‍ഗ്ഗവും അവരുടെ ജനിതക വ്യതിരിക്തതകള്‍ക്കനുസരിച്ച് കൊണ്ടും കൊടുത്തും പരസ്പര ആദരവോടു കൂടി ജീവിക്കേണ്ടുന്ന അവന്റെ വിനീത വിധേയരായ അടിമകള്‍ മാത്രം.

Facebook Comments
Show More

Related Articles

Close
Close