Current Date

Search
Close this search box.
Search
Close this search box.

പ്രകടനപത്രികകളും വാഗ്ദാന പെരുമഴയും

കേരളമുൾപ്പടെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പിൻറെ ചുട്കാറ്റ് അടക്കാൻ തുടങ്ങിയതോടെ, ഓരോ മുന്നണികളും പാർട്ടികളും തെരെഞ്ഞെടുപ്പ് പ്രകടനപത്രികകളും വാഗ്ദാനങ്ങളുമായി പൊടിപൊടിക്കുകയാണ്. ജനങ്ങളെ വശീകരിക്കാനും അവരുടെ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള തന്ത്രത്തിൻറെ ഭാഗമായിട്ടാണ് കൊതിയൂറുന്ന പ്രകടനപത്രികകളും മോഹന വാഗ്ദാനങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടികളും മുന്നണികളും രംഗത്ത് വരുന്നത്. ഇത്തരം കടുത്ത ജനവഞ്ചനക്കെതിരെ കോടതികൾ ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ നടന്ന് വരുന്ന വ്യവസ്ഥാപിത തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കുന്ന ഇത്തരം തുരുപ്പു ചീട്ടുകൾ ജനങ്ങളെ കബളിപ്പിക്കുയും വിഡ്ഡികളാക്കുകയുമാണ് ചെയ്ത്കൊണ്ടിരിക്കുന്നത്. തങ്ങൾ ഭരണത്തിലേറിയാൽ ഇന്ന ഇന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന മുന്നണിയുടെ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായിട്ടാണ് നിഷ്പക്ഷമതികളായ വോട്ടർമാർ തങ്ങളുടെ വിലയേറിയ വോട്ടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഉപയോഗിക്കുന്നതെന്നത് നിസ്തർക്കമായ കാര്യമാണ്.

പക്ഷെ പലപ്പോഴും വോട്ട് കഴിഞ്ഞ് അധികാരത്തിൽ എത്തുന്ന പാർട്ടി ഈ പ്രകടനപത്രികകൾക്കും വാഗ്ദാനങ്ങൾക്കും പുല്ല് വിലകൽപിക്കുകയാണ് ചെയ്യുന്നത്. ജനങ്ങൾ സ്വാഭാവികമായും ഇക്കാര്യങ്ങളെല്ലാം അവരുടെ ജീവിത തെരക്കിനിടയിൽ വിസ്മരിക്കുകയും ചെയ്യുന്നു. ഈയൊരു ധർമ്മ സങ്കടത്തിന് വിരാമമിടാൻ നമ്മുടെ നാട്ടിലുള്ള ഉപഭോഗ്തൃ കോടതികൾക്ക് കഴിയില്ലേ ? തെറ്റായ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന കച്ചവടക്കാരേയും ഉൽപാദകരേയും ചോദ്യം ചെയ്യാനുള്ള സംവിധാനമാണല്ലോ രാജ്യത്തെ ഉപഭോഗ്തൃ കോടതികൾ. അതെ കോടതികളിൽവെച്ച് രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകൾ നടപ്പാക്കാത്തതിനെ കുറിച്ച് സ്വമേധയ കേസെടുക്കാൻ ഉപഭോഗ്തൃ കോടതികൾ മുന്നോട്ട് വന്നിരുന്നെങ്കിൽ, ഒരുപരിധിവരെ പൊള്ളയായ പ്രകടനപത്രികകൾക്ക് കടിഞ്ഞാണിടാൻ സാധിക്കുമായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടത്പക്ഷം 600 വാഗ്ദാനങ്ങളാണ് നൽകിയതെങ്കിൽ, ഇപ്രാവിശ്യം അത് 900 മാണെന്ന് ഏതൊ ടി.വി.ന്യൂസിൽ കേട്ടത് ഓർക്കുന്നു. ഇത്രയും ഭീമമായ വാഗ്ദാനങ്ങൾ എപ്പോൾ, എവിടെ, ആര് നടത്തും അതിന് ആവശ്യമായ ധനം എവിടെന്ന് കണ്ടത്തെും തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമാക്കാതെയുള്ള ഒരു അഴകൊഴമ്പൻ വാഗദാനങ്ങൾ നൽകുന്നതിന് തടയിടാൻ ഉപഭോഗ്തൃ കോടതികളും തെരെഞ്ഞെടുപ്പ് കമ്മീഷനും വിചാരിച്ചാൽ മാത്രമേ നടക്കുകയുള്ളൂ. യഥാർത്ഥത്തിൽ ആസന്നമായ തെരെഞ്ഞെടുപ്പിൽ വിഷയമാക്കേണ്ടത് കഴിഞ്ഞ പ്രാവിശ്യം നൽകിയ വാഗ്ദാനങ്ങളിൽ ഭരണകക്ഷികൾക്ക് എത്രമാത്രം പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന കാര്യമാണ്.

അതിന് പകരം രാഷ്ട്രീയ പാർട്ടികൾ തെരെഞ്ഞെടുപ്പ് ഗോദയിലിറങ്ങി പരസ്പരം ആക്ഷേപശകാരങ്ങൾ ചൊരിയുന്നത് അന്തസ്സുള്ള ഒരു സമൂഹത്തിന് ചേർന്ന കാര്യമല്ല. തെരെഞ്ഞെടുപ്പ് പ്രകടനപത്രികകൾ ഒരു ഉൽപന്നമാണെങ്കിൽ, അതിൽ ആകൃഷ്ടരായി, അത് വാങ്ങാൻ ജനങ്ങൾ നൽകുന്ന വിലയാണ് വോട്ടുകൾ എന്ന് പറയാം. ഒരു ഉൽപന്നത്തിന് ഉൽപാദകർ അവകാശപ്പെടുന്ന ഗുണമേന്മയില്ലങ്കിൽ, അതിനെ ഉപഭോക്തൃ കോടതികളിൽ ചോദ്യം ചെയ്യാനുള്ള ശക്തമായ സംവിധാനമുള്ള രാജ്യമാണ് നമ്മുടേത്. അധികാരത്തിൽ എത്താൻ എന്ത് വാഗ്ദാനങ്ങൾ നൽകുകയും അതിന്ശേഷം ജനങ്ങളെ പുഛിച്ച് തള്ളുകയും ചെയ്യുന്ന വഞ്ചനാത്മക നിലപാടുകൾക്ക് തടയിടാൻ കോടതികളും തെരെഞ്ഞെടുപ്പ് കമ്മീഷനും ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മാത്രമല്ല, ഇത്തരം ഒരു അധികാര സ്ഥാപനത്തിൻറെ ഇടപെടലുകൾ രാജത്ത് ആരോഗ്യകരമായ മൽസരത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ജനാധിപത്യ ശാക്തീകരണത്തിനും കാരണമാക്കും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ലോക സഭാ തെരെഞ്ഞെടുപ്പിൽ മോദി സർക്കാറിൻറെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നുവല്ലോ പതിനഞ്ച് ലക്ഷം രൂപ ഓരോ ഇന്ത്യക്കാരൻറെ യും എകൗണ്ടിൽ എത്തുമെന്നത്. എന്താണ് അതിന് ശേഷം സംഭവിച്ചത് എന്ന് വിശദീകരിക്കേണ്ടതില്ല. ഇത്രയും പുരോഗതി പ്രാപിച്ച കാലഘട്ടത്തിൽ ജനങ്ങളെ വിഡ്ഡികളാക്കി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നവർ ആരായാലും അവരെ തടയാനുള്ള സംവിധാനം ഉണ്ടായേ പറ്റൂ.

അധികാരത്തിലേക്കത്തെിയാൽ, രാജ്യത്തിൻറെ പൊതുമുതൽ വ്യാപകമായി കച്ചവടത്തിന് വെച്ച് നശിപ്പിച്ച്കൊണ്ടിരിക്കുന്ന പ്രവണതയും വർധിക്കുകയാണ്. പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കും, റോഡുകൾക്ക് ചുങ്കം ചുമത്തുമെന്നും ഒരു പാർട്ടിയും പറയാറില്ലങ്കിലും, അധികാരത്തിൽ എത്തിയതിൻറെ പിറ്റെ ദിവസം മുതൽ ചെയ്ത്കൊണ്ടിരിക്കുന്നത് കുടുംബത്തിലെ മുടിയാന പുത്രനെ പോലെ സകലതിനേയും വിറ്റ് നശിപ്പിക്കുകയാണ്. രാജ്യത്തിൻറെ ആസ്ഥികൾ വിറ്റ്തുലച്ച് എന്ത് വികസനമാണ് ഭരണത്തിലിരിക്കുന്നവർ കൊണ്ട് വരിക?

Related Articles