Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം തീവ്ര വലതുപക്ഷക്കാര്‍

ഇസ്രായേലില്‍ വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം തീവ്രവലതുപക്ഷക്കാരും നാസി അനുകൂലികളുമാണ്. വംശീയതയുടെയും മുതലാളിത്തത്തിന്റെയും ഏകാധിപത്യത്തിന്റെയും വക്താക്കളാണിവര്‍. നാസികളെന്നാല്‍ ഇവര്‍ ജര്‍മനിയിലെ ഹിറ്റലറിന്റെ നാസി പാര്‍ട്ടിയിലുള്ളവരല്ല. എന്നാല്‍ ഫലസ്തീനികള്‍ക്കെതിരെ നിലകൊള്ളുന്ന ജൂത നാസി ഏകാധിപതികളാണിവര്‍. ഇസ്രായേല്‍ തെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാം എന്ന പേരില്‍ ഏപ്രില്‍ ആറിന് ബി.ബി.സിയില്‍ ജോയല്‍ ഗ്രീന്‍ബെര്‍ഗ് ഏഴ് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അത് ആരൊക്കെയാണെന്നും അവരുടെ പശ്ചാത്തലവും നമുക്ക് പരിശോധിക്കാം.

ബെഞ്ചമിന്‍ നെതന്യാഹു

പട്ടികില്‍ ആര്‍ക്കും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ലാത്ത ഒരാളാണ് നെതന്യാഹു. ഫലസ്തീനികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന വംശീയവാദിയും ഇസ്രായേലിലെ കോര്‍പറേറ്റുകളുടെ അടുത്ത അനുയായിയുമാണ്. ഫലസ്തീന്റെ ഭൂമി കൈവശപ്പെടുത്താനും ജൂതര്‍ക്ക് കുടിയേറ്റം നടത്താനും അനധികൃതമായി നിയമനിര്‍മാണം നടത്തുകയാണ് നെതന്യാഹു. ഫലസ്തീന്‍ രാജ്യ രൂപവതകരണത്തിന് അനുമതി നല്‍കുന്നത് ഇസ്രായേലിന് ഭീഷണിയാണെന്നാണ് നെതന്യാഹു ഇത്തവണ തെരഞ്ഞെടുപ്പ് ക്യാംപയിനില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.

ബെന്നി ഗാന്റ്‌സ്

ഇസ്രായേല്‍ മുന്‍ സൈനിക മേധാവിയായ ബെന്നി ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ഉയര്‍ത്തിക്കാട്ടുന്നത് അദ്ദേഹത്തിന്റെ സൈനിക രംഗത്തെ നേട്ടങ്ങള്‍ തന്നെയാണ്. 2014 മുതല്‍ അദ്ദേഹം നേതൃത്വം നല്‍കിയ ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികളെ കൊന്നൊടുക്കിയതാണ് അദ്ദേഹം മുഖ്യമായും ഉയര്‍ത്തിക്കാട്ടുന്നത്.

യെയ്ര്‍ ലാപിഡ്

നേരത്തെ ഇസ്രായേല്‍-ഫലസ്തീന്‍ ദ്വിരാഷ്ട്ര ഫോര്‍മുലയെ അംഗീകരിച്ചിരുന്ന, അതിനു വേണ്ടി വാദിച്ചിരുന്നയാളാണ് ലാപിഡ്. എന്നാല്‍ ഇത്തവണത്തെ ക്യാംപയിനില്‍ അദ്ദേഹം ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്നില്ല. ഇത് നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇസ്രായേലിലെ അറബ് പാര്‍ട്ടികളുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും ഇപ്പോള്‍ അദ്ദേഹം എതിര്‍ത്ത് പറയുന്നുണ്ട്.

നഫ്താലി ബെന്നറ്റ് & അയ്‌ലറ്റ് ഷാകിദ്

നിലവിലെ ഇസ്രായേല്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ,നീതിനിര്‍വഹണ വകുപ്പ് മന്ത്രിമാരാണ് ഇരുവരും. നെതന്യാഹുവിന്റെ യഥാര്‍ത്ഥ വലതുപക്ഷ ബദലാണ് തങ്ങള്‍ എന്ന രൂപത്തിലാണ് ഇരുവരും സ്വയം പ്രചാരണം നടത്തുന്നത്.

മോഷ് ഫെയ്ഗ്‌ലിന്‍

വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരനായ ഫെയ്ഗ്‌ലിന്‍ സ്വാതന്ത്ര്യ വാദിയും അതോടൊപ്പം തീവ്രദേശീയ വീക്ഷണവുമുള്ള രാഷ്ട്രീയക്കാരന്‍ കൂടിയാണ്.

അവി ഗബ്ബായ്

മുന്‍ ക്യാബിനറ്റ് മന്ത്രി. ഇസ്രായേലിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ മുന്‍ സി.ഇ.ഒ. 2017ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് ശേഷം അദ്ദേഹം വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തു വരികയും നെതന്യാഹുവിന്റെ അതേ അഭിപ്രായം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

അവലംബം: countercurrents.org
വിവ : സഹീര്‍ അഹ്മദ്

Related Articles