Current Date

Search
Close this search box.
Search
Close this search box.

മഹല്ല് സംവിധാനം എങ്ങനെ കാര്യക്ഷമമാക്കാം

cheraman.jpg

ഇസ്‌ലാമിന്റെ സാമൂഹ്യഘടനയില്‍ അതിപ്രധാനമായ ഒന്നാണ് മഹല്ല്. ഒരു പ്രദേശത്ത് ഒരു പള്ളി, അതിനു ചുറ്റും ജീവിക്കുന്ന വിശ്വാസികളുടെ ഭൗതികവും ആത്മീയവുമായ എല്ലാ അര്‍ഥതത്തിലുമുള്ള വളര്‍ച്ചക്കുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ മഹല്ല്. ഇത് ഒരുത്തമ സമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമാണെന്നു കാണാം. പള്ളിയെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ആ പളളി നിലനില്‍ക്കുന്ന നാടിന്റെ നിര്‍ഭയത്വപൂര്‍ണ്ണമായ അന്തരീക്ഷവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാം. കഅ്ബ പണിതുയര്‍ത്തിയ മഹാനായ പ്രവാചകന്‍ ഇബ്രാഹിം (അ) യുടെ പ്രാര്‍ഥനകളില്‍ ആ നാടിന്റെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, നിര്‍ഭയത്വം, വിദ്യാഭ്യാസപരമയ വളര്‍ച്ച, ഐക്യം എന്നുതുടങ്ങി ഒരുത്തമസമൂഹത്തിനാവശ്യമായ സര്‍വ്വഗുണങ്ങളും അടങ്ങിയിട്ടുള്ളതായി കാണാം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിന്ന് കാര്യക്ഷമമായ മഹല്ല് സംവിധാനങ്ങള്‍ അവശ്യമണെന്നിരിക്കെ ആധുനിക സാമൂഹിക പശ്ചാത്തലങ്ങളെയും സാഹചര്യങ്ങളെയും മുന്നില്‍വച്ചുകൊണ്ട് എങ്ങിനെ നമ്മുടെ മഹല്ലുകളെ എങ്ങിനെ കാര്യക്ഷമമാക്കാം എന്ന് ചര്‍ച്ച നടക്കേണ്ടതുണ്ട്.

കേരളത്തിലെ ഒട്ടേറെ മഹല്ലുകള്‍ ശ്രദ്ധേയവും മാതൃതാപരവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുന്നുണ്ട്. അത്തരം മാതൃകള്‍ അവയുടെ സാധ്യതകള്‍ തിരിച്ചറിയാത്ത മറ്റ് മഹല്ലുകള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ പ്രമുഖര്‍ പങ്കുവെക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മഹല്ലുകളുടെ നടത്തിപ്പില്‍ നേരിടേണ്ടി വരുന്ന അനേകം വെല്ലുവിളികളും പ്രതിസന്ധികളും നിലനില്‍ക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്നും അതിനുള്ള പരിഹാരമെന്താണെന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ നമ്മുടെ മഹല്ലുകളെ കാര്യക്ഷമമാക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. അല്ലാത്ത കാലത്തോളം നമ്മുടെ പള്ളികള്‍ കേവലം നമസ്‌കാര ശാലകളായും മഹല്ലുകള്‍ നോക്കുകുത്തികളായും തുടരും.

Related Articles