Current Date

Search
Close this search box.
Search
Close this search box.

മര്‍ദിതര്‍ക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കുന്ന കൂട്ടായ്മയാണ് നമുക്കാവശ്യം

help.jpg

തെരഞ്ഞെടുപ്പുകാലത്ത് മത്സര രംഗത്തെ ചൂടുപിടിപ്പിക്കാനുതകുന്ന രണ്ട് പ്രതീകങ്ങളായി ബാബരി മസ്ജിദും ഗുജറാത്ത് വംശഹത്യയും ഇടം പിടിക്കുന്നതു കൊണ്ട് ന്യൂന പക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും നേടാന്‍ കഴിയുന്നില്ല എന്നതിനേക്കാള്‍ വിധ്വംസക സംഘങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു എന്നതത്രെ പരമാര്‍ഥം. സംഘ് പരിവാരങ്ങള്‍ പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ തങ്ങളുടെ വീരകൃത്യങ്ങള്‍ അണികള്‍ക്കിടയിലുണ്ടാക്കുന്ന ആത്മഹര്‍ഷം വളരെ വലിയ പ്രസാരണ തന്ത്രമായി പ്രയോജനപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു.

താല്‍കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രസ്തുത വിഷയങ്ങള്‍ എടുത്തുദ്ധരിക്കുന്നവര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് തടയിടാനുള്ള പ്രായോഗികമായ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മര്‍ദകരും അതിനു സാക്ഷികളായവരും അല്ലെങ്കില്‍ അതിനു ചൂട്ടുപിടിച്ചവരും മുതലെടുപ്പു നടത്തുമ്പോള്‍ വൈകാരികമായി പ്രതികരിച്ചും സ്വയം ശപിച്ചും തപിച്ചും പരിതിയ്ക്ക് പുറത്തേയ്ക്ക് താവളം മാറുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയ്ക്ക് മാറ്റം വരണം.

മര്‍ദിതരായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റു നില്‍ക്കാന്‍ സന്നദ്ധതയുള്ള സാമൂഹ്യ നീതിയ്ക്ക് വേണ്ടി നിരന്തരം ശബ്ദിക്കാന്‍ ഒരുക്കമുള്ള, ക്ഷേമരാജ്യം സ്വപ്‌നം കാണാന്‍ സന്മനസ്സുള്ള, ഒരു കൂട്ടായ്മ ശക്തിയാര്‍ജിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മത വിശ്വാസം മനുഷ്യനെ സംസ്‌കൃതനാക്കും. അന്ധവിശ്വാസവും ദൈവ നിരാസവുമാണ് സാമൂഹത്തെ അന്ധകാരത്തിലേയ്ക്ക് നയിക്കുന്നത് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

ധര്‍മ്മ ബോധമുള്ള ആചാര്യന്മാരും നല്ല ഇടയന്മാരും നന്മയുടെ പ്രസാരണം ജീവിതത്തിന്റെ ഭാഗമായി കാണുന്ന പ്രബോധകരും ഒരുമിച്ചിറങ്ങിയാല്‍ മഹാബലിയുടെ കാലം തിരിച്ചു വരും. ഒരു സുവര്‍ണ്ണകാല സ്വപ്‌ന സാക്ഷാല്‍കാരത്തിലേ്ക്ക് തിരിച്ചു നടക്കാന്‍ ഈ തെരഞ്ഞെടുപ്പ് കാരണമാകട്ടെ എന്നു പ്രാര്‍ഥിക്കാം.

(ഓണ്‍ലൈവ് ടോക്കില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇസ്‌ലാംഓണ്‍ലൈവിന്റെ നിലപാടോ അഭിപ്രായമോ അല്ല, മറിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ സ്വതന്ത്ര അഭിപ്രായങ്ങള്‍ മാത്രമാണ്.)

Related Articles