Current Date

Search
Close this search box.
Search
Close this search box.

മതങ്ങളല്ല വിദ്വേഷം പ്രചരിപ്പിക്കുന്നത്

husaini3.jpg

ശാന്തി, മാവികത, സാഹോദര്യം, മത സൗഹാര്‍ദം തുടങ്ങിയവ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ ജനങ്ങള്‍. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി വിവിധ മതസ്ഥര്‍ ഉരുമിച്ചു കഴിയുന്നു എന്നതാണ് നമ്മുടെ യഥാര്‍ത്ഥ ശക്തിയും അടയാളവും അഭിമാനവും. അതിന്റെ പേരില്‍ ലോകത്ത് നാം ആദരിക്കപ്പെടുകയും അന്തസ്സിനര്‍ഹരാവുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ രാഷ്ട്രത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയത വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ അസാധാരണമായ സവിശേഷതയെ നശിപ്പിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി വിഭാഗീയത സൃഷ്ടിക്കുന്ന സംഭവങ്ങള്‍ക്ക് രാജ്യം ഇടക്കിടെ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്.

സമുദായങ്ങള്‍ക്കിടയിലുള്ള ദൂരം അനുദിനം വര്‍ധിക്കുന്ന ഭീകരമായ അവസ്ഥയാണിന്ന് രൂപപ്പെട്ടിരിക്കുന്നത്. അതിനനുസരിച്ച് അവരുടെ ജീവിത രീതികളും മാറുന്നു. ഇങ്ങനെ മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഗ്രാമപ്രദേശങ്ങളും ചിന്തകളും രാജ്യത്തെ രാഷ്ട്രീയമാറ്റങ്ങളെ നോക്കിക്കാണുന്ന രീതികളും വിത്യസ്തപ്പെടുന്നു. നമ്മുടെ സുഖദുഃഖങ്ങള്‍ വ്യത്യസ്തമാകുന്നു. പരസ്പര സഹാനുഭൂതിക്കും പരോപകാര തല്‍പരതക്കുമെല്ലാം ഇത്തരത്തിലുള്ള സാമുദായിക ധ്രുവീകരണം വളരെ ആഴത്തിലുള്ള മുറിവാണ് ഏല്‍പ്പിക്കുന്നത്. ഈ വിഭാഗീയതയിലൂടെ നമുക്കൊരിക്കലും മുന്നേറ്റം സാധ്യമല്ല. നരകതുല്യമായ അവസ്ഥയാണ് അതിലൂടെ സംജാതമാകുക. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകുന്ന കാര്യമാണിത്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഈ ശത്രുവിനെ കുറിച്ച അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

ഒരു മതവും വിദ്വേഷവും വിരോധവും പ്രചരിപ്പിക്കുന്നില്ല എന്ന അവബോധം നല്‍കേണ്ടത് മതാധ്യക്ഷന്മാരുടെ കര്‍ത്തവ്യമാണ്. അതുപോലെ ശാന്തിയുടെയും സമഭാവനയുടെയും അവബോധം സൃഷ്ടിക്കുക എന്നതും ഇവരുടെ കടമയാണ്. ഇങ്ങനെയുള്ള ആശയങ്ങള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. സാമൂഹിക ധ്രുവീകരണത്തെ കുറിച്ചു രാഷ്ട്രത്തിന്റെ ഓരോ കോണിലും ഈ ശരിയായ അവബോധം സൃഷ്ടിക്കുക എന്നത് ‘സമാധാനം, മാനവികത’ എന്ന തലക്കെട്ടില്‍ നടകകുന്ന കാമ്പയിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

സാമുദായിക ധ്രുവീകരണം സ്ഥാപിതവല്‍ക്കരിക്കപ്പെട്ട ഈ സവിശേഷ സാഹചര്യത്തില്‍ ബുദ്ധിജീവികള്‍ ആക്ടിവിസ്റ്റുകള്‍ എന്നിവരെ സംഘടിപ്പിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി രൂപം കൊടുത്ത ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മതാടിസ്ഥാനത്തിലാണ് ധ്രുവീകരം കൂടുതല്‍ സംഭവിക്കുന്നത് എന്നതിനാല്‍ മതനേതാക്കള്‍ക്ക് ഇതില്‍ അതിപ്രധാനമായ റോളാണുള്ളത്. ഈ നേതാക്കളെ സങ്കടിപ്പിച്ചുകൊണ്ടു ധാര്‍മിക് ജനമോര്‍ച്ച എന്ന പേരില്‍ പരിപാടികള്‍ ആസൂത്രണങ്ങള്‍ ചെയ്യുന്നു. അപ്രകാരം സത്ഭാവന മഞ്ച് എന്ന പേരില്‍ എന്ന പേരില്‍ രാജ്യത്തിന്റെ ഓരോരോ ഗ്രാമങ്ങളിലും ആളുകളെ വിളിച്ചു ചേര്‍ക്കുന്നു.

സാമുദായിക ധ്രുവീകരണത്തിന്റെ പ്രധാന കാരണം പരസ്പരം മനസ്സിലാക്കാത്തതാണ്. തെറ്റിദ്ധാരണകളിലൂടെയും അതിന്റെ വിവിധ വിവക്ഷകളിലൂടെയും ഈ വിടവ് വര്‍ധിക്കുന്നു. ശരിയായ ആശയവിനിമയത്തിലൂടെ ഈ വിടവ് നമുക്ക് നികത്താവുന്നതാണ്. അങ്ങനെ സാമുദായിക ധ്രുവീകരണം കുറച്ചു കൊണ്ട് ആശയവിനിമയത്തിന്റെ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ് നമ്മുക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ആശയവിനിമയം വര്‍ധിപ്പിക്കുക ഈ കാമ്പയിനിന്റെ മറ്റൊരു ലക്ഷ്യമാണ്. ഇതിനായി പ്രാദേശിക തലം മുതല്‍ ദേശീയ തലം വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ഈ മേഖലയില്‍ ശ്രദ്ധേയമായ സേവനങ്ങള്‍ അര്‍പിച്ചവരെ ആദരിക്കുകയും ചെയ്യാനും പരിപാടിയുണ്ട്. രാജ്യത്തിന്റെ നന്മക്കും ഉന്നമനത്തിനുമായി ഈ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.
(ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന Peace and Humanity കാമ്പയിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കാമ്പയിന്‍ കണ്‍വീനര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം)

മൊഴിമാറ്റം: സൈഫുദ്ദീന്‍ കുഞ്ഞു

Related Articles