Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിയുടെ തടവ് നമ്മുടെ ദേശീയതക്ക് തന്നെ അപമാനമാണ് : പി.സി. ജോര്‍ജ്‌

pc-george.jpg

മഅ്ദനി വിഷയം കേരളത്തിലെ എന്നല്ല രാജ്യത്തിലെ തന്നെ സുപ്രധാനമായ ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. എന്താണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റമെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്. വിചാരണത്തടവുകാരനായി നീണ്ട ഒമ്പത് കൊല്ലം ജയിലിലിടുക, പിന്നെ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുക. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ട ആ വര്‍ഷങ്ങള്‍ക്ക് ആരാണ് മറുപടികൊടുക്കുക. ഇപ്പോള്‍ പിന്നെയും അദ്ദേഹത്തെ വ്യാജകുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഇത് നമ്മുടെ ദേശീയതക്ക് തന്നെ അപമാനമാണ്. അദ്ദേഹം കുറ്റം ചെയ്തു എന്നതിന്റെ ചെറിയ സൂചന പോലും ഇന്നേ വരെ വെളിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. കേരള നിയമസഭ അദ്ദേഹത്തിന്റെ മോചനത്തിന്റെ വിഷയത്തില്‍ ഐക്യഖണ്ഡേന പ്രമേയം പാസ്സാക്കിയിരുന്നു. ഇപ്പോള്‍ കേരള സര്‍ക്കാര്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

Related Articles