Current Date

Search
Close this search box.
Search
Close this search box.

നിയമവും മഅ്ദനിയെ ആക്രമിക്കുകയാണ് : എം.ഐ. ഷാനവാസ്‌

mishanavas.jpg

അബ്ദുനാസര്‍ മഅ്ദനിയുടെ കേസ് വ്യക്തമായ മനുഷ്യാവകാശ ലംഘനമാണ്. ഓരോ നിസ്സാരമായ കാരണം പറഞ്ഞ് അദ്ദേഹത്തിന് ജാമ്യം കൊടുക്കാതിരിക്കുന്നത് വ്യക്തമായ നീതി നിഷേധവും മനുഷ്യത്വരഹിതമായ നടപടിയുമാണ്. കോയമ്പത്തൂര്‍ സ്‌ഫോടന കേസിന്റെ പേരില്‍ ചെയ്യാത്ത കുറ്റത്തിന് ഒമ്പത് വര്‍ഷക്കാലം നരകയാതന അനുഭവിക്കേണ്ടി വന്ന മഅ്ദനിക്ക് വീണ്ടും ഒരിക്കല്‍ കൂടി കൃത്രിമായി ചമച്ചുണ്ടാക്കിയ നിയമങ്ങളിലൂടെ അദ്ദേഹത്തെ കാരാഗ്രഹത്തിലടച്ചിരിക്കുകയാണ്. അനവധി രോഗങ്ങള്‍ ആക്രമിക്കുന്ന മഅ്ദനിയെ നിയമവും അതിന്റെ വഴിക്ക് ആക്രമിക്കുകയാണ്. ജാമ്യം ഒരു അവകാശമാണ്, മഅ്ദനിക്ക് ജാമ്യം കൊടുത്തതു കൊണ്ട് അദ്ദേഹം എവിടേക്കെങ്കിലും ഒളിച്ചോടിപോകാനോ നിയമത്തിന്റെ മുമ്പില്‍ വരാതിരിക്കാനോ ഉള്ള സാഹചര്യം ഇല്ല. എന്നും നിയമത്തിന് പ്രാപ്തനാണ് മഅ്ദനി. അതുകൊണ്ട് തന്നെ രോഗം ബാധിച്ച ഇന്നത്തെ അവസ്ഥയില്‍ അദ്ദേഹത്തിന് ജാമ്യം കിട്ടുവാനും നീതി ലഭിക്കാനും വേണ്ടി നീതി ബോധവും മനുഷ്യത്വവുമുള്ള സമൂഹം ഒറ്റക്കെട്ടായി ആവശ്യപ്പെടണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരള സര്‍ക്കാറിനോട് കക്ഷി ചേരാന്‍ നോട്ടീസയച്ചിരിക്കുന്നത് ഒരു നല്ല കാല്‍വെപ്പായിട്ടാണ് കാണുന്നത്. സര്‍ക്കാര്‍ ജാമ്യം കിട്ടുന്നതിന് അനുകൂലമായ ഒരു നിലപാടെടുക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

Related Articles