Current Date

Search
Close this search box.
Search
Close this search box.

ചിതറിപ്പോകുന്ന മുസ്‌ലിം രാഷ്ട്രീയവ്യക്തിത്വം

biharpoll.jpg

രാജ്യത്തെ ഏറ്റവും വലിയ മത ന്യൂനപക്ഷമെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം തെരെഞ്ഞടുപ്പുകള്‍ അവരുടെ ഭാവിയെ നിശ്ചയിക്കുന്ന നിര്‍ണായകമായ ഒരേര്‍പ്പാടാണ്. ഇന്ത്യന്‍ ഭരണ ഘടന രൂപീകരിക്കുമ്പോള്‍ നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ബോധപൂര്‍വ്വം പരിഗണിച്ചിരുന്നു എന്ന് വേണം കരുതാന്‍. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ന്യൂനപക്ഷത്തിന് പ്രത്യേക അവകാശങ്ങള്‍ വകവെച്ച് കൊടുക്കുമ്പോള്‍ ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ നടക്കുമെന്ന് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ദീര്‍ഘവീക്ഷണം ചെയ്തിരുന്നു. എന്നാല്‍ കാസ്റ്റ് പൊളിറ്റിക്‌സിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയണം എന്നതായിരിക്കണം ന്യൂനപക്ഷങ്ങളെ പരിഗണിച്ചതിലൂടെ ഭരണ ഘടനാ ശില്‍പികള്‍ ലക്ഷ്യം വെച്ചത്.  അങ്ങനെ കഴിയുന്നില്ലെങ്കില്‍ ന്യൂനപക്ഷം എന്ന ഭരണ ഘടനാ പ്രയോഗം തന്നെ പ്രഹസമായി മാറും.

ഭരണഘടന വിഭാവനം ചെയ്ത രീതിയില്‍ തങ്ങളുടെ വോട്ടവകാശത്തെ കൃത്യമായി വിനിയോഗിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കായിട്ടുണ്ടോ എന്നത് അന്വേഷിച്ച് ഉത്തരം കാണേണ്ട പ്രശ്‌നമാണ്.  എന്നുപറഞ്ഞാല്‍ ഇന്ത്യന്‍ മുസ്‌ലിംകളെ രാഷ്ട്രീയസമൂഹമായി ഇന്ത്യന്‍ ഭരണ ഘടന അംഗീകരിച്ചിട്ടുണ്ട് എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒരു രാഷ്ട്രീയ സമൂഹമായി മാറിയിട്ടുണ്ടോ?  ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമ്പോള്‍ രാഷ്ട്രീയപരമായി തങ്ങള്‍ക്ക് ലഭിക്കേണ്ട സദുദ്ദേശപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുള്ളത് പോലെതന്നെ അവര്‍ക്കതിന് കഴിഞ്ഞിട്ടുണ്ടോ? ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ത്യയുടെ കഴിഞ്ഞ കാല ചരിത്രവും മുസ്‌ലിം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിമര്‍ശനാത്മകമായി വിലയിരുത്തി ഉത്തരം കാണേണ്ട കാര്യങ്ങളാണ്. യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ മതം നോക്കിയാണോ അതോ അഖിലേന്ത്യാ തലത്തില്‍ രൂപപ്പെടേണ്ട ഒരു സ്ട്രാറ്റജിയുടെ അടിസ്ഥാനത്തിലാണോ വോട്ട് ചെയ്യുന്നത്? മുസ്‌ലിം എന്ന മതപരമായ ചിന്ത വോട്ടില്‍ പ്രതിഫലിക്കുന്നുണ്ടോ?  

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വ്യത്യസ്തമായ തട്ടുകളുണ്ടെങ്കിലും ഇസ്‌ലാം മുസ്‌ലിംകള്‍ക്കെല്ലാവര്‍ക്കും മതപരമായ സമത്വം പ്രധാനം ചെയ്യുന്നുണ്ട്. എന്നാലും ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വായിക്കുന്നതിലുള്ള വ്യത്യാസങ്ങളിലും വ്യത്യസ്തമായ പ്രാദേശിക ഭേദങ്ങളുടെയും അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ ഒരു ബഹുസ്വര സമൂഹമാണ്. യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ പ്രത്യേക പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ ജാതിക്കോ മറ്റെന്തെനിങ്കുലുമോ പ്രാധാന്യം നല്‍കുന്നുണ്ടോ എന്നത് ചോദ്യമാണ്. 1999 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന ലോകനീതിയുടെ സര്‍വേ പറയുന്നത് 52 ശതമാനം മുസ്‌ലിങ്ങളും പാര്‍ട്ടിക്ക് പ്രാധാന്യം ല്‍കി വോട്ട് ചെയ്തപ്പോള്‍ 8 ശതമാനം ജാതിയടിസ്ഥാനത്തില്‍ വോട്ട് ചെയ്യുകയുണ്ടായി. ഏകദേശം ഇതേ അനുപാതം തന്നെയാണ് 2004 ലെയും 2009 ലെയും ഇലക്ഷനനില്‍ പ്രതിഫലിച്ചത്.

ഇതിനര്‍ത്ഥം മുസ്‌ലിം ജാതീയതയും വംശീയതയും, കഴിഞ്ഞ മൂന്ന് തെരെഞ്ഞെടുപ്പിലും ഇന്ത്യന്‍ വോട്ട് രാഷ്ട്രീയത്തില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വര്‍ഗീയ മനസില്ലെന്നതുമാണ്.  ഇത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇലക്ഷനില്‍ അവര്‍ക്ക് ക്രത്യമായ സ്ട്രാറ്റജിയില്ലാത്തത് അവരെ മുഖ്യധാരയില്‍ നിന്ന് പുറകോട്ടടിപ്പിക്കുന്നു. കൃത്യമായ സ്ട്രാറ്റജിയോട് കൂടി ഇലക്ഷനെ സമീപിച്ച് ദീര്‍ഘ വീക്ഷണത്തെടെ പരിഹരിക്കേണ്ടതാണ് മുസ്‌ലിം പ്രശ്‌നം. പ്രഥമ മതേതര മുന്നണി എന്ന നിലയില്‍ കോണ്‍ഗ്രസിനാണ് മുസ്‌ലിംകള്‍ ഒന്നമതായി വോട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഇടതുപക്ഷത്തിനും ബി.ജെ.പിക്കും അവര്‍ അവരുടെ വോട്ട് നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ ഇതിന് ചില വ്യത്യാസങ്ങളുണ്ടാകാറുണ്ട്. 2004 ലെ ഉത്തര്‍ പ്രദേശ് രാജ്യസഭാ ഇലക്ഷനില്‍ 2.50 ശതമാനം മുസ്‌ലിംകള്‍  ബി.ജെ.പിക്ക് വോട്ട് ചെയ്തു. 2009 ല്‍ 5 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിച്ചു. അതേസമയും ഗുജറാത്തില്‍ 2004ല്‍ 18.60 ശതമാനം മുസ്‌ലിം വോട്ട് ബി.ജെ.പിക്ക് ലഭിച്ചു. പിന്നീട് ഗുജറാത്ത് കലാപത്തിന്റെ പശ്ചാതലത്തില്‍ വോട്ട് അല്‍പം താഴ്ന്ന് 2009 ലെതെരെഞ്ഞെടുപ്പില്‍ 12.40 ശതമാനം മുസ്‌ലിം വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ശക്തരായ രാഷ്ട്രീയക്കാര്‍ക്കാണ് പ്രാമുഖ്യം. അവര്‍ വ്യത്യസ്തരായ ജാതികളെയും വംശങ്ങളെയും സ്വാധീനിച്ച് വോട്ടുണ്ടാക്കുന്നു. എന്നാല്‍ ഗുജറാത്തില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. അവിടത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വന്തമായ അസ്ഥിത്വം രൂപപ്പെടുത്താന്‍ ഇതുവരെയായിട്ടുമില്ല. അതു കൊണ്ട്തന്നെ പാര്‍ട്ടികളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് അവിടെ കൂടുതല്‍ പ്രാമുഖ്യമുള്ളത്. അത് കൊണ്ട് തന്നെ അവിടെ മുസ്‌ലിംകള്‍ ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും ദേശീയ തലത്തില്‍ അത് വലിയ സ്വാധീനമൊന്നും ഉണ്ടാക്കില്ല. മുസ്‌ലിം സമൂഹത്തെ വോട്ടിനെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഘടകമായി രാഷ്ട്രീയ നിരീക്ഷകര്‍ പരിഗണിക്കാതിരിക്കാനുള്ള കാരണം കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ വ്യവസ്ഥാപിതമായി സംഘടിക്കാന്‍ കഴിയാത്തത് കൊണ്ടാണ്. ഇനിയവര്‍ അങ്ങനെ സംഘടിച്ചാല്‍ തന്നെ  മുഖ്യധാര പാര്‍ട്ടികള്‍ അവരെ വര്‍ഗീയ കക്ഷികളായാണ് വിലയിരുത്തുക.  ഉത്തര്‍പ്രദേശും ബീഹാറും അടക്കമുള്ള സംസ്ഥനങ്ങളിലെ മുസ്‌ലിംകളെ ഒരു പ്രത്യേക സ്ട്രാറ്റജിയുടെ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുക എന്ന ശ്രമകരമായ ജോലിക്ക് ആരും തയ്യാറല്ല. അങ്ങനെ കൃത്യമായ സ്ട്രാറ്റജിയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളെ ഏകോപിപ്പിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ അസംഘടിതരും ഇലക്ഷന്‍ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയാവബോധമുള്ളവരുമായി ഇന്ത്യന്‍ മുസലിംകളെ വളര്‍ത്തിയെടുക്കേണ്ടതാണ്. അപ്പോഴാണ് ദേശീയ രാഷ്ട്രീയത്തില്‍ അവര്‍ക്ക് ഒരു ശക്തിയായി മാറാന്‍ കഴിയുകയുള്ളു. ഇത് കേവലം സാമുദായിക പ്രശ്‌നമായി മാത്രം കണ്ടതു കൊണ്ട് പരിഹാരമുണ്ടാകും എന്ന് പ്രതീക്ഷിക്കാവതല്ല. ഇന്ത്യന്‍ ഭരണഘടനയെ വിശ്വാസത്തിലെടുത്ത എല്ലാവരും ഒത്തൊരുമയോടെ നടപ്പാക്കേണ്ടതാണിത്.

 

Related Articles