Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ആവര്‍ത്തിക്കുന്ന കൂട്ടക്കുരുതി

gbrf.jpg

ദശാബ്ദങ്ങളായി ഇസ്രായേലിന്റെ അധിനിവേശ പ്രൊജക്റ്റുമായി സയണിസ്റ്റ് ശക്തികള്‍ ഫലസ്തീനികളെ പീഡിപ്പിക്കുകയാണ്. ഒരു പക്ഷേ ഫലസ്തീനികള്‍ക്ക് ഒരു മഹാത്മാഗാന്ധി ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്‌നം അവസാനിപ്പിക്കാമായിരുന്നുവെന്നാണ് ഇസ്രായേലിലെ ചിലര്‍ പറയുന്നത്.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ഫല്‌സതീനിലെ മഹാത്മാ ഗാന്ധിയെ കണ്ടെത്തണമെങ്കില്‍ വെള്ളിയാഴ്ച ഫലസതീനികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ നോക്കിയാല്‍ മതി.

വെള്ളിയാഴ്ച രാത്രി നടന്ന തികച്ചും സമാധാനമായ മാര്‍ച്ചില്‍ 30,000ത്തോളം ഫലസ്തീനികളാണ് പങ്കാളികളായത്. ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തി ലക്ഷ്യമാക്കിയാണ് അവര്‍ നിരായുധരായി സമാധാനത്തോടെ മാര്‍ച്ച് നടത്തിയത്. ഗസ്സ മുനമ്പിനെ ചുറ്റപ്പെട്ട സൈനികരുടെ വേലിക്കരികെ ക്യാംപുകള്‍ സ്ഥാപിക്കലായിരുന്നു ഇവരുടെ ലക്ഷ്യം.

ലോകത്തെ ഏറ്റവും വലിയ തുറന്നിട്ട തടവറയാണ് ഗസ്സ. തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഇവര്‍ മാര്‍ച്ച് നടത്തിയത്. മാത്രമല്ല, അവരുടെ പൂര്‍വികരുടെ നഷ്ടപ്പെട്ട ഭൂമി ഇസ്രായേലില്‍ നിന്നും തിരിച്ചുപിടിക്കുക എന്നതു കൂടിയാണ് അവരുടെ ലക്ഷ്യം. ഗസ്സയിലെ ജനസംഖ്യയിലെ 70 ശതമാനം പേരും 1948 മുതല്‍ അഭയാര്‍ത്ഥികളാണ്. ഇസ്രായേലില്‍ സ്വന്തമായി ഭൂമിയുള്ളവരാണ് ഇക്കൂട്ടര്‍.

സൈനിക വല്‍കരിക്കപ്പെട്ട അതിര്‍ത്തിക്കു സമീപം തീര്‍ത്തും സമാധാനപരമായി നടത്തിയ മാര്‍ച്ചിനു നേരെയാണ് പട്ടാളക്കാര്‍ വെടിയുതിര്‍ത്തത്. 17 പേരാണ് മരിച്ചതെന്നാണ് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നൂറുകണക്കിനാളുകള്‍ക്കാണ് പരുക്ക് പറ്റിയത്. ഗസ്സയില്‍ സമാധാനപരമായി എന്നാണ് ജീവിക്കാന്‍ കഴിയുക, ഈ അടിമത്വത്തില്‍ നിന്നും എങ്ങനെ മോചിതരാവുമെന്നാണ് ഗസ്സയിലെ മതാപിതാക്കള്‍ ചോദിക്കുന്നത്.

ഇസ്രായേലിനെതിരെ പ്രതിരോധിക്കാന്‍ അഹിംസാത്മക രീതികള്‍ പുറത്തെടുത്തതില്‍ ഫലസ്തീന്‍ പരാജയപ്പെട്ടു എന്നാണ് ഒരു വിമര്‍ശനം. അതിനാല്‍ തന്നെ ഇസ്രായേലിന്റെ തുടര്‍ന്നു കൊണ്ടിരിക്കുന്ന അധിനിവേശത്തിലും കൈയേറ്റത്തിലും ഫലസ്തീന്റെ ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കപ്പെടണം. ഇവിടെയാണ് ഒരു വിപ്ലവ പോരാട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം പരിഗണിക്കുന്നതില്‍ പലരും പരാജയപ്പെടുന്നത്.

എന്നാല്‍, ചില പാശ്ചാത്യന്‍ മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണമായും അവഗണിക്കുകയും ഫലസ്തീനികള്‍ വ്യാപകമായ അക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും ഇസ്രായേലിന്റെ കോളനിവത്കരണത്തെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. ഫലസ്തീനികള്‍ അവരുടെ ദീര്‍ഘകാല പാരമ്പര്യമാണ് കാത്തുസൂക്ഷിക്കുന്നത്. അഹിംസാത്മക പ്രതിരോധത്തിന്റെ ദീര്‍ഘകാലമായുള്ള ഒരു പാരമ്പര്യം അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മറ്റു വിമോചന പോരാട്ടക്കാരോടും ഈ പാത പിന്തുടരാന്‍ തന്നെയാണ് അവര്‍ ആവശ്യപ്പെടുന്നതും ആഹ്വാനം ചെയ്യുന്നതും.

 

 

Related Articles