Current Date

Search
Close this search box.
Search
Close this search box.

ഒരു ഫത്‌വ ഉണര്‍ത്തിയ ചിന്തകള്‍

colours.jpg

ശൈഖ് അഹമ്മദ് കുട്ടി സാഹിബ് ഫോട്ടോഗ്രഫിയെ കുറിച്ച് നല്‍കിയ ഫത്‌വക്ക് ഒരു അനുബന്ധമാണിത്. കേരളത്തിനകത്തും പുറത്തുമുള്ള മതപണ്ഡിതന്‍മാര്‍ ഫോട്ടോഗ്രഫിക്ക് അനുകൂലമല്ലാത്ത നിലപാടാണ് ആദ്യകാലത്ത് സ്വീകരിച്ചത്. ഹാഫ് സൈസ് ഫോട്ടോകള്‍ പാസ്‌പോര്‍ട്ടിനും മറ്റും എടുക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നെയാണ് പ്രതിമകള്‍ക്ക് മാത്രമേ നിരോധമുള്ളൂ, ഫുള്‍ സൈസ് ഫോട്ടോയും ആകാമെന്ന നിലപാടിലേക്ക് എത്തിയത്. അപ്പോഴും മരിച്ചു പോയ മാതാപിതാക്കളുടെയോ സംഘടനാ നേതാക്കളുടെയോ പടം ചുവരില്‍ തൂക്കുന്ന പതിവ് മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല.

ഗള്‍ഫ് സ്വാധീനവും വീഡിയോഗ്രാഫിയും പ്രചാരവും കൂടിയപ്പോള്‍ എല്ലാ വിലക്കുകളും നീങ്ങുന്നതാണ് കണ്ടത്. കല്യാണത്തിന് വീഡിയോ പാടില്ലെന്ന് മഹല്ല് കമ്മറ്റികള്‍ വിലക്കിയെങ്കിലും മഹാ പണ്ഡിതന്മാരുടെ മഹാസമ്മേളനങ്ങളില്‍ അത് സാര്‍വത്രികമായതോടെ നിരോധനത്തിന് വലിയ വിലയില്ലാതായി. ഇന്ന് മുഖ്യധാരാ മതസംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും വക ചുമരുകളിലും നാല്‍കവലകളിലും നിറയെ ബഹുവര്‍ണ പോസ്റ്ററുകളും ഫ്ലക്‌സ് ബോര്‍ഡുകളും നിറഞ്ഞിരിക്കുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ശംസുല്‍ ഉലമ, ഖമറുല്‍ ഉലമ, സൈനുല്‍ ഉലമ, താജുല്‍ ഉലമ തുടങ്ങിയവരുടെ ഫോട്ടോകളാണ് അവ നിറയെ. മരിച്ചു പോയവരും നിലവിലുള്ളവരുമായ നേതാക്കളുടെ ഫോട്ടോകള്‍ പാര്‍ട്ടികളുടെ വക വേറെയും കിടക്കുന്നു. വീരാരാധനയിലേക്ക് നയിക്കുന്ന ഈ ഫോട്ടോ പ്രളയം ഇസ്‌ലാമിന്റെ ചൈതന്യത്തിന് നിരക്കുന്നതാണോ എന്ന് സംഘടനകള്‍ ആലോചിക്കട്ടെ. അതിന് പുറമെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെയും.

Related Articles