Onlive Talk

നോബല്‍ സമ്മാനം ജൂത നിര്‍മ്മിത ഉല്‍പന്നമോ?

നോബല്‍ സമ്മാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോകത്തുടനീളം തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. സമ്മാന നിര്‍ണ്ണയത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങള്‍  വ്യത്യസ്ത തലങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്. അനര്‍ഹരായ ആളുകളാണ് സമ്മാനാര്‍ഹരില്‍ നല്ലൊരു ശതമാനവുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. നോബല്‍ സമ്മാന നിര്‍ണ്ണയ സമിതിക്ക് സമ്മാന നിര്‍ണ്ണയത്തില്‍ ഹിഡണ്‍ അജണ്ടകളുണ്ടെന്നും വളരെ പക്ഷപാതപരമായി തീരുമാനമെടുക്കുന്ന ഇവര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിനനുസരിച്ചാണ് കാര്യങ്ങള്‍ മുമ്പോട്ടു നീക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ജൂത- സയണിസ്റ്റ് ശക്തികളുടെ ശക്തമായ കരങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് അവര്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുകയും ചെയ്യുന്നു. 1901 മുതല്‍ 2014 വരെയുള്ള നീണ്ട കാലത്തെ നോബല്‍ സമ്മാന ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാവുന്നതാണ്. നോബല്‍ സമ്മാന ജേതാക്കളായ മുസ്‌ലിംകളുടെയും ജൂതന്മാരുടെയും ആനുപാതിക കണക്ക് ഇത് തെളിയിക്കുന്നു.
 
ലോക ജനസംഖ്യയുടെ ഏകദേശം 20% വരുന്ന മതവിഭാഗമാണ് മുസ്‌ലിംകള്‍. ലോകസമാധാനത്തിനും ക്ഷേമത്തിനും മുസ്‌ലിംകളും മുസ്‌ലിം ഭരണാധികാരികളുമെല്ലാം വഹിച്ച പങ്ക് അനിര്‍വചനീയമാണ്. ലോകത്തിന്റെ ശാസ്ത്രീയവും സാമ്പത്തികവും സാംസ്‌കാരികവും തുടങ്ങി മറ്റനവധി മേഖലകളിലും മുസ്‌ലിംകളുടെ പങ്ക് നിസ്തുലമാണ്. ഇന്നത്തെ യൂറോപ്പ്യന്‍ നാഗരികതയുടെ ശാസ്ത്രീയവും വൈജ്ഞാനികവുമായ വളര്‍ച്ചയുടെ അടിവേരുകള്‍ ചികഞ്ഞാല്‍ ഇസ്‌ലാമിക നാഗരികതകളിലാണ് തീര്‍ച്ചയായും അത് കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍ ഇത്തരം സംഭാവനകളെല്ലാം നല്‍കിയ മുസ്‌ലിംകളെ ലോകത്തിലെ ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കപ്പെടുന്ന നോബല്‍ സമ്മാനത്തില്‍ നിന്ന് ഏകദേശം പൂര്‍ണ്ണമായി തന്നെ അകറ്റി നിര്‍ത്തിയതായിട്ടാണ് കാണാന്‍ സാധിക്കുക. വിരലിലെണ്ണാവുന്ന ചിലര്‍ അതിന് അപവാദമായിട്ട് ഉണ്ടെന്നത് ശരി തന്നെയാണ്.  അവരിലധികപേരും നേരത്തെപ്പറഞ്ഞ ജൂതലോഭിയുടെയോ, പാശ്ചാത്ത്യ ലോഭിയുടെയോ വക്താക്കളാണ്. അവരുടെ പേരു-വിരങ്ങള്‍ ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

സമാധാന നോബല്‍ ലഭിച്ചവര്‍ :
1. അന്‍വര്‍ അല്‍ സാദത്ത് (1978) : മുന്‍ ഈജിപ്ത് പ്രസിഡണ്ട് – വന്‍ പ്രതിഷേധത്തിന് വക വെച്ചതും ഇസ്രായേല്‍ അനുകൂലവുമായ 1978 ലെ ‘കേമ്പ് ഡേവിഡ് ഉടമ്പടി’യുടെ സാരഥി എന്ന നിലക്കാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.
2. യാസര്‍ അറഫാത്ത്  (1994) :  മുന്‍ ഫലസ്തീന്‍ പ്രസിഡണ്ട് :  ഇസ്‌റായേലിനെ P.L.O ഔപചാരികമായി അംഗീകരിക്കുകയും, ഫലസ്തീന്റെ 78% ഭൂമിക്കുമേല്‍ ഇസ്‌റായേലിന് അവകാശം വകവെച്ചു കൊടുക്കുകയും, ഫലസ്തീന്‍ വിമോചന സംഘടനകളുടെയും ലോക മുസ്‌ലിം പണ്ഡിതന്മാരുടെയും വിമര്‍ശനം വിളിച്ചു വരുത്തുകയും ചെയ്ത 1993 ലെ ഓസ്‌ലോ ഉടമ്പടിക്ക് നേതൃത്വം കൊടുത്ത വ്യക്തിയെന്ന നിലക്കാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്
3. ശിറിന്‍ ഇബാദി (2003) : ഇറാനിലെ ആദ്യ വനിതാ ജഡ്ജിമാരിലൊരാളായ ഇബാദി 1979 ലെ ഇസ്‌ലാമിക വിപ്ലവത്തോടെ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടു. ഇറാനിലെ ഇസ്‌ലാമിക നിയമങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളും ഭരണകൂടവിരുദ്ധ നടപടികളും പരിഗണിച്ചാണ് അവര്‍ക്ക് നോബല്‍ ലഭിച്ചത്.    
4. മുഹമ്മദ് അല്‍ ബറാദഈ (2005) :  IAEA യുടെ മുന്‍ തലവനായ അദ്ദേഹം ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ്. മുഹമ്മദ് മുര്‍സിക്കെതിരെ പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം കടുത്ത ഇസ്‌ലാം വിമര്‍ശകനാണ്.
5. മുഹമ്മദ് യൂനുസ്(2006) : ബംഗ്ലാദേശ് സാമ്പത്തിക വിദഗ്ദനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമീണ്‍ ബാങ്കിന്റെ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കപ്പെട്ടത്
6. തവക്കുല്‍ കര്‍മാന്‍(2011) : യമന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ അവര്‍ അറബ് വിപ്ലവത്തിന്റെ നേതാക്കളിലൊരാളാണ്. ‘നോബല്‍ സമ്മാനം ലഭിച്ച ഏക ഇസ്‌ലാമിസ്റ്റ’് എന്ന വിശേഷണത്തിന് അര്‍ഹയാണവര്‍.
7. മലാല യൂസുഫ് സായ്(2014) : പാക്കിസ്ഥാന്‍കാരിയായ മലാല ഒരു പാശ്ചാത്യ സൃഷ്ടിയാണ്. ഇറാഖിലും അഫ്ഗാനിലുമെല്ലാം തങ്ങള്‍ നടത്തിയ കൂട്ടക്കുരുതികള്‍ക്ക് മറപിടിക്കാനുള്ള അവരുടെ ഉപകരണം മാത്രമാണ് മലാല.
 
ലോക ജനസംഖ്യയിലെ 20% ത്തോളം വരുന്ന മുസ്‌ലിംകള്‍ക്ക് 114 വര്‍ഷത്തെ നോബല്‍ ചരിത്രത്തില്‍ ആകെ ലഭിച്ചത് 10 അവാര്‍ഡുകളാണെന്നത് ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. ഈ പത്തു പേരില്‍  ഒന്നോ രണ്ടോ പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഇസ്‌ലാമിക മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച് ജീവിച്ചവരെന്നതും ദുരൂഹതകള്‍ക്കിട നല്‍കുന്നതും നേരത്തെ ഉദ്ധരിച്ച ആരോപണങ്ങളെ ശരിവെക്കുന്നതുമാണ്.

ലോകജനസംഖ്യയുടെ ഏകദേശം 0.2% മാത്രം വരുന്ന ജൂതന്മാര്‍ക്കാണ് നോബല്‍ സമ്മാനത്തിന്റെ ഏകദേശം 22 ശതമാനവും ലഭിച്ചത് എന്നത് ഈ മേഖലയിലെ ജൂത സമഗ്രാധിപത്യത്തിന് അടിവരയിടുന്നു. 1901 മുതല്‍ 2013 വരെയുള്ള കണക്ക് പ്രകാരം 855 ജേതാക്കളില്‍ ഏകദേശം 193 പേരും ജൂതന്മാരണ്. 20 ശതമാനമുളള മുസ്‌ലിംകളില്‍ നിന്നും ലഭിച്ചത് ആകെ പത്തു പേര്‍ക്ക്, അവരില്‍ പലരും നോബല്‍ നേടിയത് ഇസ്രായേല്‍ അനുകൂല നിലപാട് കാരണം.  എന്തു വിരോഭാസമാണിത് . സമാധാനത്തിനുള്ള നോബല്‍ നേടിയ ജൂതന്മാരുടെ പേരുകള്‍ നമ്മെ കൂടുതല്‍ ഞെട്ടിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗസ്സയടക്കമുള്ള ഫലസ്തീന്‍ പ്രദേശങ്ങളില്‍ കിരാതവും മനുഷ്യത്വ രഹിതവുമായ അക്രമപരമ്പരകള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പെട്ട മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യിസ്ഹാഖ് റബിനും ഈയടുത്ത് പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ ഷിമോണ്‍ പെരസിനും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയെന്ന പരിഹാസ്യമായ വസ്തുത ജൂതലോഭിയുടെ സ്വാധീനം എത്രത്തോളമെന്നത് നമ്മെ ബോധ്യപ്പെടുത്തുന്നു. നോബല്‍ സമ്മാനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം തന്നെ ജൂതന്മാരെയും അനുബന്ധശക്തികളെയും മഹത്വവല്‍ക്കരിക്കലാണ് എന്നതിന് ഇതില്‍പരം എന്ത് തെളിവാണ് നമുക്ക് വേണ്ടത്. ഇങ്ങനെയുള്ള ഒരു അവാര്‍ഡിന്റെ മഹത്വം പുകഴ്ത്തി സമയം പാഴാക്കുന്ന നമ്മെയെന്താണ് വിളിക്കേണ്ടത്?

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker