Current Date

Search
Close this search box.
Search
Close this search box.

ജി 7 ഉച്ചകോടി: സാരിഫ് മാക്രോണുമായി കൂടിക്കാഴ്ച നടത്തി

പാരിസ്: ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അപ്രതീക്ഷിതമായി പങ്കെടുക്കാനെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയാണ് മാക്രോണിന്റെ പ്രത്യേകം ക്ഷണപ്രകാരം സാരിഫ് ഫ്രാന്‍സിലെത്തിയത്. ആണവകരാര്‍ വിഷയത്തില്‍ ഇറാനും യു.എസും കൊമ്പുകോര്‍ക്കുന്ന സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന ഉച്ചകോടിയില്‍ സാരിഫും പങ്കെടുക്കുന്നത് ആകാംക്ഷയോടെയാണ് ലോക നേതാക്കള്‍ ഉറ്റുനോക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് സാരിഫും മാക്രോണും ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ യെസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു.

Related Articles