Current Date

Search
Close this search box.
Search
Close this search box.

സംഘടിത സകാത്തിനേ ചരിത്രത്തില്‍ മാതൃകയുള്ളൂ: സകാത് കോണ്‍ഫറന്‍സ്

ബാംഗ്ലൂര്‍: സമ്പന്നരില്‍ നിന്നും സകാത് ശേഖരിച്ച് അര്‍ഹരായ അവകാശികള്‍ക്ക് വിതരണം ചെയ്യാന്‍ സംഘടിത സംവിധാനങ്ങള്‍ക്ക് മാത്രമേ ഇസ്ലാമില്‍ മാതൃകള്‍ കാണാന്‍ കഴിയൂവെന്ന് ഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫൈനാന്‍സ് സെക്രട്ടറി എച്ച് അബ്ദുല്‍ റഖീബ്. സമ്പൂര്‍ണ്ണമായ ഡാറ്റകള്‍ ശേഖരിച്ച് ശാസ്ത്രീയവും സമഗ്രവുമായ സകാത് സംരംഭങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബാംഗ്ലൂര്‍ ഹിറ ഫൗണ്ടേഷന്‍ ട്രസ്റ്റും ,വെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായി ബൗറിംഗ് ഹോസ്പിറ്റല്‍ റോഡിലുള്ള വൈറ്റ് മാനറില്‍ സംഘടിപ്പിച്ച ‘സകാത് ശാക്തീകരണത്തിനും സാമൂഹ്യ ക്ഷേമത്തിനും’ എന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിശപ്പടക്കാനൊന്നുമില്ലാതെ,കേറിക്കിടക്കാനൊരിടമില്ലാത്തവര്‍ തിങ്ങിനിറഞ്ഞ തെരുവോരങ്ങള്‍ക്കപ്പുറത്ത് താമസിക്കുന്ന സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്രയും സമ്പത്തുള്ള വിശ്വാസികള്‍ തങ്ങളുടെ നിര്‍ബന്ധ ബാധ്യതയായ സകാത്ത് കൃത്യവും വ്യവസ്ഥാപിതവുമായി നിര്‍വഹിക്കുന്നില്ലെന്നത് ഖേദകരമാണ്.

ജാതിക്കും മതത്തിനും അതീതമായി ഇസ്ലാം സകാത്തിനര്‍ഹരായവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുതെന്ന് തുടര്‍ന്ന് സംസാരിച്ച ഡോ: താഹാമതീന്‍, മലേഷ്യയിലെയും,ഇന്ത്യോനേഷ്യയിലേയും സകാത് സംവിധാനങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗങ്ങളില്‍ കൈവരിച്ച അത്ഭുതപ്പെടുത്തുന്ന വിജയം ഐക്യരാഷ്ട്ര സഭയെ പോലും അത്ഭുതപ്പെടുത്തിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. നമ്മുടെ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ ശ്രമിച്ചാല്‍ മാത്രം ദാരുണമായ ഇന്നത്തെയവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയില്ല. ദുരിതം പേറുന്ന തെരുവുകളിലെ ആരോഗ്യ വിദ്യഭ്യാസ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍,അവരുടെ ജീവിതത്തില്‍ ഐശ്വര്യം സാധ്യമാക്കാന്‍ ബംഗളൂരുവിലെ വിശ്വാസി സമൂഹം സമരസപ്പെട്ട് ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ പോലുള്ള സംരംഭങ്ങള്‍ വിജയിപ്പിക്കണമെന്ന് എം.എല്‍.സി. റിസ്‌വാന്‍ അര്‍ഷദ് പറഞ്ഞു.ഹിറ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ മൂസ കളത്തില്‍ അധ്യക്ഷത വഹിച്ചു.ജെ. ഐ.എച്ച് കേരള ബംഗളൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് നിയാസ്. കെ. സുബൈര്‍, ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹസന്‍ കോയ,ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles