NewsWorld Wide

തുനീഷ്യന്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി അന്തരിച്ചു

റിയാദ്: തുനീഷ്യന്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി (83) അന്തരിച്ചു. ദീര്‍ഘനാള്‍ കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വ്യാഴാഴ്ച സൗദിയിലെ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.

1987 മുതല്‍ 2011 വരെ നീണ്ട 23വര്‍ഷം തുനീഷ്യയില്‍ ഏകാധ്യപത്യ ഭരണം കാഴ്ചവെച്ച ബിന്‍ അലിയെ 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി നടന്ന മുല്ലപ്പൂ വിപ്ലവത്തിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സൗദിയിലേക്ക് രാഷ്ട്രീയം അഭയം തേടി പോയ ബിന്‍ അലി ഇത്രയും നാള്‍ കുടുംബ സമേതം സൗദിയിലായിരുന്നു. മരണാനന്തര ചടങ്ങുകള്‍ വെള്ളിയാഴ്ച സൗദിയില്‍ വെച്ച് നടക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അദ്ദേഹം നാടുവിട്ട് ആറു മാസത്തിനകം തന്നെ അദ്ദേഹത്തിനും ഭാര്യക്കുമെതിരെ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. അദ്ദേഹത്തെ വിട്ടുനല്‍കണമെന്ന് തുനീഷ്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കാന്‍ സൗദി തയാറായില്ല.

2012ലും 2013ലും തൂണീസ്യന്‍ കോടതിയും സൈനിക കോടതിയും അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. തൂണീസ്യയിലെ ഇടക്കാല സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. തുനീഷ്യയില്‍ സമാരംഭം കുറിച്ച് അറബ് വസന്തം പിന്നീട് സമീപ അറബ് രാഷ്ട്രങ്ങളിലേക്ക് പടരുകയായിരുന്നു.

Facebook Comments
Show More

Related Articles

Close
Close