Current Date

Search
Close this search box.
Search
Close this search box.

സ്വാന്തനമായി യൂത്ത് ഇന്ത്യയും

മനാമ: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കി യൂത്ത് ഇന്ത്യ ബഹ്റൈന്‍. ജോലിയിലും വരുമാനത്തിലും പ്രയാസമനുഭവിക്കുന്ന ക്യാമ്പുകളില്‍ നോമ്പ് തുറക്കാന്‍ ആവശ്യമായ വിഭവങ്ങളുടെ കിറ്റുകള്‍ ആണ് എത്തിക്കുന്നത്
ഇതിനോടകം അസ്‌കര്‍, മല്‍കിയ, മാമീര്‍ എന്നിവിടങ്ങളില്‍ അഞ്ഞൂറിലധികം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ദിശ സെന്റര്‍ റിഫയുമായി സഹകരിച്ചു നടത്തുന്ന ഉദ്യമത്തിന് ദിശ ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, യൂത്ത് ഇന്ത്യ സേവന വിഭാഗം കണ്‍വീനര്‍ മുഹമ്മദ് മിന്‍ഹാജ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33223634.

Related Articles