Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: പ്രവാസി കുടുംബങ്ങള്‍ക്കുള്ള യൂത്ത് ഫോറത്തിന്റെ സഹായം കൈമാറി

കോഴിക്കോട്: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് ഖത്തര്‍ യൂത്ത് ഫോറത്തിന്റെ കൈത്താങ്ങ്. കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കേരളത്തിലെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകള്‍ നിര്‍മിക്കാനാവശ്യമായ ധനസഹായം യൂത്ത് ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലിക്ക് കൈമാറി.

നിരാലംബരെ ചേര്‍ത്ത് പിടിക്കുക എന്നത് യൂത്ത് ഫോറത്തിന്റെ പ്രഥമ പരിഗണനകളില്‍ പെട്ടതാണെന്നും കഴിഞ്ഞ 4 വര്‍ഷമായി പശ്ചിമ ബംഗാളിലെ ചപ്ര ഗ്രാമം ഏറ്റെടുത്ത് വ്യത്യസ്ത പദ്ധതികള്‍ പൂര്‍ത്തീകരിച്ചു വരുകയാണെന്നും കോഴിക്കോട് പീപ്പിള്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂത്ത് ഫോറം പ്രസിഡന്റ് പറഞ്ഞു.

വീടെന്ന സ്വപ്നം സഫലമാക്കാനാവാതെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി, സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് സെന്റ് ഭൂമി, വരുമാന മാര്‍ഗമില്ലാത്തവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള ധനസഹായം, അര്‍ഹരായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് എന്നിവയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്.

യൂത്ത്‌ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.കെ.ഷമീര്‍, ഫലാഹ് അഹ്മദ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, ബോര്‍ഡ് അംഗം പി.സി ബഷീര്‍, സാദിഖ് ഉളിയില്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles