Current Date

Search
Close this search box.
Search
Close this search box.

അസര്‍ നമസ്‌കാരത്തിന് ശേഷം സുറുമയിടുന്നത് യമനിലെ റമദാന്‍ കാഴ്ചയാണ്

നീണ്ട വരികളില്‍ അച്ചടക്കത്തോടെ നിരവധി പേര്‍ അസര്‍ നമസ്‌കാരത്തിന് ശേഷം, എല്ലാ ദിവസവും തലസ്ഥാനമായ സന്‍ആയില്‍ ഗ്രാന്‍ഡ് മസ്ജിദ് പരിസരത്ത് പ്രായമായ ആളുകളുടെ മുന്നില്‍ കണ്ണെഴുതാന്‍ നില്‍ക്കുന്നത് യമനിലെ റമദാന്‍ കാഴ്ചയാണ്. ഗ്രാന്‍ഡ് മസ്ജിദ് പരിസരത്ത് പ്രവാചകന്‍ മുഹമ്മദ്(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലി (പ്രാര്‍ഥിച്ച്) കണ്ണിന് സുറുമയിടാന്‍ വരുന്ന യമനികളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. യമന്‍ ഫോട്ടോഗ്രാഫറായ നിസാര്‍ മുഖ്ബില്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും യമനിലെ റമദാന്‍ കാഴ്ചകളിലേക്ക് കണ്ണ് തുറക്കുകയാണ്.

അറേബ്യന്‍ ഉപദ്വീപിലെ ജദീസ് ഗോത്രത്തിലെ നജ്ദുകാരിയായ സര്‍ഖാ യമാമയുടെ ചരിത്ര കഥയാണ് ഇതുമായി ബന്ധപ്പെട്ട് യമനികള്‍ക്ക് പറയാനുള്ളത്. ഇസ്മിദ് (സുറുമ-കണ്‍മഷിക്കല്ല്) ഉപയോഗിച്ചിരുന്ന സര്‍ഖാ യമാമ സൂക്ഷ്മദൃഷ്ടിയുടെ പേരില്‍ പ്രസിദ്ധയായിരുന്നു. കണ്ണെഴുതാന്‍ ഉപയോഗിക്കുന്ന കല്ലാണ് ഇസ്മിദ്.

കണ്ണെഴുതുന്നത് കൂടുതലായി കാണുന്നത് മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണേഷ്യ, സബ്-സഹാറന്‍ ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവടങ്ങിളലാണ്. വെങ്കലയുഗത്തിലും കണ്മഷി ഉപയോഗിച്ചിരുന്നതായി കാണാം. ബി.സി 3500ഓടെ ഇത് വിവിധ നാഗരികതകളും ജനതകളും ഉപയോഗിച്ചിരുന്നു. കണ്ണെഴുതുന്നതില്‍ പ്രസിദ്ധര്‍ ഫറോവമാരായിരുന്നു.

പ്രവാചകന്‍ മുഹമ്മദ്(സ) കണ്ണെഴുതിയിരുന്നു. അബ്ദുല്ലാഹിബിന്‍ അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ‘ഇസ്മിദ് കൊണ്ട് കണ്ണെഴുതുക. തീര്‍ച്ചയായും അത് കണ്ണിന് തെളിമ നല്‍കുന്നു. കണ്‍പീലി വളരാന്‍ സഹായകരവുമാണ്.’

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles