Current Date

Search
Close this search box.
Search
Close this search box.

യെമന്‍ സമാധാന ചര്‍ച്ച ഡിസംബറില്‍ ആരംഭിക്കും: യു.എന്‍

ബ്യൂണസ് അയേഴ്‌സ്: യു.എന്നില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ യു.എന്നിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ച ഡിസംബറില്‍ ആരംഭിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ജി-20 ഉച്ചകോടിയുടെ മുന്നോടിയായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യെമനിലെ സമാധാന ചര്‍ച്ചകള്‍ക്ക് നിരവധി തവണ തിരിച്ചടികള്‍ നേരിട്ടുണ്ട്. ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കഴിയും എന്നു തന്നെയാണ് പ്രതീക്ഷ. സമാധാന ചര്‍ച്ചകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ വേണ്ടിയുള്ള കഠിന പ്രയത്‌നത്തിലാണ് ഞങ്ങള്‍.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ നേതൃത്വത്തില്‍ യെമനില്‍ കഴിഞ്ഞ നാലു വര്‍ഷമായി രൂക്ഷമായ യുദ്ധമാണ് നടക്കുന്നത്. പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും പട്ടിണിയും പോഷകാഹാരക്കുറവും മൂലം നിരവധി കുട്ടികള്‍ മരിച്ചു വീഴുകയും ചെയ്തിട്ടുണ്ട്. യെമനില്‍ വെടിനിര്‍ത്തലിനായി നിരവധി അന്താരാഷ്ട്ര രാജ്യങ്ങളും യു.എന്നും രംഗത്തു വന്നിരുന്നു.

Related Articles