Current Date

Search
Close this search box.
Search
Close this search box.

യെമന്‍ സമാധാന ചര്‍ച്ച സെപ്റ്റംബറില്‍: യു.എന്‍

ന്യൂയോര്‍ക്ക്: യെമനില്‍ സമാധാനം പുന:സ്ഥാപിക്കാനായുള്ള ചര്‍ച്ച സെപ്റ്റംബര്‍ ആറിന് നടക്കുമെന്ന് യെമനിലെ യു.എന്‍ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി യെമനെയും യുദ്ധമുന്നണിയിലുള്ളവരെയും ജനീവയിലേക്ക് വിളിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

യു.എന്‍ സുരക്ഷ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുമുള്ള സമയമാണിത്. അതിനുള്ള അവസരമാണ് ഇരു കക്ഷികള്‍ക്കും സെപ്റ്റംബറില്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം ഏറ്റവും തീവ്രമായ അവസ്ഥയിലാണ് അരങ്ങേറുന്നത്. പ്രത്യേകിച്ചും ഹുദൈദ നഗരത്തില്‍. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണിത്. ഹുദൈദ നഗരത്തിലും തുറമുഖത്തിലും യുദ്ധം ഒഴിവാക്കാനുള്ള നടപടികളാണ് ഞങ്ങള്‍ നോക്കുന്നത്. അതിനായി ഇപ്പോഴും പരിശ്രമിക്കുകയാണ്. സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രിഫിത്‌സ്.

Related Articles