Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ സമാധാനം പുലരുമോ; ഹൂതികളുമായി യു.എന്‍ ചര്‍ച്ച നടത്തി

സന്‍ആ: സംഘര്‍ഷ കലുഷിതമായ യെമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍. ഇതിനായി യു.എന്‍ നിയോഗിച്ച പ്രത്യേക ദൂതന്‍ യെനിലെ ഹൂതി വിമതരുമായി ചര്‍ച്ച നടത്തി. ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയും യു.എന്നിന്റെ യെമനിലെ വക്താവ് മാര്‍ടിന്‍ ഗ്രിഫിതും തമ്മിലാണ് വ്യാഴാഴ്ച ചര്‍ച്ച നടത്തിയത്.

മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനെക്കുറിച്ചും ഹൂതികള്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി ഹൂതി വിമതരുടെ വക്താവ് മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനും അബ്ദുല്‍ മാലി അല്‍ ഹൂതി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഹൂതി റെവല്യൂഷനറി കമ്മിറ്റി നേതാവ് മുഹമ്മദ് അലി അല്‍ ഹൂതിയും അറിയിച്ചിട്ടുണ്ട്.

Related Articles