Current Date

Search
Close this search box.
Search
Close this search box.

യെമന്‍ സമാധാന ചര്‍ച്ച: സ്വീഡന്‍ നേതൃത്വം നല്‍കും

സന്‍ആ: യു.എന്‍ മുന്‍കൈയെടുത്ത് നടത്തുന്ന യെമന്‍ സമാധാന ചര്‍ച്ചക്ക് സ്വീഡന്‍ നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. സീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗറ്റ് വാള്‍സ്‌ട്രോം ആണ് തന്റെ രാജ്യം സമാധാന ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് അറിയിച്ചത്. യെമന്‍ സര്‍ക്കാരും ഹൂതികളും തമ്മിലാണ് സമാധാന ചര്‍ച്ച. ചര്‍ച്ചക്ക് യു.എന്‍ നേതൃത്വം നല്‍കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ലോകത്തെ തന്നെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് യെമന്‍ നേരിടുന്നത്. വിഷയത്തില്‍ യു.എന്നിനെയും യൂറോപ്യന്‍ യൂണിയനെയും തങ്ങള്‍ പിന്തുണക്കുമെന്നും മാര്‍ഗറ്റ് വാള്‍സ്‌ട്രോം അറിയിച്ചു. അതേസമയം എന്നാണ് ചര്‍ച്ച എന്ന് അവര്‍ അറിയിച്ചില്ല. ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന് വിരാമമായതിനു ശേഷമാകും സമാധാന ചര്‍ച്ച എന്നാണ് റിപ്പോര്‍ട്ട്.

Related Articles