Current Date

Search
Close this search box.
Search
Close this search box.

യെമനിനെ പുതിയ പ്രതിസന്ധിയിലാക്കി ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു

സന്‍ആ: ആഭ്യന്തര കലഹങ്ങളും യുദ്ധവും മൂലം പൊറുതിമുട്ടിയ യെമനില്‍ മറ്റൊരു ദുരന്തം കൂടി ഉടലെടുക്കുന്നു. രാജ്യത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നുണ്ടെന്നാണ് റെഡ്‌ക്രോസ് അറിയിച്ചത്. ഇതിനോടകം ആയിരങ്ങള്‍ക്ക് പനി പിടിപെട്ടിട്ടുണ്ടെന്നും നിരവധി പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബ് ലോകത്ത് യുദ്ധം മൂലം ദാരിദ്ര്യത്തിലും പട്ടിണിയിലും അകപ്പെട്ട രാജ്യമാണ് യെമന്‍. നേരത്തെ രാജ്യത്തുടനീളം കോളറയും മലേറിയയും പടര്‍ന്നുപിടിച്ച് നിരവധി പേര്‍ മരിച്ചിരുന്നു. കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലവും മരണമടയുന്നത് ഇവിടെ പതിവാണ്.

വളരെ ഭയാനകമായ മാനുഷിക സാഹചര്യമാണ് യെമന്‍ നേരിടുന്നതെന്ന് റെഡ് ക്രോസ് തലവന്‍ റോബര്‍ട്ട് മര്‍ദിനി പറഞ്ഞു. ഡെങ്കു,മലേറിയ മൂലം യെമനിലെ ഹൊദൈദയില്‍ 50 പേരാണ് നവംബര്‍ ആദ്യത്തില്‍ മരിച്ചത്. 2000പേര്‍ക്ക് ഡെങ്കിയും മൂവായിരത്തോളം പേര്‍ക്ക് മലേറിയയും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഈ യുദ്ധത്തിനിടയിലും വളരെ കുറഞ്ഞ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കിടയിലും ഈ പകര്‍ച്ചവ്യാധി നിയന്ത്രിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണെന്നും മര്‍ദിനി പറഞ്ഞു.

Related Articles