NewsWorld Wide

യു.എ.ഇയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന് യെമന്‍ ഗവര്‍ണര്‍

സന്‍ആ: യു.എ.ഇയുമായുള്ള എല്ലാ സഖ്യവും അവസാനിപ്പിക്കണമെന്ന് യെമനിലെ അല് മഹ്‌വിത് പ്രവിശ്യ ഗവര്‍ണര്‍ സാലിഹ് സാമി പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയോട് ആവശ്യപ്പെട്ടു. യെമനിലെ യുദ്ധത്തില്‍ യു.എ.ഇക്കുള്ള പങ്ക് രാജ്യത്തെ ഉലയ്ക്കുന്നുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള യുദ്ധ മുന്നണിയില്‍ യു.എ.ഇയുമുണ്ട്.

അവര്‍ അവരുടെ ക്രൂരമായ നടപടികള്‍ തുടരുകയാണെന്നും അതിനാല്‍ യു.എ.ഇയുമായുള്ള മുഴുവന്‍ സേവനങ്ങളും അവസാനിപ്പിക്കാന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ സുഹൈല്‍ ടെലിവിഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏദനിലും ഹളറമൗതിലും യു.എ.ഇ മനപൂര്‍വം സായുധ പോരാളികളെ വിന്യസിക്കുകയും യെമനിലെ സാധാരണക്കാര്‍ക്കു നേരെ സൈനിക ആക്രമണം നടത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments
Show More

Related Articles

Close
Close