സന്‍ആ: രാജ്യത്ത് പുതുതായി രൂപവത്കരിക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന്റെ മേധാവി റശാദ് അല്‍ അലീമി സത്യപ്രതജ്ഞ ചെയ്തു. ദക്ഷിണ തുറമുഖ നഗരമായ ഏദനില്‍ നടന്ന ചടങ്ങില്‍ അല്‍ അലീമി മറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. പ്രസിഡന്‍ഷ്യന്‍ കൗണ്‍സില്‍ അംഗങ്ങളില്‍ അല്‍ അലീമിയും, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ നിന്നെത്തിയ ഹദ്‌റമൗത് പ്രവിശ്യാ ഗവര്‍ണര്‍ ഫറജ് അല്‍ ബഹ്‌സാനിയും സെപറേറ്റിസ്റ്റ് സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മേധാവി അയ്ദറൂസ് അല്‍ സുബൈദിയും ഉള്‍പ്പെടുന്നു.
2003ല്‍ അവസാനമായി തെരഞ്ഞെടുക്കപ്പെട്ട യമന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്നില്‍ ചൊവ്വാഴ്ചയാണ് പരിപാടി നടന്നത്. യമനിലെ യു.എന്‍ പ്രത്യേക പ്രതിനിധി ഹാന്‍സ് ഗ്രന്‍ഡബെര്‍ഗും യൂറോപ്യന്‍-അറബ് അംബാസഡര്‍മാരും പങ്കെടുത്തിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പരിപാടി മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj