Current Date

Search
Close this search box.
Search
Close this search box.

യെമന്‍: സര്‍ക്കാരും വിഘടന സൈന്യവും വെടിനിര്‍ത്തലിന് ധാരണയായി

സന്‍ആ: യെമന്‍ സര്‍ക്കാരും ദക്ഷിണ വിഘടന സൈന്യവും വെടിനിര്‍ത്തലിന് ധാരണയിലെത്തി. നേരത്തെയുള്ള സമാധാന ഉടമ്പടി നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും ചര്‍ച്ച നടത്തുന്നതാണ്. മുമ്പുണ്ടായിരുന്ന സഖ്യം പ്രധാന പോരാട്ട മേഖലയായ അബിയനില്‍ തിങ്കളാഴ്ച വെടിനിര്‍ത്തലിന് തീരുമാനിച്ചിരുന്നു. സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും(എസ്.ടി.സി), സൗദി പിന്തുണയുള്ള സര്‍ക്കാര്‍ പ്രസിഡന്റ്‌ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും 2019ലെ റിയാദ് ഉടമ്പടി നടപ്പിലാക്കുന്നതിന് ഇരുസഖ്യ വിഭാഗവുമുള്‍പ്പടെ ചര്‍ച്ച നടത്തുന്നതിന് തീരുമാനിച്ചതായി സഖ്യത്തിന്റെ  പ്രതിനിധി തുര്‍ക്കി അല്‍മാലിക്കി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഏപ്രില്‍ മുതല്‍ യെമനില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇരു സഖ്യക്ഷികള്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ വര്‍ധിച്ചിരിക്കുകയാണ്. യു.എ.ഇയുടെ പിന്തുണയോടെ എസ്.ടി.സി ഏകപക്ഷീയമായി യമനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ഭരണം പ്രഖ്യാപിക്കുകയായിരുന്നു.

Related Articles