Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവുമായി സൗഹൃദം പങ്കിട്ട യെമന്‍ വിദേശകാര്യ മന്ത്രിക്കെതിരെ വിമര്‍ശനം

വാര്‍സ്വോ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം വേദിയിലിരുന്ന് സൗഹൃദം പങ്കിട്ട യെമന്‍ വിദേശകാര്യമന്ത്രിക്കെതിരെ വിമര്‍ശനം. യു.എസിന്റെ നേതൃത്വത്തില്‍ പോളണ്ടില്‍ വെച്ച് നടക്കുന്ന പശ്ചിമേഷ്യന്‍ സമാധാന-സുരക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യെമന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ യമാനി നെതന്യാഹുവുമൊത്ത് സംഭാഷണം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വിമര്‍ശനത്തിനു വിധേയമാകുന്നത്.

പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്‍സ്വോയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ നെതന്യാഹുവിന്റെ തൊട്ടടുത്തായിരുന്നു യമാനിയുടെ സ്ഥാനം. നെതന്യാഹു സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൈക്ക് കേടുവന്നപ്പോള്‍ യമാനി തന്റെ മൈക്ക് നെതന്യാഹുവിന് നല്‍കുകയും ചെയ്തിരുന്നു.

ഇസ്രായേലുമായി ചങ്ങാത്തം കൂടുകയും ബന്ധം പുന:സ്ഥാപിക്കുകയും യെമന്‍ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്ന വിമര്‍ശനം. ഇസ്രായേലുമായുള്ള യെമന്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യെമനിലെ ഹൂതി വിമതര്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല. ആഗോള തലത്തില്‍ ഇറാനെ ഒറ്റപ്പെടുത്താന്‍ വേണ്ടിയാണ് അമേരിക്ക പശ്ചിമേഷ്യന്‍ സമാധാന സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

Related Articles