Current Date

Search
Close this search box.
Search
Close this search box.

കോവിഡിനിടെ യെമനില്‍ അദൃശ്യമായ കോളറ ഭീതിയും

സന്‍ആ: കോവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ യെമന്‍ കോളറ വ്യാപനവും. നേരത്തെ തന്നെ യെമനില്‍ കോളറ പടര്‍ന്നുപിടിത്ത് ആയിരക്കണക്കിന് പേരാ
ണ് മരിച്ചത്. അതിനിടെയാണ് കോവിഡ് കൂടി വന്നത്. ആഭ്യന്തര യുദ്ധം മൂലം പൊറുതിമുട്ടുന്ന യെമനില്‍ ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ ബുദ്ധിമുട്ടിലാണ്.

കോവിഡ് കേസുകള്‍ അടുത്ത ആഴ്ചകളില്‍ ഉയരുമെന്ന് ഓക്‌സ്ഫാം ജീവകാരുണ്യ സംഘടന അഭിപ്രായപ്പെട്ടു. ഓഗസ്റ്റിലെ കനത്ത മഴ മറഞ്ഞിരിക്കുന്ന കോളറ പ്രതിസന്ധിയെ കൂടുതല്‍ ശക്തമാക്കുമെന്നും സംഘടന പറഞ്ഞു.

ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസത്തിനിടെ മാത്രം യെമനില്‍ ഒരു ലക്ഷത്തോളം കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഗോള തലത്തില്‍ കോവിഡ് വൈറസ് വ്യാപിച്ചതോടെ കോളറ 50 ശതമാനം കുറഞ്ഞതായും ഇനി വീണ്ടും അത് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ഓക്‌സ്ഫാം നിരീക്ഷിക്കുന്നു.

Related Articles