Current Date

Search
Close this search box.
Search
Close this search box.

യമന്‍: ആക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

സന്‍ആ: യമനിലെ തന്ത്രപ്രധാന തുറമുഖമായ ഹുദൈദയില്‍ നടന്ന ബോംബാക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യമന്‍ ഭരണകൂടം അറിയിച്ചു. ആക്രമണത്തില്‍ വിമത വിഭാഗമായ ഹൂതികളെ ഭരണകൂടം കുറ്റപ്പെടുത്തി. സാബിത്ത് ബ്രദേഴ്‌സ് വ്യാവസായിക ഇടത്തില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തെ യമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മഅ്മര്‍ അല്‍ഇരിയാനി അപലപിച്ചു. മോശമായ ഭീകരാക്രമണം എന്നായിരുന്നു അല്‍ഇരിയാനി ആക്രമണത്തില്‍ പ്രതികരിച്ചത് -യമന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സബഅ് റിപ്പോര്‍ട്ട് ചെയ്തു.

എട്ട് പേര്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ഇരിയാനി വ്യക്തമാക്കി. ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles