Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധം: വെടിനിര്‍ത്തല്‍ കരാര്‍ പുരോഗതിയിലെന്ന് യു.എന്‍

സന്‍ആ: യെമനില്‍ വര്‍ഷങ്ങളായി യുദ്ധത്തില്‍ ഏര്‍പ്പെട്ട മുന്നണികള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുന്നതായി വെടിനിര്‍ത്തല്‍ കരാര്‍ ധാരണ പുരോഗതിയിലെത്തിയെന്നും യു.എന്‍ വക്താവ് അറിയിച്ചു. യെമന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ദേശീയ അടിസ്ഥാനത്തില്‍ ഒരു വെടിനിര്‍ത്തലിനായി കരട് പത്രിക തയാറാക്കിയിട്ടുണ്ടെന്നും യെമനിലെ യു.എന്‍ വക്താവ് മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് പറഞ്ഞു.

അദ്ദേഹം യു.എന്‍ സുരക്ഷ കൗണ്‍സിലിനെ അറിയിച്ചതാണ് ഇക്കാര്യം. യെമനില്‍ മാനുഷികവും സാമ്പത്തികവുമായ രാഷ്ട്രീയ പ്രക്രിയ അടിയന്തിരമായി പുനരാരംഭിക്കാനും യു.എന്‍ ധാരണയിലെത്തിയിട്ടുണ്ട്. 2104 മുതല്‍ യെമനില്‍ അബ്ദുല്‍ ഹാദി മന്‍സൂറിന് കീഴിലുള്ള ഭരണകൂടവും ഹൂതി വിമത സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്.

Related Articles