Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

സന്‍ആ: യുദ്ധ കലുഷിത ഭൂമിയായ യെമനില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ പ്രവിശ്യയിലാണ് വെള്ളിയാഴ്ച ആദ്യത്തെ കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. യെമന്‍ സുപ്രീം ദേശീയ എമര്‍ജന്‍സി കമ്മിറ്റിയാണ് ട്വിറ്ററിലൂടെ വിവരം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.

യെമനില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയാണിത്. കോവിഡ് ബാധയേറ്റയാളുടെ ആരോഗ്യ നില തൃപിതികരമാണെന്നും അദ്ദേഹം ചികിത്സയിലാണെന്നും കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന യെമന്‍ സാമ്പത്തികമായും ആരോഗ്യ മേഖലയിലും തര്‍ന്നിരിക്കുകയാണ്. അതിനിടെയാണ് കോവിഡ് ഭീഷണിയും വരുന്നത്.

Related Articles