Current Date

Search
Close this search box.
Search
Close this search box.

യെമന്‍ പട്ടിണി: വാര്‍ത്തകളിലിടം നേടിയിട്ടും അമല്‍ ഹുസൈന്‍ മരണത്തിന് കീഴടങ്ങി

സന്‍ആ: കഴിഞ്ഞയാഴ്ചയായിരുന്നു ന്യൂയോര്‍ക് ടൈംസ് യെമന്റെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭീകരത ലോകത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ അമല്‍ ഹുസൈന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ചിത്രം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടും ഒരാഴ്ചക്കു ശേഷം അമലും പോഷകാഹാര കുറവു മൂലം മരണത്തിന് കീഴടങ്ങി.

യെമന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് ഏഴു വയസ്സുകാരിയായ അമല്‍. വടക്കന്‍ യെമനിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന അമലിന്റെ കുടുംബമാണ് കുട്ടി പോഷകാഹാര കുറവ് മൂലം മരണപ്പെട്ടതെന്ന് അറിയിച്ചത്.

‘അമല്‍ എല്ലാഴ്‌പ്പോഴും ചിരിക്കുന്നവളായിരുന്നു. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. എന്റെ മറ്റു കുട്ടികളുടെ കാര്യത്തിലും ഇപ്പോള്‍ ഞാന്‍ ആശങ്കയിലാണ്’- അമലിന്റെ ഉമ്മ മറിയം അലി പറയുന്നു. ഇതു പോലുള്ള നിരവധി കേസുകളാണ് ദിനേന ഞങ്ങള്‍ക്ക് മുന്‍പിലെത്തുന്നതെന്നാണ് അമലിനെ ചികിത്സിച്ച മെകിയ മഹ്ദി പറഞ്ഞത്. ആയിരക്കണക്കിന് കുട്ടികളാണ് യെമനില്‍ പോഷകാഹാരക്കുറവ് മൂലം ദിനേന മരിച്ചു വീഴുന്നത്. പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവ് ടെയ്‌ലര്‍ ഹിക്‌സ് ആണ് ചരിത്രത്തിലിടം നേടിയ ഈ ചിത്രം പകര്‍ത്തിയിരുന്നത്.

Related Articles