Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ കരാര്‍ സൗദി 21 തവണ ലംഘിച്ചെന്ന് യെമന്‍ സൈന്യം

സന്‍ആ: യെമനില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ സൗദി ലംഘിച്ചെന്ന് ഹൂതികളെ പിന്തുണക്കുന്ന യെമന്‍ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന 21 തവണയാണ് വ്യോമാക്രമണം നടത്തിയതെന്ന് യെമന്‍ സൈനിക വക്താവ് യഹ്‌യ സരീ പറഞ്ഞു. ഹുദൈദയിലെ ജനവാസ മേഖലയിലാണ് സൗദി സഖ്യസൈന്യം ഷെല്ലാക്രമണം നടത്തി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നാണ് ഹൂതികള്‍ ഉന്നയിക്കുന്നത്.

യെമന്‍ തുറമുഖ നഗരവും ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയുമാണ് ഹുദൈദ. ഇവിടെ നിന്നും വെടിവെപ്പിന്റെയും മിസൈലാക്രമണത്തിന്റെയും ശബ്ദം കേട്ടതായി പരിസരവാസികളും പറഞ്ഞു. പടിഞ്ഞാറന്‍ തീരത്തിലൂടെ സൗദി സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നു എന്നാണ് മറ്റൊരു ആരോപണം.
സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തില്‍ യെമന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സഖ്യവും ഹൂതി വിമതരും തമ്മിലാണ് യെമനില്‍ വര്‍ഷങ്ങളായി യുദ്ധം നടക്കുന്നത്.

Related Articles