Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ വീണ്ടും സൗദിയുടെ വ്യോമാക്രമണം; നിരവധി മരണം

സന്‍ആ: യെമനില്‍ ബസിനു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ പിഞ്ചുകുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. സഅ്ദ പ്രവിശ്യയിലെ മാര്‍ക്കറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ ഭൂരിഭാഗവും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണ്.

യെമനിലെ ഹൂതി വിമതര്‍ക്കു നേരെയെന്ന പേരില്‍ സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലാണ് വ്യാഴാഴ്ച ബോംബിങ് നടന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയാണ് സഅ്ദ. സൗദിയുടെ അതിര്‍ത്തി പ്രദേശം കൂടിയാണിത്. 29 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 48 പേര്‍ക്ക് പരുക്കേറ്റതായും റെഡ്‌ക്രോസ് ട്വിറ്ററിലൂടെ അറിയിച്ചു.

Related Articles