Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സില്‍ ‘യെല്ലോ വെസ്റ്റ്’ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു

പാരിസ്: ഫ്രാന്‍സില്‍ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ ആരംഭിച്ച ‘യെല്ലോ വെസ്റ്റ്’ (മഞ്ഞക്കുപ്പായക്കാര്‍) പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി തെരവില്‍ തന്നെയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും സമരാനുകൂലികള്‍ അറിയിച്ചത്. ഇന്ധന നികുതി വര്‍ധനവിനെതിരെയാണ് സമരം ആരംഭിച്ചത്. സാമൂഹ്യ നീതി നടപ്പാക്കണമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.

രാജ്യത്തുടനീളം പ്രക്ഷോഭകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകരെ നേരിടാന്‍ ആയിരക്കണക്കിന് പൊലിസുകാരെയാണ് ശനിയാഴ്ച പ്രമുഖ നഗരങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

Related Articles